For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ കഴിയ്ക്കരുതാത്ത ഭക്ഷണങ്ങള്‍

|

നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം കഴിയ്ക്കുന്ന ഭക്ഷണമാണ് പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ്. ഇത് ആരോഗ്യസമ്പുഷ്ടമായിരിയ്‌ക്കേണ്ടത് അത്യാവശ്യം. കാരണം ഒരു ദിവസത്തേയ്ക്കു വേണ്ട പൂര്‍ണമായ ഊര്‍ജം ലഭിയ്ക്കുന്നത് ഇതില്‍ നിന്നാണ്.

ചില ഭക്ഷണങ്ങള്‍ രാവിലെ കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ചിലവ ഒഴിവാക്കുകയും വേണം.

രാവിലെ ഒഴിവാക്കേണ്ട ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ. ചെറുപ്പത്തിലേ മുടി നരയ്ക്കുന്നു, പ്രതിവിധി അരികെ

ബ്രെഡ്-ജാം

ബ്രെഡ്-ജാം

ബ്രെഡ്-ജാം കോമ്പിനേഷന്‍ പലരും രാവിലെ പരീക്ഷിയ്ക്കുന്നതാണ്. എ്ന്നാല്‍ ജാം ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഇതിനു പകരം ഓംലറ്റുപയോഗിയ്ക്കുന്നതാണ് നല്ലത്. ഇതുപോലെ വൈറ്റ് ബ്രെഡിന് പകരം വീറ്റ് ബ്രെഡ് ഉപയോഗിയ്ക്കുകയും വേണം.

പ്രോസസ് ചെയ്ത ഇറച്ചി

പ്രോസസ് ചെയ്ത ഇറച്ചി

പ്രോസസ് ചെയ്ത ഇറച്ചി രാവിലെ ഒഴിവാക്കേണ്ട ഒരു ഭക്ഷണമാണ്. ഇത് ഏതു സമയത്താണെങ്കിലും ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇതില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിന് കാരണമായേക്കാം. രാവിലെ പ്രത്യേകിച്ചും ഒഴിവാക്കുക.

ഡൗനട്‌സ്

ഡൗനട്‌സ്

ഡൗനട്‌സ് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതുണ്ടാക്കുന്നത് മൈദ കൊണ്ടാണ്. പഞ്ചസാരയും ധാരാളം ഉപയോഗിയ്ക്കുന്നുണ്ട്.

 ബര്‍ഗര്‍

ബര്‍ഗര്‍

കഴിയ്ക്കാനുള്ള എളുപ്പത്തിന് പലരും തെരഞ്ഞെടുക്കുന്ന ഒന്നാണ് ബര്‍ഗര്‍. ഇതും രാവിലെ ദോഷം ചെയ്യുകയേയുള്ളൂ. ഇതില്‍ പ്രിസര്‍വേറ്റീവുകള്‍, സോസുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഫ്രഷ് ഫ്രൂട്ട്, വെജിറ്റബിള്‍ ജ്യൂസുകള്‍

ഫ്രഷ് ഫ്രൂട്ട്, വെജിറ്റബിള്‍ ജ്യൂസുകള്‍

ഫ്രഷ് ഫ്രൂട്ട്, വെജിറ്റബിള്‍ ജ്യൂസുകള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഇവയില്‍ മധുരം ചേര്‍ക്കരുത്. എന്നാല്‍ പായ്ക്കറ്റില്‍ ലഭിയ്ക്കുന്ന ഫ്രൂട്ട് ജ്യൂസുകള്‍ രാവിലെ കഴിയ്ക്കരുതാത്ത ഒന്നാണ്.

പായ്ക്കറ്റില്‍ ലഭിയ്ക്കുന്ന ധാന്യങ്ങള്‍

പായ്ക്കറ്റില്‍ ലഭിയ്ക്കുന്ന ധാന്യങ്ങള്‍

പായ്ക്കറ്റില്‍ ലഭിയ്ക്കുന്ന ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന റെഡിമെയ്ജ് ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷകരം തന്നെയാണ്. ഇവയില്‍ മധുരം അടങ്ങിയിട്ടുണ്ട്. രാവിലെ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാന്‍ ഇവയ്ക്കായെന്നു വരില്ല.

മധുരപലഹാരം

മധുരപലഹാരം

മധുരപലഹാരങ്ങളും ഡെസര്‍ട്ടുമെല്ലാം രാവിലെ കര്‍ശനമായും ഒഴിവാക്കുക. ഇവ ശരീരത്തിന് ക്ഷീണം വരുത്തുമെന്നു മാത്രമല്ല, ഇവയില്‍ ആരോഗ്യകരമായ അംശങ്ങള്‍ യാതൊന്നും തന്നെയില്ലതാനും.

English summary

Foods Not To Eat In The Morning

You can start your day with a healthy food. That will energise your entire day. But there are also some foods not to eat in the morning. What are they,
Story first published: Friday, January 29, 2016, 10:39 [IST]
X
Desktop Bottom Promotion