Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചെറുപ്പത്തിലേ മുടി നരയ്ക്കുന്നു, പ്രതിവിധി അരികെ
എത്ര പ്രായമായാലും കറുത്ത മുടി വേണമെന്ന ആഗ്രഹമായിരിക്കും എല്ലാവര്ക്കും. എന്നാല് ഇന്നത്തെ ജീവിത രീതി നമ്മളെ ശാരീരികമായി പെട്ടെന്ന് പ്രായമാക്കുന്നു. തലയില് എവിടെയെങ്കിലും ഒരു വെളുത്ത മുടിയുടെ അറ്റം കണ്ടാല് മതി പിന്നെ അത് കറുപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും. അപ്പോള് പിന്നെ ചെറുപ്പത്തിലേ മുടി നരയ്ക്കുന്നവര്ക്കുണ്ടാകുന്ന ടെന്ഷന്റെ കാര്യം പറയണോ? മുടിവളരാന് ഇനി കഷ്ടപ്പെടേണ്ട
പലപ്പോഴും ആത്മവിശ്വാസം പോലുമില്ലാത്ത അവസ്ഥയിലേക്ക് നരച്ച മുടി നമ്മെ എത്തിക്കും. ചെറുപ്പത്തില് മുടി നരയ്ക്കുന്നത് ഇപ്പോള് എല്ലാവരിലും സാധാരണയാണ്. എന്നാല് ഇതിനെ പ്രതിരോധിയ്ക്കാന് ചില വീട്ടു വൈദ്യങ്ങളുണ്ട്. വീട്ടു വൈദ്യം എന്നല്ല ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്. അതെന്തൊക്കെയെന്ന് നോക്കാം.

വറുത്തതും പൊരിച്ചതും
എത്രയൊക്കെ ആഗ്രഹമുണ്ടെങ്കിലും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള് ഒഴിവാക്കുക. ഇത് പലപ്പോഴും മുടി നരയ്ക്കുന്നതിന്റെ പ്രധാന കാരണമാണ്.

ചീരയും ക്യാരറ്റും
പച്ചക്കറികള് മുടിയുടെ വളര്ച്ചയ്ക്ക് നല്ലതാണ്. എന്നാല് ഇവയില് തന്നെ ചീരയും ക്യാരറ്റുമാണ് ഏറ്റവും നല്ലത്.

മുട്ടയും ചിക്കനും
മുട്ടയും ചിക്കനും ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും. അതുകൊണ്ട് തന്നെ മുട്ടയും ചിക്കനും കഴിയ്ക്കുന്നത് മുടിയുടെ നര ഇല്ലാതാക്കും.

മദ്യപാനം കുറയ്ക്കുക
മദ്യപാനം നമ്മളെ പെട്ടെന്ന് പ്രായാധിക്യത്തിലേക്കെത്തിക്കുന്നു. ഇത് പലപ്പോഴും നമ്മളിലുണ്ടാക്കുന്നത് ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ മദ്യപാനം കുറച്ച് വെള്ളം ധാരാളം കുടിയ്ക്കുക.

ഉറക്കം പ്രധാനം
ഉറക്കം ശാരീരികാരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇത് അകാല നരയെ ഇല്ലാതാക്കുന്നു.

വെളിച്ചെണ്ണ ഉപയോഗിക്കുക
സ്ഥിരമായി മുടിയില് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കും. മാത്രമല്ല മുടി വളര്ച്ചയ്ക്കും വെളിച്ചെണ്ണ ഉത്തമമാണ്.



Click it and Unblock the Notifications
