അത്താഴം എന്നും ഒരുമിച്ചാക്കാം, ഗുണങ്ങള്‍ പലത്

Posted By:
Subscribe to Boldsky

പണ്ടത്തെ കൂട്ടു കുടുംബത്തിലൊക്കെയായിരുന്നു ഒരുമിച്ചുള്ള ആഹാരം കഴിപ്പും, ആഘോഷവുമൊക്കെ. ഇന്നത്തെ കുടുംബങ്ങളില്‍ ഒരുമിച്ചുള്ള ആഘോഷം പോയി ഒന്നിച്ചൊന്നു ഭക്ഷണം കഴിക്കാന്‍ പോലും ആര്‍ക്കും സമയമില്ല. പണ്ട് ഉള്ളവര്‍ പറയുന്നത് കേട്ടിട്ടില്ലേ.. പ്രഭാതഭക്ഷണമായാലും അത്താഴമായാലും കുടുംബവുമൊത്ത് ഒന്നിച്ചിരുന്നു കഴിക്കണമെന്ന്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ല ചിലര്‍ക്ക്.

ഒരുമിച്ചിരുന്ന് ഉണ്ട് എഴുന്നേല്‍ക്കുന്നതോടെ വയറും നിറയും മനസ്സും നിറയും എന്നാണ് പറയുന്നത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്നാണ് പറയുന്നത്. ഒരുമിച്ചിരുന്നു ആഹാരം കഴിക്കണം എന്ന് പറയുന്നതിന് പിന്നിലെ നല്ല കാര്യങ്ങള്‍ എന്തൊക്കെയാണ്.

മനസ്സുകള്‍ തമ്മില്‍

മനസ്സുകള്‍ തമ്മില്‍

ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നതിലൂടെ കുടുംബാംഗങ്ങള്‍ക്ക് ഇടയിലെ ഹൃദ്യത വര്‍ദ്ധിക്കുന്നു.

ആശയവിനിമയം

ആശയവിനിമയം

തുറന്ന സംഭാഷണങ്ങള്‍ക്കും ആശയവിനിമയത്തിനും കാരണമാകുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

പങ്കുവയ്ക്കല്‍

പങ്കുവയ്ക്കല്‍

ഭക്ഷണം പരസ്പരം പങ്കുവച്ച് കഴിക്കുന്നതിലൂടെ കുട്ടികള്‍ പങ്കു വയ്ക്കാനുള്ള പാഠങ്ങള്‍ പഠിക്കുന്നു.

നല്ല ഭക്ഷണം

നല്ല ഭക്ഷണം

ഒരുമിച്ചിരുന്ന് വീട്ടിലെ ആഹാരം കഴിക്കുന്നതിലൂടെ ശരീരത്തില്‍ നല്ല ഭക്ഷണം എത്തുന്നു. ധനനഷ്ടവും ഒഴിവാക്കാം.

ആരോഗ്യം സംരക്ഷിക്കാം

ആരോഗ്യം സംരക്ഷിക്കാം

വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ മായം ചേര്‍ക്കാത്തതിനാല്‍ ആരോഗ്യം സംരക്ഷിക്കാം.

ഇഷ്ടാനിഷ്ടങ്ങള്‍

ഇഷ്ടാനിഷ്ടങ്ങള്‍

ഭക്ഷണവേളകളില്‍ കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍, അഭിരുചികള്‍ എന്നിവ ചോദിക്കാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.

വിശേഷങ്ങള്‍

വിശേഷങ്ങള്‍

കുട്ടികള്‍ക്ക് തങ്ങളുടെ സ്‌കൂള്‍ വിശേഷങ്ങള്‍ അച്ഛനമ്മമാരുമായി പങ്കു വയ്ക്കാനുള്ള അവസരം നല്‍കാം.

സന്തോഷം

സന്തോഷം

വീട്ടില്‍ പ്രായമുള്ളവര്‍ക്കൊപ്പവും അച്ഛനമ്മമാരൊപ്പവും കുട്ടികള്‍ക്കൊപ്പവും ഇത്തിരി നേരം ഇരിക്കാന്‍ കഴിയുന്നത് നിങ്ങള്‍ക്ക് പ്രസരിപ്പും സന്തോഷവും ഉണ്ടാക്കി തരും.

English summary

Check out these easy ways to increase your family time and connect with your kids.

food tastes better when you eat it with your family. Check out these easy ways to increase your family time and connect with your kids.
Story first published: Saturday, February 14, 2015, 10:54 [IST]