For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്ത പല്ലുകള്‍ക്ക് വീട്ടുവൈദ്യങ്ങള്‍

By Sruthi K M
|

പലര്‍ക്കും ചിരിക്കാന്‍ ബുദ്ധിമുട്ടാണ്. പല്ല് ആരെയും കാണിക്കാന്‍ പറ്റില്ല എന്നതാണ് കാരണം. ഭക്ഷണം കഴിക്കാനും സംസാരിക്കാനും സഹായിക്കുന്ന ഒരു ഭാഗം എന്നതിലുപരി പല്ലുകള്‍ ഇന്ന് വ്യക്തിത്വത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. നിലവിലെ ജീവിത പ്രക്രിയ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും കേടുവരുത്തുന്നുണ്ട്. നല്ല തിളങ്ങുന്ന വെളുത്ത പല്ലാണ് എല്ലാവര്‍ക്കും വേണ്ടത്. അതില്ലെങ്കില്‍ അതിനുവേണ്ടിയുള്ള വിലപിടിപ്പുള്ള ചികിത്സാ രീതികള്‍ സ്വീകരിക്കുകയാണ് സമൂഹം.

ഇതിന്റെയൊന്നും ഒരു ആവശ്യവുമില്ല. വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താം. ടൂത്ത് പേസ്റ്റ് മാത്രമല്ല പല്ലുകള്‍ വൃത്തിയാക്കാനുള്ള മാര്‍ഗം. നിങ്ങളുടെ വീട്ടില്‍ കൈയെത്തും ദൂരത്തുണ്ട് എളുപ്പ വഴികള്‍. ഇത് നിങ്ങള്‍ക്ക് മുത്തുപൊഴിയും പോലെ ചിരിക്കാന്‍ സഹായിക്കും. പല്ലു കേടുവരാതെയും കേടുവന്നാല്‍ മാറ്റാനും ചികിത്സകള്‍ തേടി അലയണ്ട.

കുറഞ്ഞ ചിലവില്‍ വീട്ടില്‍ നിന്നു തന്നെ ഇതിനു പരിഹാരം കണ്ടെത്താം. മനോഹരമായ വെളുത്ത പല്ലുകള്‍ സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ പറഞ്ഞുതരാം.

ഒലിവ് എണ്ണയും,ബദാം എണ്ണയും

ഒലിവ് എണ്ണയും,ബദാം എണ്ണയും

ഒലിവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം എന്നും രാവിലെ പല്ലില്‍ തേച്ചു നോക്കൂ..അഞ്ച് ദിവസത്തിനുള്ളി നല്ല തിളങ്ങുന്ന പല്ലുകള്‍ സ്വന്തമാക്കാം.

സ്‌ട്രോബെറി സ്‌ക്രബ്

സ്‌ട്രോബെറി സ്‌ക്രബ്

ഞാവല്‍പ്പഴത്തിന്റെ ജ്യൂസ് രണ്ടു മൂന്നു തവണ കവിള്‍ക്കൊള്ളുക. എന്നിട്ട് നിങ്ങളുടെ വായ ഉണങ്ങാന്‍ വിടുക. അതിനുശേഷം പാല്‍ വെള്ളം കൊണ്ടും കവിള്‍കൊള്ളുക. ഇതും നിങ്ങളുടെ പല്ലിന് തൂവെള്ള നിറം നല്‍കും.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് അല്‍പം വെള്ളത്തില്‍ ചേര്‍ക്കുക. ഇതുകൊണ്ട് പല്ലു തേച്ചാല്‍ തിളങ്ങുന്ന പല്ല് ലഭിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് പല്ലിന് നല്ലതാണ്. ഒരാഴ്ച കൊണ്ട് ഫലം അറിയാം.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നതും നല്ലതാണ്. ഇതില്‍ കുറച്ച് ഉപ്പ് കൂടി ചേര്‍ത്ത് തേക്കാം.

വേപ്പില പേസ്റ്റ്

വേപ്പില പേസ്റ്റ്

വേപ്പില പേസ്റ്റ് പാലില്‍ ചേര്‍ത്ത് പല്ലില്‍ തേച്ചാല്‍ നല്ല തിളക്കം സ്വന്തമാക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പല്ലിന്റെ ആരോഗ്യത്തിനും നല്ല നിറം തരുന്നതിനും സഹായിക്കുന്ന മറ്റൊന്നാണ്. ഇത് ടൂത്ത് പേസ്റ്റില്‍ കലര്‍ത്തി ബ്രഷ് ചെയ്യാം.

ആപ്പിള്‍

ആപ്പിള്‍

ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യാന്‍ സമയം കിട്ടാത്തവര്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ പല്ലുകള്‍ക്ക് ബ്രഷിംഗിന്റെ ഫലം ലഭിക്കും. ആപ്പിളില്‍ കൂടുതല്‍ വെള്ളം അടങ്ങിയതിനാല്‍ കൂടുതല്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് പല്ലുകളെ ശക്തിപ്പെടുത്തുകയും പല്ലിലെ കറകള്‍ നീക്കുകയും ചെയ്യുന്നു.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി പല്ലിന് വെളുത്ത നിറം നല്‍കാന്‍ ഉത്തമമായ ഒന്നാണ്. മുത്തുപോലുള്ള വെളുപ്പ് നിങ്ങള്‍ക്ക് ലഭിക്കും. നാരങ്ങയുടെ തൊലി പല്ലില്‍ തേക്കൂ.. ഒരാഴ്ച കൊണ്ട് വ്യത്യാസം അറിയാം.

പാലും തൈരും

പാലും തൈരും

പല്ലിന് തിളക്കം നല്‍കാന്‍ പാലുല്‍പ്പന്നങ്ങള്‍ നല്ലതാണ്. പാലും തൈരും ചേര്‍ത്ത പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചു നോക്കൂ..

കറുവ ഇല

കറുവ ഇല

കറുവ ഇലയുടെ പൊടി ഉപയോഗിച്ച് ബ്രഷ് ചെയ്യാം. ഇതില്‍ അല്‍പ്പം പാല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് നല്ല തൂവെള്ള പല്ലുകള്‍ കിട്ടും.

ആപ്പിള്‍ കൊണ്ടുള്ള വിനാഗിരി

ആപ്പിള്‍ കൊണ്ടുള്ള വിനാഗിരി

ആപ്പിള്‍ കൊണ്ടുള്ള വിനാഗിരി നിങ്ങളുടെ പല്ലിലെ മഞ്ഞ ഇല്ലാതാക്കാന്‍ അത്യുത്തമമാണ്. ഈ മരുന്ന് ഉപയോഗിച്ച് കവിള്‍കൊള്ളുക. അതിനുശേഷം വെള്ളം കൊണ്ട് കഴുകി കളയാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ടുള്ള പഴ ഉപയോഗിച്ച് പല്ലുകള്‍ തേക്കാം. നല്ല വെളുത്ത പല്ലുകള്‍ ലഭിക്കും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി മഞ്ഞയായതുകൊണ്ട് പല്ലും മഞ്ഞയാകും എന്ന തെറ്റിദ്ധാരണയുണ്ടോ. മഞ്ഞള്‍പ്പൊടിയില്‍ പാല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഈ പേസ്റ്റ് പല്ലില്‍ തേച്ചുപിടിപ്പിക്കാം. മൂന്നു മിനിട്ടിനുശേഷം കഴുകി കളയാം.

English summary

13 tips for sparkling white teeth

Toothpaste is not the only key to shiny teeth. Home remedies too have the power in making them look great.
Story first published: Monday, February 16, 2015, 16:09 [IST]
X
Desktop Bottom Promotion