പന്നിയിറച്ചി കഴിയ്ക്കാമോ..?

Posted By:
Subscribe to Boldsky

പന്നിയിറച്ചി മിക്കവരുടെയും ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ്. എന്നാല്‍ പന്നിയിറച്ചി കഴിക്കുന്നത് നല്ലതാണോ, ചീത്തയാണോ എന്നറിഞ്ഞിട്ടാണോ? പന്നിയിറച്ചി സൂക്ഷിച്ചു കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാള്‍ ദോഷമാണ് ശരീരത്തിന്് ഉണ്ടാകുക എന്ന് അറിയുക. കൊഴുപ്പും കൂടിയ ഒന്നാണ് പന്നിയിറച്ചി. എന്നാല്‍ ധാരാളം പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. പന്നിയിറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് പല തരത്തില്‍ ഹാനികരമാകാം. എന്നാല്‍ പന്നിയിറച്ചി സൂക്ഷിച്ച് വാങ്ങിക്കുകയും കഴിക്കുകയും ചെയ്താല്‍ പ്രശ്‌നം ഉണ്ടാകില്ല.

ഇതിനുവേണ്ട മുന്‍കരുതല്‍ എടുക്കുക തന്നെ വേണം. വൃത്തിയുള്ള പന്നിയിറച്ചി വാങ്ങിക്കുകയാണ് ആദ്യം വേണ്ടത്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ പ്രതിരോധ വസ്തുക്കളുടെ അളവ് കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യരില്‍ കൊളസ്‌ട്രോള്‍ ഉണ്ടാക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ക്യാന്‍സര്‍,രക്ത സമ്മര്‍ദ്ദം കൂട്ടല്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം. പന്നിയിറച്ചി നിങ്ങളുടെ ശരീരത്തില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം...

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ ആന്റിബോഡി കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത്തരം പ്രതിരോധവസ്തുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ ഗുണം ചെയ്യില്ല.

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നികളില്‍ ഹോര്‍മോണുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് പന്നികളുടെ പേശികളില്‍ സംഭരിച്ചുവെക്കുന്നു. ഇത്തരം ഇറച്ചി കഴിക്കുന്നത് മനുഷ്യരുടെ ശരീരത്തില്‍ ദോഷം ചെയ്യും.

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചിയില്‍ കൂടിയ തോതില്‍ കൊളസ്‌ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ശരീരം നല്‍കില്ല. പൊണ്ണത്തടിയായിരിക്കും ഫലം.

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചി കൂടുതല്‍ കഴിച്ചാല്‍ എന്ത് സംഭവിക്കും..? ഇത് ശരീരത്തിന് പല കേടുപാടുകളും ഉണ്ടാക്കും. ഇത് നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് കുത്തി നിറയ്ക്കുന്നു. ഇതില്‍ കൂടിയ തോതില്‍ കലോറിയും അടങ്ങിയിട്ടുണ്ട്.

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

കലോറി കൂടിയ തോതില്‍ അടങ്ങിയ പന്നിയിറച്ചി നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ അതിലേക്ക് വെണ്ണയും ഓയിലും ഉപ്പും ചേര്‍ക്കുന്നു. ഇത് വീണ്ടും കലോറി കൂട്ടാന്‍ കാരണമാകുന്നു. കൊഴുപ്പും സോഡിയവും കൂടുന്നു. ഇതാണ് നിങ്ങള്‍ കഴിക്കുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൂടിയ തോതില്‍ കലോറിയും കൊഴുപ്പും സോഡിയവും അടിങ്ങിയ പന്നിയിറച്ചി കഴിക്കുന്നതിലൂടെ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നു.

രക്തസമ്മര്‍ദ്ദം കൂടുന്നു

രക്തസമ്മര്‍ദ്ദം കൂടുന്നു

കൂടിയ തോതില്‍ കലോറിയും കൊഴുപ്പും നിങ്ങലുടെ ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോള്‍ നിങ്ങളുടെ രക്ത സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

പന്നിയിറച്ചി കൂടുതല്‍ കഴിക്കുന്നത് ക്യാന്‍സറിന് സാധ്യതയുണ്ടാക്കും.

ഹൃദയ സംബന്ധമായ രോഗങ്ങള്‍

ഹൃദയ സംബന്ധമായ രോഗങ്ങള്‍

കൂടിയ തോതില്‍ സോഡിയം നിങ്ങളുടെ ശരീരത്തില്‍ എത്തുന്നതു വഴി നിങ്ങളുടെ ഹൃദയത്തിന് പല കേടുപാടുകളും സംഭവിക്കാം.

പരാസ്റ്റിക് രോഗം

പരാസ്റ്റിക് രോഗം

ട്രിച്ചിനോസിസ് എന്ന പരാസ്റ്റിക് രോഗത്തിന് വരെ കാരണമാകുന്നു. കൊഴുപ്പ് കൂടിയ പന്നിയിറച്ചി പല രീതിയിലും പാചകം ചെയ്ത് കഴിക്കുന്നത് ഗുണം ചെയ്യില്ല.

വിഷ പദാര്‍ത്ഥങ്ങള്‍

വിഷ പദാര്‍ത്ഥങ്ങള്‍

പന്നികളില്‍ പല വിധത്തിലുള്ള വിഷ പദാര്‍ത്ഥങ്ങളും പുഴുക്കളും ഉണ്ടാകാം. ഇത് നിങ്ങളുടെ ശരീരത്തിന് അപകടകാരിയാകും.

പന്നിപ്പനി

പന്നിപ്പനി

പന്നിയിറച്ചി കഴിക്കുന്നതിലൂടെയും സ്‌വൈന്‍ ഫഌ പിടിപ്പെടാം. എച്ച് വണ്‍ എന്‍ വണ്‍ എന്ന വൈറസ് നിങ്ങളില്‍ കടന്നു കൂടി പന്നിപ്പനിയുണ്ടാക്കുന്നു. ചൂടുകാലത്ത് പന്നിയിറച്ചി കഴിക്കുന്നവരില്‍ പെട്ടെന്ന് ഇത് പിടിപ്പെടാം.

സന്ധിവാതം

സന്ധിവാതം

ഹിസ്റ്റാമിനും, ഇമിഡസോള്‍ സംയുക്തങ്ങളും അമിതമായി പന്നിയിറച്ചിയില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവാതത്തിന് സാധ്യതയുണ്ടാക്കാം.

ഗോള്‍സ്‌റ്റോണ്‍

ഗോള്‍സ്‌റ്റോണ്‍

പന്നിയിറച്ചി കഴിക്കുന്നതിലൂടെ ഗോള്‍സ്‌റ്റോണ്‍ ഉണ്ടാകാം. കരള്‍സഞ്ചിയിലുണ്ടാകുന്ന കല്ലാണ് ഗോണ്‍സ്‌റ്റോണ്‍. കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരം രോഗം ഉണ്ടാകുന്നത്.

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചിയുടെ ദോഷങ്ങള്‍

പന്നിയിറച്ചിലുള്ള ഒമേഗ-6 ഫാറ്റി ആസിഡ് എരിച്ചലും, കരള്‍ വീക്കവും, പൊണ്ണത്തടി, പ്രതിരോധശേഷി പ്രവര്‍ത്തനം തടസ്സപ്പെടല്‍ എന്നിവയ്‌ക്കൊക്കെ കാരണമാകാം.

അയേണും സെലനിയവും കൂടിയ തോതില്‍

അയേണും സെലനിയവും കൂടിയ തോതില്‍

അയേണും സെലനിയവും കൂടിയ തോതില്‍ അടങ്ങിയ പന്നിയിറച്ചി കഴിക്കുന്നതിലൂടെ തൈറോയ്ഡ്, ശ്വാസകോശ പ്രശ്‌നം, പാന്‍ക്രീയാറ്റിക്, കരള്‍, മൂത്രശയം, പ്രൊസ്റ്ററേറ്റ് ക്യാന്‍സര്‍ എന്നിവയൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

നെഞ്ചിലെ ക്യാന്‍സറിനും കാരണമാകാം.

കൂടിയ തോതില്‍ പ്രോട്ടീന്‍

കൂടിയ തോതില്‍ പ്രോട്ടീന്‍

കൂടിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ പന്നിയിറച്ചി ആരോഗ്യത്തിന് ഒരു തരത്തില്‍ ഗുണവും നല്‍കുന്നുണ്ട്. നിങ്ങളുടെ ശരീരത്തില്‍ ധാരാളം പ്രോട്ടീന്‍ എത്തുന്നു. എന്നാല്‍ പന്നിയിറച്ചി സൂക്ഷിച്ച് വാങ്ങിക്കുകയും കഴിക്കുകയും ചെയ്തില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം സംഭവിക്കാം.

ചീത്ത പന്നിയിറച്ചി എങ്ങനെ തിരിച്ചറിയാം?

ചീത്ത പന്നിയിറച്ചി എങ്ങനെ തിരിച്ചറിയാം?

ആദ്യം പന്നിയിറച്ചി വാങ്ങിക്കുമ്പോള്‍ അത് മണത്തു നോക്കുക. എന്നിട്ട് വാങ്ങിക്കുക. പുളിച്ച ഒരു ദുര്‍ഗന്ധം നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ വാങ്ങിക്കരുത്.

പന്നിയിറച്ചി തൊട്ടു നോക്കുക

പന്നിയിറച്ചി തൊട്ടു നോക്കുക

കൈ കൊണ്ട് പന്നിയിറച്ചി തൊട്ടു നോക്കുക. വഴുവഴുപ്പ് തോന്നുകയാണെങ്കില്‍ ഓര്‍ക്കുക അത് പഴക്കമുള്ളതാണ്.

നിറവ്യത്യാസം

നിറവ്യത്യാസം

പന്നിയിറച്ചി വാങ്ങിക്കുമ്പോള്‍ അതിന്റെ നിറം ശ്രദ്ധിക്കുക. പന്നിയിറച്ചി ചെറിയ ചുവപ്പോടു കൂടിയ പിങ്ക് നിറത്തിലായിരിക്കും. എന്നാല്‍ പച്ച നിറവും ചാര നിറവുമുള്ള പന്നിയിറച്ചിയും വിപണിയില്‍ കാണാം. അത് വാങ്ങിക്കരുത്. പഴക്കം ചെന്നതാണെന്ന് തിരിച്ചറിയുക.

കുറേദിവസം ഫ്രിഡ്ജില്‍ വെക്കാതിരിക്കുക

കുറേദിവസം ഫ്രിഡ്ജില്‍ വെക്കാതിരിക്കുക

പന്നിയിറച്ചി വാങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പാകം ചെയ്ത് കഴിക്കുക. അല്ലാതെ ഇത് ഫ്രിഡ്ജില്‍ വച്ച് കുറേ നാള്‍ കഴിക്കാമെന്ന് വിചാരിക്കരുത്.

പാചകം ചെയ്യുമ്പോള്‍

പാചകം ചെയ്യുമ്പോള്‍

നിലവില്‍ പന്നിയിറച്ചിയില്‍ കൂടുതല്‍ കൊഴുപ്പ് നിറഞ്ഞതാണ്. അതുകൊണ്ട് അത് കുറയ്ക്കുന്ന ചേരുവകള്‍ ചേര്‍ത്ത് പാകം ചെയ്യുക. ഓയിലും വെണ്ണയും ചേര്‍ത്ത് പാകം ചെയ്യുമ്പോള്‍ വീണ്ടും കൊഴുപ്പും കലോറിയും കൂടുകയേയുള്ളൂ. ഇത് നിങ്ങളുടെ ശരീരത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

English summary

how to identify bad pork meat

Pork is the cosmetic name for domestic pig meat. It is one of the commonly consumed meats worldwide. But it has also been maligned over the years for being high in fat and being bad for the body. To a certain degree, these 
 statements are true.