കപ്പലണ്ടി കഴിയ്ക്കും മുന്‍പ്......

Posted By:
Subscribe to Boldsky

കപ്പലണ്ടി കൊറിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറയും. നിലക്കടലയെന്നും ചിലയിടങ്ങളില്‍ ഇത് അറിയപ്പെടുന്നുണ്ട്. കുരങ്ങുകള്‍ക്ക് പ്രിയപ്പെട്ടതു കൊണ്ട് മങ്കി നട്‌സ് എന്നും ഇത് അറിയപ്പെടുന്നു.

പലരുടേയും പ്രിയപ്പെട്ട സ്‌നാക്‌സാണിത്. മാത്രമല്ല, എണ്ണ ചേര്‍ക്കാതെ വറുക്കാമെന്ന ഒരു ഗുണവുമുണ്ച്.

നിലക്കടലയുടെ ആരോഗ്യഗുണങ്ങളേയും മറ്റു ചില വസ്തുതകളേയും കുറിച്ചറിയൂ,

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല. ഇത് കുട്ടികള്‍ക്കും പ്രോട്ടീന്‍ കുറവുള്ള മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ്. വെജിറ്റേറിയന്‍കാര്‍ക്ക് പ്രോട്ടീന്‍ ലഭ്യമാകാനുള്ള എളുപ്പവഴി.

ക്യാന്‍സര്‍, അണുബാധകള്‍

ക്യാന്‍സര്‍, അണുബാധകള്‍

ഇതില്‍ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടവുമാണ്. ക്യാന്‍സര്‍, അണുബാധകള്‍ എല്ലാം തടയാന്‍ ഫലപ്രദം.

ധാതുക്കള്‍

ധാതുക്കള്‍

ഇതില്‍ മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സോഡിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റമിനുകള്‍

വൈറ്റമിനുകള്‍

ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന വൈറ്റമിനുകള്‍ ഇതില്‍ ധാരാളമുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഇത് നല്ലതാണ്.

വയറിലുണ്ടാകുന്ന ക്യാന്‍സര്‍

വയറിലുണ്ടാകുന്ന ക്യാന്‍സര്‍

വയറിലുണ്ടാകുന്ന ക്യാന്‍സര്‍ തടുക്കാന്‍ ഇത് ഏറെ ഫലപ്രദമാണ്. ഇതിലെ പോളിഫിനോളിക് ആ്ന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന നൈട്രസ് അമീന്‍ ഉല്‍പാദനം കുറയ്ക്കുന്നതു തന്നെ കാരണം.

ഗോള്‍ സ്‌റ്റോണ്‍

ഗോള്‍ സ്‌റ്റോണ്‍

ആഴ്ചയില്‍ ഒരൗണ്‍സ് കപ്പലണ്ടിയോ അല്ലെങ്കില്‍ പീനട്ട് ബട്ടറോ കഴിയ്ക്കുന്നത് ഗോള്‍ സ്‌റ്റോണ്‍ തടയാനുള്ള ഫലപ്രദമായ വഴിയാണ്.

ഹൃദയത്തിന്

ഹൃദയത്തിന്

ഒലീയിക് ആസിഡ് പോലുള്ള മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഹൃദയത്തിന് ഉത്തമം.

കുടല്‍ ക്യാന്‍സര്‍ സാധ്യത

കുടല്‍ ക്യാന്‍സര്‍ സാധ്യത

ആഴ്ചയില്‍ രണ്ടു തവണ രണ്ടു ടീസ്പൂണ്‍ വീതം പീനട്ട് ബട്ടര്‍ കഴിയ്ക്കുന്നത് സ്ത്രീകളില്‍ കുടല്‍ ക്യാന്‍സര്‍ സാധ്യത 58 ശതമാനവും പുരുഷന്മാരില്‍ 27 ശതമാനവും കുറയ്ക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

നിലക്കടലയിലെ ട്രിപ്‌റ്റോഫാന്‍ സോറോട്ടിനിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. ഡിപ്രഷന്‍ തടയും.

അലര്‍ജി

അലര്‍ജി

നിലക്കടല അധികം കഴിയ്ക്കുന്നതും നല്ലതല്ല. ഇത് ചിലരില്‍ അലര്‍ജിയുണ്ടാക്കും. ഇത് കഴിച്ചാല്‍ അസ്വസ്ഥതയനുഭവപ്പെടുന്നെങ്കില്‍ അലര്‍ജി ടെസ്റ്റെടുക്കുന്നതു നന്നായിരിയ്ക്കും.ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

കപ്പലണ്ടിയ്ക്ക് പച്ച കലര്‍ന്ന നിറമുണ്ടെങ്കില്‍

കപ്പലണ്ടിയ്ക്ക് പച്ച കലര്‍ന്ന നിറമുണ്ടെങ്കില്‍

കപ്പലണ്ടിയ്ക്ക് പച്ച കലര്‍ന്ന നിറമുണ്ടെങ്കില്‍ ഇത് ഒഴിവാക്കുക. കാരണം ഇത് അഫ്‌ളാടോക്‌സിന്‍ ഫഌസ് എന്ന ഫംഗസ് കാരണമാകാം. ഇതുണ്ടാക്കുന്ന അഫഌടോക്‌സിന്‍ സ്‌കിന്‍, ലിവര്‍ ക്യാന്‍സറുകള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.ഏപ്രിലിലാണോ ജനിച്ചത്??

Read more about: health ആരോഗ്യം
English summary

Peanut Certain Health Facts

Among healthy snacks, peanut carry number one position due to its antioxidant effects. Read more to know about,