Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഏപ്രിലിലാണോ ജനിച്ചത്??
നിങ്ങള്‍ ജനിച്ചത് ഏപ്രില്‍ മാസത്തിലാണെങ്കില്‍ മേടം, ഇടവം രാശികളിലൊന്നിലായിരിക്കും. ഇവ അധികം വ്യത്യസ്ഥമായവയല്ല. ഏപ്രില്‍ മാസത്തിലെ ഓരോ ദിവസത്തിലും ജനിച്ചവരുടെ സ്വഭാവത്തെ എങ്ങനെയാണെന്നറിയൂ.
ഏപ്രില്‍ 1 - നിങ്ങള്‍ ഏറെ സഹിഷ്ണുതയുള്ള ആളല്ല. അതിശയമില്ല, നിങ്ങള്‍ക്ക് തുല്യമായ ഒരു പങ്കാളിയെയാവും നിങ്ങള്‍ തിരയുക. എപ്പോഴും തൊഴില്‍ ചെയ്യാന്‍ സന്നദ്ധനായ, സമര്‍പ്പണമുള്ള, പ്രതിബന്ധങ്ങളെ ഭയപ്പെടാതെ നേരിടുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. സൗമ്യവും വൈകാരികവുമായ ഒരു സ്വഭാവമായിരിക്കും നിങ്ങളുടേത്.
ഏപ്രില്‍ 2 - ഏത് ജോലിയിലും നിങ്ങള്‍ പ്രഗത്ഭനായിരിക്കും. എന്നാല്‍ സാമൂഹിക ജീവിതത്തിലും ജോലിയിലും സന്തുലനം ആഗ്രഹിക്കുന്ന ആളായിരിക്കും.

ഏപ്രില്‍ 3 - ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും. നിങ്ങള്‍ വളരെ ചിന്താശീലനും ദയയുള്ളയാളുമായിരിക്കും. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ ചിലയാളുകള്‍ നിങ്ങളെ മുതലെടുക്കും. നിങ്ങള്‍ കുടുംബത്തെയും സുഹൃത്തുക്കളെയും കൊഞ്ചിച്ച് വഷളാക്കുമെങ്കിലും നിങ്ങളുടെ ചെലവ് നിയന്ത്രിക്കേണ്ടി വരും.
ഏപ്രില്‍ 4 - നിങ്ങള്‍ തുറന്നടിച്ച് സംസാരിക്കുന്ന, മേധാവിത്വം പുലര്‍ത്തുന്ന, സഹിഷ്ണുതയില്ലാത്ത ഇടവം രാശിക്കാരനായിരിക്കും. ഇക്കാര്യങ്ങള്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പ്രയാസമുണ്ടാക്കും.
ഏപ്രില്‍ 5 - നിങ്ങള്‍ ധൈര്യശാലിയായ വ്യക്തിയാവും. എന്നാല്‍ നിങ്ങളുടെ പ്രതിച്ഛായയെ ചൊല്ലി ആശങ്കപ്പെടുന്നുണ്ടാവും. വേഗത്തില്‍ സുഹൃത്തുക്കളെ നേടുമെങ്കിലും എളുപ്പത്തില്‍ തന്നെ അവരെ വെറുപ്പിക്കുകയും ചെയ്യും.
ഏപ്രില്‍ 6 - നിങ്ങള്‍ക്ക് ജീവിതത്തെ സംബന്ധിച്ച് പോസിറ്റീവായ വീക്ഷണമുണ്ടായിരിക്കും. ഗൗരവസ്വഭാവക്കാരനായ നിങ്ങള്‍ പല കാര്യങ്ങളും നടപ്പില്‍ വരുത്താനാഗ്രഹിക്കുന്ന ആളായിരിക്കും.
ഏപ്രില്‍ 7 - നിയന്ത്രിക്കപ്പെടാനാഗ്രഹിക്കുന്ന പ്രകൃതമാണ് ഇവരുടേത്. നിങ്ങള്‍ ഏറെ ആശങ്കപ്പെടുമെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോകും. മറ്റൊരു തരത്തില്‍, ആകര്‍ഷകമായ സ്വഭാവമുള്ളവരാണ് ഇവര്‍.
ഏപ്രില്‍ 8 - ബിസിനസില്‍ സൂക്ഷ്മ ശ്രദ്ധയുള്ളവരാണ് ഇവര്‍. അതേ സമയം ഇവര്‍ തമാശകളും കുസൃതികളും ഇഷ്ടപ്പെടും. അലസരായ ആളുകള്‍ ഇവരുടെ ഉത്സാഹം കെടുത്തും.
ഏപ്രില്‍ 9 - ജീവതത്തോട് പ്രായോഗിക സമീപനമുള്ളവരാണിവര്‍. എന്നിരുന്നാലും പല കാര്യങ്ങളിലും സമവായത്തിന് തയ്യാറാകില്ല. വികാരപ്രകടനം നടത്തുന്ന ആളാണെങ്കിലും ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം.

ഏപ്രില്‍ 10 - സൂര്യശോഭയുള്ള ആളായിരിക്കും നിങ്ങള്‍. നല്ല ഊര്‍ജ്ജസ്വലതയുള്ള നിങ്ങള്‍ക്ക് സാഹസികത ഇഷ്ടമായിരിക്കും. സ്വന്തം നിയമങ്ങളുള്ള നിങ്ങള്‍ക്ക് മത്സരോന്മുഖമായ സ്വഭാവവുമുണ്ടാകും.
ഏപ്രില്‍ 11 - തുറന്ന മനസ്ഥിതിയുള്ള ആളായിരിക്കും നിങ്ങള്‍. മിതമായ, ശാന്തമായ, സമചിത്തതയുള്ള വ്യക്തികളാണ് ഈ ദിവസം ജനിക്കുന്നവര്‍. ഈ ഗുണങ്ങള്‍ അവരെ ഒരു ഉത്തരവാദിത്വമുള്ള നേതാവാക്കും.
ഏപ്രില്‍ 12 - ജിജ്ഞാസയുള്ള, ശാന്തരായ വ്യക്തികളാണ് ഇവര്‍. തിരക്കുപിടിച്ച ജീവിതമുള്ള നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടാവും. നിങ്ങളുടെ ബന്ധങ്ങള്‍ വിശ്വാസത്തിന് മേല്‍ പണിതവയാവും.
ഏപ്രില്‍ 13 - ബുദ്ധിശക്തിയുള്ള വ്യക്തികളാണ് ഇവര്‍. പല കഴിവുകളുമുള്ള നിങ്ങള്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള തൊഴിലായിരിക്കും. ശുഭാപ്തി വിശ്വാസക്കാരായ ഇവര്‍ക്ക് വൈപുല്യമാര്‍ന്ന അഭിരുചികളാവും ഉണ്ടായിരിക്കുക.
ഏപ്രില്‍ 14 - നല്ല ധൈര്യമുള്ള, വിശ്രമമില്ലാത്ത വ്യക്തികളാവും ഇവര്‍. കുടുംബത്തെ സ്നേഹിക്കുന്ന ഇവര്‍ പ്രണയികളുമായിരിക്കും.
ഏപ്രില്‍ 15 - ലജ്ജാലുക്കളല്ല ഇവര്‍. പൊതുവേദിയിലും നിങ്ങളുടെ മനസിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തും. സങ്കീര്‍ണ്ണമല്ലെങ്കില്‍ പരാതിപ്പെടുന്നതിന് പകരം സ്വയം പ്രശ്നങ്ങള്‍ പരിഹരിക്കുന്നവരാണ് ഇവര്‍.
ഏപ്രില്‍ 16 - പ്രസന്നമായ വ്യക്തിത്വമുള്ള ആളുകളാണ് ഇവര്‍. സാമൂഹികമായി ഇടപെടുന്ന, തമാശക്കാരായ വ്യക്തികളായിരിക്കും ഇവര്‍. നല്ല സഹജവാസനകളും, പക്ഷപാതിത്വമില്ലാത്ത സ്വഭാവമുള്ളവരുമായിരിക്കും ഈ ദിവസത്തില്‍ ജനിച്ചവര്‍.
ഏപ്രില്‍ 17 - നല്ലൊരു നേതാവായിരിക്കും ഇവര്‍. എന്നാല്‍ കാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നവരാണ്. മറ്റുള്ളവരെ പരിഗണിക്കുന്ന, ഉത്തരവാദിത്വവും, വിനീത സ്വഭാവവുമുള്ളവരാായിരിക്കും ഇവര്‍.
ഏപ്രില്‍ 18 - സ്നേഹത്തിന്‍റെ കാര്യത്തില്‍ ആശ്ചര്യപ്പെടുന്നവര്‍. ധാരാളം പുഞ്ചിരിക്കുന്ന, ശ്രദ്ധേയനായ ഒരു പ്രണയിയുമായിരിക്കും ഇവര്‍.
ഏപ്രില്‍ 19 - ഗൂഡമായ കഴിവുകളുള്ള ആളുകളാണ് ഇവര്‍. സഹജവാസനകളുള്ളവരും പ്രേരണാശക്തി മികച്ച രീതിയിലുള്ളവരുമായിരിക്കും ഈ തിയ്യതിയില്‍ ജനിച്ചവര്‍.
ഏപ്രില്‍ 20 - പുറംലോകത്തെ പ്രശാന്തത ആസ്വദിക്കുന്നവരാണ് ഇവര്‍. നേരംപോക്ക് സംസാരത്തില്‍ തല്പരരാണ് ഇവര്‍.
ഏപ്രില്‍ 21 - വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടുന്ന ആളാണെങ്കിലും, കുടുംബങ്ങളുടെ ഒത്തുചേരല്‍ ഇഷ്ടപ്പെടുന്ന ആളുകളാണ് ഇവര്‍.
ഏപ്രില്‍ 22 - അവകാശവാദമുന്നയിക്കുന്നവരോട് സഹിഷ്ണുത കാണിക്കുന്നവരാണ് ഇവര്‍. വന്യമായി ജീവിക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്നവര്‍.
ഏപ്രില്‍ 23 - ബുദ്ധിശക്തിയും ഉത്തരവാദിത്വവുമുള്ളവരാണ് ഇവര്‍. ഒരാളുടെയെങ്കിലും ജീവിതത്തെ സ്വാധീനിക്കാന്‍ പ്രേരണ ചെലുത്തുന്നവരാണ് ഇവര്‍.

ഏപ്രില്‍ 24 - സ്വഭാവത്തില്‍ ഉയര്‍ന്ന അളവില്‍ പാരമ്പര്യം പുലര്‍ത്തുന്നവരാണ് ഇവര്‍. മികച്ച ശേഷിയുള്ളവരുമായിരിക്കും ഇവര്‍.
ഏപ്രില്‍ 25 - അതുല്യരായ വ്യക്തികളാണ് ഇവര്‍. എന്നിരുന്നാലും ശ്രദ്ധാകേന്ദ്രമായിരിക്കാന്‍ ആഗ്രഹിക്കില്ല.
ഏപ്രില്‍ 26 - ആദ്യചുവട് വെയ്ക്കുന്നതില്‍ സംശയം പുലര്‍ത്തുന്നവര്‍. ഗൗരവത്തോടെയിരിക്കാനാകുമെങ്കിലും ഏറിയ സമയത്തും സന്തോഷവാന്മാരായിരിക്കും
ഏപ്രില്‍ 27 - വൈകാരികമായി സ്ഥിരതയും, മികച്ച നിരീക്ഷണ പാടവവുമുള്ളവരാണ് ഇവര്‍, കൂടാതെ ഊര്‍ജ്ജസ്വലരുമായിരിക്കും. ഒരു നല്ല സുഹൃത്തിനെ നേടുകയും ചെയ്യും.
ഏപ്രില്‍ 28 - വിശകലനം ചെയ്യുന്ന മനസുള്ളവര്‍. സ്വന്തം അഭിപ്രായമുണ്ടെങ്കിലും നിങ്ങളുടെ ആവേശം വിശ്രമമില്ലാത്തതും, ഉത്തേജനം നല്കുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുന്നതുമാണ്.
ഏപ്രില്‍ 29 - അതുല്യവും, പ്രേരണ നല്കുന്നതുമായ സ്വഭാവമുള്ളവരാണ് ഇവര്‍. കുടുംബത്തിന്‍റെ പാരമ്പര്യം കേള്‍ക്കാനിഷ്ടപ്പെടുന്ന ഇവര്‍ക്ക് മിക്കവാറും ജീവിതത്തെ സംബന്ധിച്ച് പോസിറ്റീവ് കാഴ്ചപ്പാടാണ് ഉണ്ടാവുക.
ഏപ്രില്‍ 30 - അപകടങ്ങളെ നേരിടാന്‍ താല്പര്യം കാണിക്കുന്നവരാണ് ഇവര്‍. പക്വതയുണ്ടെങ്കിലും മ്ലാനതയുള്ളവരായിരിക്കും. കുടുംബവുമായി അടുപ്പമുള്ള ഇവര്‍ അച്ചടക്കം പുലര്‍ത്തുന്നവരായിരിക്കും. ജനിച്ച മാസം പറയൂ, സ്വഭാവം പറയാം



Click it and Unblock the Notifications