ഈ ഭക്ഷണങ്ങളില്‍ പൊണ്ണത്തടിയില്ല

Posted By:
Subscribe to Boldsky

കലോറി കൂടുതലുള്ള ഭക്ഷണങ്ങളാണ് പലപ്പോഴും നമ്മെ തടിയന്‍മാരും തടിച്ചികളും ആക്കി മാറ്റുന്നത്. എന്നാല്‍ പലര്‍ക്കും കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാത്തതാണ് പ്രശ്‌നം. എന്തായാലും നമ്മുടെ ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ചിലതുണ്ട്. രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്

പലപ്പോഴും ജങ്ക്ഫുഡിനേയും വിദേശ ഭക്ഷണങ്ങളേയും ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ ഏതാണെന്നറിയാത്തതായിരിക്കും പ്രധാന പ്രശ്‌നം. ഏതൊക്കെയാണ് തടി കുറച്ച് സുന്ദരനും സുന്ദരിയുമാകാന്‍ നമ്മെ സഹായിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണം എന്നു നോക്കാം.

മുട്ട

മുട്ട

മുട്ടയെന്നാല്‍ തെറ്റിദ്ധാരണകള്‍ വളരെ കൂടുതലാണ്. എന്നാല്‍ പുഴുങ്ങിയ മുട്ടയില്‍ കലോറി കൂടുതലാണ് മുട്ടയെ പാചകം ചെയ്തു കഴിക്കുമ്പോള്‍ കലോറി കുറയുന്നു. മാത്രമല്ല ആരോഗ്യവും വര്‍ദ്ധിക്കുന്നു.

മിക്‌സഡ് ഫ്രൂട്ട് സാലഡ്

മിക്‌സഡ് ഫ്രൂട്ട് സാലഡ്

ഫ്രൂട്ട് സാലഡ് നമുക്കെല്ലാം ഇഷ്ടമാണ്. കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ള ഭക്ഷണ വിഭവമാണ് ഇത്. അതുകൊണ്ടു തന്നെ ഫ്രൂട്ട് സാലഡ് കഴിയ്ക്കുന്നത് ഒരു തരത്തിലും തടി വെപ്പിക്കില്ല.

ദോശ

ദോശ

ദോശകള്‍ പല തരത്തിലുണ്ട്. എന്നാല്‍ പ്ലെയിന്‍ ദോശയില്‍ ആരോഗ്യം മാത്രമല്ല കലോറിയുടെ അളവ് വളരെ കുറവാണ്. ഇത് ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്.

കട്‌ലെറ്റ്

കട്‌ലെറ്റ്

കട്‌ലെറ്റിന്റെ കാര്യത്തിലും കഴിക്കുന്നതിനു മുന്‍പ് ഒന്നാലോചിക്കണം. എന്തുകൊണ്ടെന്നാല്‍ സോയ കട്‌ലറ്റാണ് ഇത്തരത്തില്‍ കലോറി കുറച്ച് ആരോഗ്യം നല്‍കുന്ന ഒന്ന്.

അട

അട

അട എന്നാല്‍ പലര്‍ക്കും ഇഷ്ടമാണ്. അതുകൊണ്ടു തന്നെ ആരോഗ്യത്തിനും കലോറിയ്ക്കും പ്രാധാന്യം നല്‍കുന്ന വിഭവവുമാണ്.

റവ ഇഡ്‌ലി

റവ ഇഡ്‌ലി

പ്രഭാത ഭക്ഷണങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്നതാണ് റവ ഇഡ്‌ലി. ഇതില്‍ കലോറിയുടെ അളവ് വളരെ കുറവാണ്.

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍

മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങളില്‍ കലോറിയുടെ അംശം വളരെ കുറവാണ്. ഇത് ആരോഗ്യത്തിനും നല്ലതാണ് മാത്രമല്ല അമിതവണ്ണത്തിന്റെ കാര്യത്തില്‍ പേടിക്കുകയും വേണ്ട.

English summary

Indian Snacks In Less Than 150 Calories

Looking for 4 pm snacks that are delicious. Here's a calorie countdown of snacks that have approximately 150 calories or less to solve all your problems.
Story first published: Tuesday, December 15, 2015, 17:58 [IST]