For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തം ശുദ്ധമാക്കാന്‍ ഇത് കഴിക്കൂ..

By Sruthi K M
|

ആരോഗ്യത്തെ നിലനിര്‍ത്തുന്നതില്‍ രക്തം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ രക്തപ്രവാഹം താളം തെറ്റുമ്പോഴും ചീത്ത ആകുമ്പോഴും പല രോഗങ്ങളും നമ്മെ ആക്രമിക്കുന്നു. കരള്‍, കിഡ്‌നി തുടങ്ങിയ അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനം നടക്കണമെങ്കില്‍ രക്തചംക്രമണവും ശരിയായ രീതിയില്‍ നടക്കണം. ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുന്ന രക്തത്തെ ശുദ്ധമാക്കി വെക്കേണ്ട കടമയും ഉണ്ട്.

നിങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ചിട്ടയായ വ്യായാമം, നല്ല ഭക്ഷണം എന്നിവ ശരിയായ രീതിയിലുള്ള രക്തയോട്ടം ഉണ്ടാക്കി കൊടുക്കാനും രക്തത്തെ ശുദ്ധമാക്കിവെക്കാനും സഹായിക്കും. രക്തത്തെ ശുദ്ധമാക്കിവെക്കാനുള്ള ഭക്ഷണ മാര്‍ഗങ്ങള്‍ പറഞ്ഞുതരാം..

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പോഷകമൂല്യങ്ങളുള്ള പച്ചക്കറികള്‍ കൂടുതല്‍ രക്തം ഉണ്ടാക്കാനും രക്തത്തെ ശുദ്ധമാക്കിവെക്കാനും സഹായിക്കും. ബ്രൊക്കോളി,കാബേജ്,ചീര എന്നിവ രക്തത്തിലെ അണുക്കളെ ഇല്ലാതാക്കി ശുദ്ധമാക്കി വെക്കാന്‍ സഹായിക്കും. കോളിഫഌവര്‍ ജ്യൂസ് എന്നും രാവിലെ ഒരു ഗ്ലാസ് കുടിക്കുന്നതും ഉത്തമമാണ്.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങളുടെ ജ്യൂസുകള്‍ രക്തത്തെ ശുദ്ധമാക്കിവെക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. തണ്ണിമത്തങ്ങ, ഓറഞ്ച്, റാസ്‌ബെറീസ്, ആപ്പിള്‍, കിവിസ്,കൈതച്ചക്ക എന്നിവ രക്തത്തെ ശുദ്ധമാക്കാന്‍ കഴിവുള്ള മികച്ച പഴവര്‍ഗങ്ങളാണ്. മാതളനാരങ്ങയുടെ ജ്യൂസും അത്യുത്തമമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ. ഇത് ബ്ലഡ് പ്രെഷര്‍ കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഫിട്ടോകെമിക്കല്‍സ് കരള്‍ രോഗത്തിന് പരിഹാരമാണ്. വെളുത്തുള്ളി രക്തചംക്രമണത്തെ നല്ല രീതിയിലാക്കാനും രക്തത്തിലെ അണുക്കളെ ഇല്ലാതാക്കാനും സഹായിക്കും.

ഔഷധ ചായ

ഔഷധ ചായ

ചായയില്‍ ഔഷധഗ്രന്ഥങ്ങള്‍ ചേര്‍ത്ത് കുടിക്കുന്നത് രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ഇത് രക്തത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നു. ഇഞ്ചി, കര്‍പ്പൂരതുളസി,ഡാന്‍ഡലൈന്‍ എന്നീ ഔഷധഗ്രന്ഥങ്ങള്‍ ചേര്‍ത്ത് ചായ കുടിക്കാം.

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങയിലെ ആസിഡ് ആല്‍ക്കലിന്‍ സംയുക്തത്തെ ശരീരത്തില്‍ ഉണ്ടാക്കുന്നു. രക്തത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ആവശ്യമില്ലാത്ത വസ്തുക്കള്‍, വൈറസ്, അണുബാധ എന്നിവ ഈ ആല്‍ക്കലിന്‍ ഇല്ലാതാക്കും. ചെറുനാരങ്ങ ജ്യൂസ് ദിവസവും കുടിക്കുന്നത് രക്തശുദ്ധീകരണത്തിന് നല്ലതാണ്. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൈപ്പക്ക

കൈപ്പക്ക

ശരീരത്തെ ആരോഗ്യകരമാക്കാന്‍ കൈപ്പക്ക മിക്കച്ച ഒന്നാണ്. അതുപോലെ നല്ല ദഹനത്തിനും രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു. കൈപ്പക്ക വിഭവം ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്.

വേപ്പില

വേപ്പില

രക്തത്തെ ശുദ്ധമാക്കിവെക്കാന്‍ കഴിയുന്ന മികച്ച ഒന്നാണ് വേപ്പില. വേപ്പില തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുക.

കാരറ്റ്

കാരറ്റ്

കാരറ്റ് രക്തം ശുദ്ധമാക്കാനും ചര്‍മ സംരക്ഷണത്തിനും നല്ലതാണ്. വെറും വയറ്റില്‍ രാവിലെ ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും രക്തം ശുദ്ധമാക്കുന്നതിനും സഹായിക്കും.

നെല്ലിക്ക

നെല്ലിക്ക

രക്തത്തെ ശുദ്ധീകരിക്കാനുള്ള ഏറ്റവും മികച്ച ഒന്നാണ് ഇന്ത്യന്‍ വിഭവമായ നെല്ലിക്ക. ഇത് പ്രതിരോധശക്തി ഉണ്ടാക്കി തരികയും ചെയ്യും.

English summary

natural remedies for purifying blood

Natural food remedies for purifying blood
Story first published: Friday, February 20, 2015, 11:41 [IST]
X
Desktop Bottom Promotion