For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ദിവസത്തെ മാതൃകാ ഭക്ഷണം

By Sruthi K M
|

ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനൊപ്പം ഒരു ദിവസം എന്തൊക്കെ കഴിക്കണം എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതോടൊപ്പം അത് പോഷകമാര്‍ന്നതാണോ എന്നു കൂടി നോക്കേണ്ടതുണ്ട്. ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിത്തറ. കഴിയുന്നതും ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുക. അങ്ങനെയാകുമെങ്കില്‍ നിങ്ങള്‍ക്ക് ആരോഗ്യത്തോടെ കൂറേ കാലം ജീവിക്കാം.

നൂഡില്‍സ്, പൊറോട്ട, കേക്ക് തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. ഒരു ദിവസം ആരംഭിക്കുമ്പോള്‍ നല്ല പ്രാതലില്‍ നിന്നുതുടങ്ങണം. ഒരു ദിവസത്തെ പ്രയത്‌നം നന്നായിരിക്കാന്‍ നല്ലൊരു പ്രാതല്‍ ആവശ്യമാണ്. ഭക്ഷണത്തിനു പകരം ഫാസ്റ്റ് ഫുഡ്, ബിസ്‌കറ്റ്, കേക്ക്, കോള, മധുരപലഹാരങ്ങള്‍ എന്നിവ കഴിക്കുന്ന രീതി ഇനിയെങ്കിലും നിര്‍ത്തണം.

പുരുഷന്മാര്‍ ക്യാരറ്റ് കഴിക്കണം

പതിവായി ജങ്ക്ഫുഡ് കഴിക്കുന്ന കുട്ടികളില്‍ മുഖക്കുരു മാത്രമല്ല അവരുടെ വളര്‍ച്ചയും മുരടിക്കുകയും ചെയ്യും. പല്ല് കേടുവരികയും ആരോഗ്യം നശിച്ചുക്കൊണ്ടിരിക്കുകയും ചെയ്യും. ഒരു ദിവസം രാവിലെ മുതല്‍ രാത്രി കിടക്കുന്നതുവരെ എന്തൊക്കെ കഴിക്കണം എന്നതിന്റെ ഒരു മാതൃകാഭക്ഷണക്രമമാണ് ഇവിടെ പറയുന്നത്.

രാവിലെ ആറു മണി

രാവിലെ ആറു മണി

രാവിലെ എഴുന്നേറ്റ് ഹാങ് ഓവര്‍ മാറ്റാന്‍ ഒരു കപ്പ് ചായയോ, കാപ്പിയോ കുടിക്കുന്നതില്‍ തെറ്റില്ല.

രാവിലെ എട്ടു മണി

രാവിലെ എട്ടു മണി

ഇഡ്ഡലി, ദോശ ആറെണ്ണം മാത്രം കഴിക്കുക. അല്ലെങ്കില്‍ ചപ്പാത്തി കഴിക്കാം. ഇതിനു ഉരുളക്കിഴങ്ങ് കറി, ദാല്‍ എന്നിവ കൂട്ടാം. പുട്ട് കഴിക്കുമ്പോള്‍ രണ്ട് കഷ്ണം മാത്രം കഴിച്ചാല്‍ മതി. കടലക്കറിയാണ് ഏറ്റവും ഉചിതം. പ്രാതലിനോടൊപ്പം ഒരു ഗ്ലാസ് പാലും കുടിക്കുക.

ഉച്ചയ്ക്ക് 12.30ന്

ഉച്ചയ്ക്ക് 12.30ന്

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് ഉചിതമായ സമയം 12.30 ആണ്. ചോറ്, പരിപ്പ്, അവയില്‍, സാലഡ്, തൈര്, ചെറുപഴം എന്നിവ ചേര്‍ന്നതാകട്ടെ ഭക്ഷണം.

ഉച്ച ഭക്ഷണം

ഉച്ച ഭക്ഷണം

ചോറ്, സാമ്പാര്‍, തൈര്, തോരന്‍, സാലഡ് എന്നിവ ചേര്‍ന്ന ഉച്ചയൂണും കഴിക്കാം.

ഉച്ച ഭക്ഷണം

ഉച്ച ഭക്ഷണം

ചേറ്, മീന്‍കറി, തോരന്‍, അവിയല്‍, രസം, മോര്, സാലഡ് എന്നിവ ചേര്‍ന്ന ഉച്ചയൂണും ആരോഗ്യപ്രദമാണ്.

വൈകുന്നേരം 4.30

വൈകുന്നേരം 4.30

ചായയോ, കാപ്പിയോ കുടിക്കാം. ഇതിന്റെ കൂടെ വട, വെജിറ്റബിള്‍ കട്‌ലറ്റ്, പഴം എന്നിവ കഴിക്കാം. എണ്ണത്തില്‍ ശ്രദ്ധിക്കണം, രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കരുത്.

രാത്രി എട്ട് മണി

രാത്രി എട്ട് മണി

അത്താഴവും ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ്. ചോറ്, സാമ്പാര്‍, തീയല്‍, തോരന്‍, മോര് എന്നിവ അടങ്ങിയ ഭക്ഷണമാണ് മികച്ചത്.

അത്താഴം

അത്താഴം

ചോറ് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ചപ്പാത്തി, ദാല്‍, കൂട്ടുകറി എന്നിവ കഴിക്കാം.

ഉറങ്ങാന്‍ കിടക്കുന്നതിനുമുന്‍പ്

ഉറങ്ങാന്‍ കിടക്കുന്നതിനുമുന്‍പ്

ഉറങ്ങാന്‍ കിടക്കുന്നതിനുമുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണ്.

English summary

start meal planning this week with simple ways

The key is just to start, and to set aside a little bit of time each week to do it. There are so many ways to approach meal planning that, after practicing.
Story first published: Thursday, June 4, 2015, 14:36 [IST]
X
Desktop Bottom Promotion