For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാടമുട്ട പോഷകങ്ങളുടെ കലവറ

By Sruthi K M
|

കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...? ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്.

ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍

ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ..

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.

ആസ്തമ

ആസ്തമ

കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം.

രോഗങ്ങളുടെ സാധ്യത കുറയ്ക്കും

രോഗങ്ങളുടെ സാധ്യത കുറയ്ക്കും

ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.

രക്തം

രക്തം

കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

പ്രതിരോധശക്തി

പ്രതിരോധശക്തി

അഞ്ച് കോഴിമുട്ട കഴിക്കുന്നതും ഒരു കാടമുട്ട കഴിക്കുന്നതും തുല്യമാണെന്ന് പറയാം. ഇത് വയറുരോഗങ്ങളെ ഇല്ലാതാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ഓര്‍മശക്തി

ഓര്‍മശക്തി

കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും.

ബ്ലാഡര്‍ സ്റ്റോണ്‍

ബ്ലാഡര്‍ സ്റ്റോണ്‍

കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

ലൈംഗിക തൃഷ്ണ

ലൈംഗിക തൃഷ്ണ

ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, പ്രോട്ടീന്‍, വൈറ്റമിന്‍സ് ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കും.

തലമുടി

തലമുടി

കാടമുട്ട നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇത് മുടിക്ക് കട്ടി നല്‍കാനും തിളക്കം നല്‍കാനും സഹായിക്കും.

ആന്റി-ഇന്‍ഫഌമേറ്ററി

ആന്റി-ഇന്‍ഫഌമേറ്ററി

കാടമുട്ടയില്‍ ആന്റി-ഇന്‍ഫഌമേറ്ററി അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.

അലര്‍ജി

അലര്‍ജി

ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.

ഛര്‍ദ്ദി

ഛര്‍ദ്ദി

കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ മാറ്റി തരും.

English summary

health benefits of quail egg

Quail eggs are obtained from the wild quail bird.The nutritional value of quail eggs is far greater than those of chicken eggs as we shall find out.
Story first published: Saturday, April 25, 2015, 13:10 [IST]
X
Desktop Bottom Promotion