ഇതെന്തിനാണ് ഫ്രിഡ്ജില്‍ വയ്ക്കുന്നത്‌??

Posted By: Super
Subscribe to Boldsky

ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ സംരക്ഷിച്ച് വെയ്ക്കാന്‍ ആധുനിക സംവിധാനങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്. വലിയൊരു ഫ്രിഡ്ജ് ഉണ്ടെന്നതിനാല്‍ രണ്ട് ദിവസം കൊണ്ട് ഭക്ഷണം കേടായിപ്പോകും എന്ന് അര്‍ത്ഥമില്ല.

രുചിയില്‍ മാറ്റമുണ്ടാകുമെന്നതിനാല്‍ ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തില്‍ മാറ്റമുണ്ടാകുമ്പോളാണ് പ്രശ്നമുണ്ടാവുക. ചിലപ്പോള്‍ ഭക്ഷണം വേഗത്തില്‍ കേടാവുകയും ചെയ്തേക്കാം. ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടുക.

തക്കാളി

തക്കാളി

തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ അനുയോജ്യമായ വസ്തുവല്ല. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രുചിമാറ്റത്തിന് കാരണമാകും. തണുത്ത വായു തക്കാളി പഴുക്കുന്നത് തടയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തക്കാളിയുടെ ഉള്ളിലെ തൊലിക്ക് കേട് വരുകയും അതിന്‍റെ മൃദുത്വം നഷ്ടമാകുകയും ചെയ്യും. അടുക്കളയില്‍ ഒരു ബാസ്കറ്റിലോ, ഗ്ലാസ്സ് ബൗളിലോ തക്കാളി സൂക്ഷിക്കുന്നതാണ് ഉചിതം.

തുളസി

തുളസി

ഫ്രിഡ്ജിനുള്ളില്‍ തുളസി സൂക്ഷിക്കുന്നത് സമീപത്തുള്ള മറ്റ് ഭക്ഷണങ്ങളുടെയെല്ലാം ഗന്ധം ആഗിരണം ചെയ്യാനിടയാക്കും. അതിനാല്‍ ഫ്രിഡ്ജിന് പുറത്ത് ഒരു കപ്പ് വെള്ളത്തില്‍ ഇത് സൂക്ഷിക്കുക. കൂടുതല്‍ കാലത്തേക്ക് തുളസി സൂക്ഷിച്ചുവെയ്ക്കണമെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തിരയുക.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് തണുപ്പിച്ച് സൂക്ഷിക്കുക എന്നൊരു അബദ്ധം പലരും ചെയ്യാറുണ്ട്. തണുപ്പ് ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ചിനെ എളുപ്പത്തില്‍ പഞ്ചസാരയാക്കി മാറ്റും. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പകരം ഒരു പേപ്പര്‍ ബാഗിലാക്കി വീട്ടില്‍ തണുപ്പും, ഇരുട്ടുമുള്ള ഒരിടത്ത് ഉരുളക്കിങ്ങ് സൂക്ഷിക്കുക. കൂടുതല്‍ വായു ലഭിക്കും എന്നതിനാല്‍ ഉരുളക്കിഴങ്ങ് പ്ലാസ്റ്റിക്കിന് പകരം പേപ്പര്‍ ബാഗില്‍ സൂക്ഷിക്കുന്നതാണ് അനുയോജ്യം. അതുവഴി കേടാകുന്നത് വൈകിക്കുകയും ചെയ്യാം.

വെളുത്തുള്ളി

വെളുത്തുള്ളി

ഉരുളക്കിഴങ്ങിനുള്ള അതേ പ്രശ്നം വെളുത്തുള്ളിക്കുമുണ്ട്. ഫ്രിഡ്ജിന് പകരം തണുപ്പും ഇരുട്ടുമുള്ള ഒരിടത്ത് വെളുത്തുള്ളി സൂക്ഷിക്കുക. ഫ്രിഡ്ജിലെ തണുപ്പില്‍ വെളുത്തുള്ളി വേഗം മുളയ്ക്കുകയും കേട് വരുകയും ചെയ്യും.

ഉള്ളി

ഉള്ളി

ഉള്ളിയിലെ ജലാംശം അവയെ മൃദുവാക്കുകയും വേഗത്തില്‍ കേട് വരുത്തുകയും ചെയ്യും. ഉള്ളി തണുപ്പുള്ള, ഉണങ്ങിയ ഇരുട്ടുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഉള്ളിയും ഒരുളക്കിഴങ്ങും വ്യത്യസ്ഥ സ്ഥലങ്ങളില്‍ വേണം സൂക്ഷിക്കാന്‍. ഇവ ഒരുമിച്ച് വെച്ചാല്‍ വേഗത്തില്‍ കേട് വരും.

അവൊക്കാഡോ

അവൊക്കാഡോ

അവൊക്കാഡോ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. പഴുത്തവ ഫ്രിഡ്ജില്‍ വെയ്ക്കാമെങ്കിലും പഴുപ്പിക്കാനുള്ളവ ഫ്രിഡ്ജില്‍ വെയ്ക്കുന്നത് അവയെ പഴുക്കുന്നതില്‍ നിന്ന് തടയും.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന കാര്യത്തില്‍ ഭൂരിപക്ഷം പേരും യോജിക്കും. കുറഞ്ഞ ഊഷ്മാവില്‍ ഒലിവ് ഓയില്‍ കട്ടിയാവുകയും, വെണ്ണയ്ക്ക് സമാനമായ രൂപമാവുകയും ചെയ്യും. ഫ്രിഡ്ജിന് പകരം തണുപ്പുള്ള വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഇത് സൂക്ഷിക്കുക.

ബ്രെഡ്

ബ്രെഡ്

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒരു അബദ്ധമാണ്. ഫ്രിഡ്ജില്‍ ബ്രെഡ് സൂക്ഷിക്കുന്നത് വേഗത്തില്‍ ഉണങ്ങിപ്പോകാനിടയാക്കും. നാല് ദിവസത്തിനകം ഉപയോഗിക്കുന്ന ബ്രെഡ് മുറിച്ച് വെയ്ക്കുകയും ബാക്കി തണുപ്പിക്കുകയും ചെയ്യാം. നനവ് നിലനിര്‍ത്താന്‍ ബ്രെഡ് പൊതിഞ്ഞ് വെയ്ക്കണം. അതേപോലെ ഫ്രീസറില്‍ നിന്ന് പുറത്തെടുത്താല്‍ ടോസ്റ്റ് ചെയ്യുന്നതിന് അല്ലെങ്കില്‍ കഴിക്കുന്നതിന് മുമ്പ് മരവിപ്പ് മാറാന്‍ അനുവദിക്കുക.

കാപ്പി

കാപ്പി

കാപ്പി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അതിന്‍റെ രുചി നഷ്ടമാകാന്‍ ഇടയാക്കും. തുളസിപോലെ ഇതും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം ആഗിരണം ചെയ്യും. തണുത്ത, വെളിച്ചം കുറഞ്ഞ ഒരിടത്ത് കാപ്പി സൂക്ഷിക്കുക. അത് വഴി അതിന്‍റെ ഗന്ധവും പുതുമയും നഷ്ടമാകാതിരിക്കും. കാര്യമിങ്ങനെയാണെങ്കിലും കൂടിയ അളവിലുണ്ടെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കാം.

തേന്‍

തേന്‍

തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. പകരം അടപ്പ് നല്ലതുപോലെ മുറുക്കി അടച്ചാല്‍ മതി. ഏറെക്കാലും ഇത്തരത്തില്‍ തേന്‍ കേടുകൂടാതെയിരിക്കും. മറ്റൊരു കാര്യം തേന്‍ പ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത് ക്രിസ്റ്റല്‍ രൂപത്തിലേക്ക് മാറാനിടയാക്കും എന്നതാണ്.

നാരങ്ങ, ഓറ‍ഞ്ച്

നാരങ്ങ, ഓറ‍ഞ്ച്

നാരങ്ങ, ഓറ‍ഞ്ച് തുടങ്ങിയവ അടുക്കളയിലെ അലമാരയില്‍ അന്തരീക്ഷ താപനിലയില്‍ തന്നെ സൂക്ഷിക്കാം. തണുത്ത വായു ഇവയെ കേട് വരുത്തും. ഫ്രിഡ്ജിന് പുറത്ത് ഇവ തിങ്ങിയിരിക്കുന്ന തരത്തില്‍ സൂക്ഷിക്കരുത്. അങ്ങനെ ചെയ്യുന്നത് വേഗത്തില്‍ കേടാകാനിടയാക്കും.

അച്ചാറുകള്‍

അച്ചാറുകള്‍

അച്ചാറുകളില്‍ വിനാഗിരി പോലുള്ള പ്രിസര്‍വേറ്റീവുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വരണ്ടിരിക്കും. ഫ്രിഡ്ജിനുള്ളില്‍ അച്ചാറുകള്‍ സൂക്ഷിക്കുന്നുവെങ്കില്‍ അത് ഫ്രിഡ്ജിന്‍റെ ഡോറിനുള്ളില്‍ വെയ്ക്കുക. അച്ചാറിനേക്കാള്‍ തണുപ്പ് ആവശ്യമായ വസ്തുക്കള്‍ നിങ്ങള്‍ ഫ്രിഡ്ജില്‍ വെയ്ക്കുന്നുണ്ടാവാം.

പച്ചമരുന്നുകള്‍

പച്ചമരുന്നുകള്‍

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പച്ചമരുന്നുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. തണുപ്പ് അവയുടെ രുചി ഇല്ലാതാക്കാതിരിക്കാന്‍ വെള്ളം നിറച്ച ജാറുകളിലാക്കി അടുക്കളയിലെ അലമാരയില്‍ സൂക്ഷിക്കുക. അത് വഴി നിങ്ങളുടെ അടുക്കളക്ക് ഭംഗി ലഭിക്കുകയും, പച്ചമരുന്നുകള്‍ കേടാകാതെയുമിരിക്കും.

സാലഡ് ഡ്രെസിംഗുകള്‍

സാലഡ് ഡ്രെസിംഗുകള്‍

മിക്ക സാലഡ് ഡ്രെസിങ്ങുകളും മറ്റ് വസ്തുക്കളേപ്പോലെ തന്നെ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കാവുന്നവയാണ്. പ്രത്യേകിച്ച് വിനാഗിരി അല്ലെങ്കില്‍ ഓയിലുകള്‍ അടിസ്ഥാനമാക്കിയവ. എന്നാല്‍ ക്രീം, മേയോ, യോഗര്‍ട്ട് എന്നിവകൊണ്ടുള്ള ഡ്രെസിംഗുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

കെച്ചപ്പ്

കെച്ചപ്പ്

കെച്ചപ്പ് തുറന്നതായാലും ഫ്രിഡ്ജിന് പുറത്ത് തന്നെ സൂക്ഷിക്കാമെന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ഇതില്‍ വിനാഗിരിയും പ്രിസര്‍വേറ്റീവുകളും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഫ്രിഡ്ജിന് പുറത്ത് വെച്ചാലും കേട് വരില്ല. ഇക്കാര്യത്തില്‍ വിശ്വാസം വരുന്നില്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്‍റുകളിലെ കെച്ചപ്പ് പായ്ക്കറ്റുകളെക്കുറിച്ച് ആലോചിച്ച് നോക്കുക. ഫാസ്റ്റ് ഫുഡ് ഹെല്‍ത്തിയാക്കാം

English summary

15 Foods That People Refrigerate But Shouldn't

Modern way of life helps us conserve our food easily. The whole point of having a large refrigerating systems is not having to think about food going bad two days after we spent money on buying it.