For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുപ്പു നല്‍കും പച്ചക്കറികള്‍

|

വെളുപ്പുനിറം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. കോസ്‌മെറ്റിക് സ്ഥാപനങ്ങളും ബ്യൂട്ടി പാര്‍ലറുമെല്ലാം തഴച്ചു വളരുന്നതിന് മറ്റൊരു കാരണവും തേടിപ്പോകേണ്ടതുമില്ല.

എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നവരും വെളുപ്പു സ്വാഭാവികമായി ലഭിയ്ക്കുന്നതാണ് നല്ലതെന്നു പറയും.

പച്ചക്കറികള്‍ ആരോഗ്യത്തിനു നല്ലതാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ഇതുപോലെ ഇവ വെളുപ്പു നല്‍കാനും സഹായിക്കും.

വെളുപ്പു നിറം നല്‍കുന്ന ചില പച്ചക്കറികളെക്കുറിച്ചറിയൂ,

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ വെളുപ്പു നിറം നല്‍കുന്ന ഒന്നാണ്. ഇതിലെ സ്വാഭാവിക ബ്ലീ്ച്ചിംഗ് ഏജന്റാണ് ഈ ഗുണം നല്‍കുന്നത്.

തക്കാളി

തക്കാളി

വെളുപ്പു നല്‍കുന്ന മറ്റൊരു പച്ചക്കറിയാണ് തക്കാളി. ഇത് മുഖക്കുരുവിന്റെ പാടുകള്‍ മായ്ക്കാനും നല്ലതാണ്. മാത്രമല്ല, സണ്‍ടാന്‍ തടയുന്നതിനും ഇത് സഹായിക്കും. തക്കാളിയിലെ ആസിഡാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്.

ബീറ്റ്‌റൂട്

ബീറ്റ്‌റൂട്

വെളുപ്പു നല്‍കുന്ന മറ്റൊരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വൈറ്റമിനുകള്‍ എന്നിവ ചര്‍മത്തിന്റെ ഇരുണ്ട നിറം കുറയ്ക്കാന്‍ സഹായിക്കും.

ക്യാരറ്റ്

ക്യാരറ്റ്

ചര്‍മത്തിന് നിറം നല്‍കുന്ന മറ്റൊരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് വെളുപ്പു നല്‍കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതിലെ വൈറ്റമിന്‍ എയാണ് ഈ ഗുണം നല്‍കുന്നത്. ഇത് മുഖക്കുരു വരുന്നതു തടയുകയും ചെയ്യും.

റാഡിഷ്

റാഡിഷ്

വെളുപ്പു നല്‍കുന്ന മറ്റൊരു പച്ചക്കറിയാണ് റാഡിഷ്. ഇവയിലെ സള്‍ഫര്‍, സിലിക്കണ്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാന്‍ ഇവയിലെ കൊളാജന്‍ സഹായിക്കുകയും ചെയ്യും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ വെളുപ്പു നിറം നല്‍കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇത് ചര്‍മത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

ശതാവരി

ശതാവരി

സെലേനിയം ധാരാളമടങ്ങിയ ആസ്പരാഗസ് അഥവാ ശതാവരി ചര്‍മത്തിന് വെളുപ്പു നല്‍കുന്ന മറ്റൊരു പച്ചക്കറിയാണ്.

ചീര

ചീര

ചീര ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇതില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണി്ട്.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്കവും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ സിലിക്ക ചര്‍മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

വൈറ്റമിന്‍ സി, ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് ശരീരവും ചര്‍മവും വൃത്തിയാക്കും. ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.ഐശ്വര്യ, കരീന സൗന്ദര്യരഹസ്യങ്ങള്‍

Read more about: food ഭക്ഷണം
English summary

Vegetables That Give You Fair Skin

Here are some vegetables that give you fair skin. Read more to know about these vegetables,
Story first published: Saturday, October 11, 2014, 12:05 [IST]
X
Desktop Bottom Promotion