Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
ഐശ്വര്യ, കരീന സൗന്ദര്യരഹസ്യങ്ങള്‍
സൗന്ദര്യം എന്നത് സന്തോഷവും പ്രശസ്തിയും നല്‍കുന്നതാണ്. ഏത് സുന്ദരിയായ സ്ത്രീയും ആദരവും, പ്രശംസയും എളുപ്പം നേടിയെടുക്കും. സുന്ദരിയാകാന്‍ ആഗ്രഹിക്കാത്ത ഏതെങ്കിലും സ്ത്രീ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഓരോ സ്ത്രീക്കും അവളുടേതായ വഴികളിലൂടെ സുന്ദരിയാകാന്‍ അറിയാം. അതോടൊപ്പം സൗന്ദര്യവും, ആകര്‍ഷണീയതയും സ്വയം ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതുമാണ്. എന്നാല്‍ സുന്ദരിയായിരിക്കുക എന്ന് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കുറച്ച് ത്യാഗം സഹിക്കേണ്ടി വരും. ചിലര്‍ കെമിക്കലുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ചിലര്‍ വീട്ടില്‍ തന്നെ സൗന്ദര്യ സംരക്ഷണത്തിനായി മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുന്നു. ചിലര്‍ ആയുര്‍വേദമാണ് പരീക്ഷിക്കുക.
സിനിമാതാരങ്ങളുടെയും, മോഡലുകളുടെയുമൊക്കെ ചര്‍മ്മവും മേക്കപ്പും കണ്ട് ഇവരെങ്ങനെ ഇത്ര സുന്ദരിമാരായിരിക്കുന്നു എന്ന് നിങ്ങള്‍ ആശ്ചര്യപ്പെടാറുണ്ടെങ്കില് നിങ്ങള്‍ ഇത് വായിച്ചിരിക്കണം. ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്രശസ്തര്‍ ഉപയോഗിക്കുന്ന ചില രഹസ്യ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ചര്‍മ്മസൗന്ദര്യം സംരക്ഷിക്കാനായി നിങ്ങള്‍ അല്പം ശ്രദ്ധ നല്‍കിയേ മതിയാകൂ. ഐശ്വര്യ റായ് മുതല്‍ മിറാന്‍ഡ കെര്‍ വരെയുള്ളവരുടെ സൗന്ദര്യ രഹസ്യം ഇവിടെ നമുക്ക് മനസിലാക്കാം.

മിറാന്‍ഡ കെര്‍
സൗന്ദര്യ സംരക്ഷണത്തിനായി ഏറെ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് മിറാന്‍ഡ കെര്‍. തന്റെ സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളും, പൊടിക്കൈകളും ബ്ലോഗില്‍ എഴുതുന്ന പതിവും ഇവര്‍ക്കുണ്ട്. ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കാനായി വെളിച്ചെണ്ണയാണ് മിറാന്‍ഡ ഉപയോഗിക്കുന്നത്. ഇത് അത്ര ചെലവുള്ള മാര്ഗ്ഗമല്ലാത്തതിനാല് ആര്‍ക്കും പരീക്ഷിക്കാവുന്നതാണ്. ചര്‍മ്മത്തിലെ ചൂട് കുറയ്ക്കാന്‍ കഴിവുള്ള വെളിച്ചെണ്ണ തിളക്കവും, ആകര്‍ഷണീയതയും നല്‍കും.

കേറ്റ് മിഡില്ടണ്
അടുത്ത കാലത്ത് അമ്മയായ കേറ്റ് മിഡില്ടണ് വിവാഹത്തിന് മുമ്പ് തേനീച്ചയില്‍ നിന്നെടുത്ത വിഷം ഫേഷ്യല്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നു. ഇത് മാത്രമല്ല ആ തേജസുള്ള ചര്‍മ്മത്തിന്റെ രഹസ്യമെങ്കിലും സാധാരണക്കാര്‍ക്കും പിന്തുടരാവുന്ന ഒരു മാര്‍ഗ്ഗം മനസിലാക്കാന്‍ സാധിച്ചല്ലോ.

ഹേല്‍ ബെറി
വിലപിടിപ്പുള്ളതൊന്നും ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കാത്ത ആളാണ് ഹേല്‍ ബെറി. വിറ്റാമിന്‍ സിക്കാണ് അവര്‍ മുഴുവന്‍ പ്രശംസയും നല്‍കുന്നത്. ആരോഗ്യകരമായ ചര്‍മ്മത്തിന് വേണ്ടതെല്ലാം വിറ്റാമിന്‍ സിയിലടങ്ങിയിട്ടുണ്ട്.

ജെന്നിഫര്‍
മുഖത്തെ പാടുകള്‍ മാറ്റാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നയാളാണ് ജെന്നിഫര്‍. തീരെ ചെലവില്ലാത്ത ഈ മാര്‍ഗ്ഗം സാധാരണക്കാര്‍ക്കും പരീക്ഷിക്കാവുന്നതാണ്.

മലൈക അറോറ ഖാന്
ബോളിവുഡ് സുന്ദരി മലൈക അറോറ ഖാന് സ്പായെ ഇഷ്ടപ്പെടുന്നവളാണ്. ഹോട്ട് ഓയില്‍ മസാജും അരോമതെറാപ്പിയുമാണ് മലൈകയുടെ പ്രധാന സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍.

ഐശ്വര്യ റായ്
സ്വഭാവിക സൗന്ദര്യത്തിന്റെ വക്താവായ ഐശ്വര്യ റായ് ജൈവോത്പന്നങ്ങളാണ് സൗന്ദര്യ സംരക്ഷണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. എല്ലാ ദിവസവും രാവിലെ ചൂട് വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് ഇവര്‍ കുടിക്കും. ഇത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തമമാണ്. ഇത് ആര്‍ക്കും പിന്തുടരാവുന്ന ഒരു മാര്‍ഗ്ഗമാണ്.

കരീന കപൂര്‍
തിളക്കമാര്‍ന്ന ചര്‍മ്മത്തിന്റെ ഉടമയാണ് ബെബോ എന്ന പേരിലും അറിയപ്പെടുന്ന കരീന കപൂര്‍. പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ ചര്‍മ്മ സംരക്ഷണം നടപ്പിലാക്കുന്നത്. തികഞ്ഞ സസ്യാഹാരി കൂടിയാണ് ആരും ആരാധിക്കുന്ന സൗന്ദര്യമുള്ള കരീന.

കത്രീന കൈഫ്
ആരോഗ്യകരമായ ഒരു ഭക്ഷണക്രമവും, വ്യായാമവും, അടിസ്ഥാനപരമായ ചില ചര്‍മ്മസംരക്ഷണ മാര്‍ഗ്ഗങ്ങളുമാണ് കത്രീന പിന്തുടരുന്നത്. ഈ പ്രശസ്തരുടെയൊക്കെ ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പിന്തുടര്ന്നാല് സാധാരണക്കാര്‍ക്കും തിളക്കമാര്‍ന്ന ചര്‍മ്മം സ്വന്തമാക്കാനാവും.



Click it and Unblock the Notifications