സെക്‌സ് നന്നാകാന്‍ ഇവ ഒഴിവാക്കൂ

Posted By:
Subscribe to Boldsky

ആരോഗ്യകരമായ ജീവിതത്തില്‍ ആരോഗ്യകരമായ സെക്‌സിനും പ്രധാന സ്ഥാനമുണ്ട്. നല്ല ഭക്ഷണവും വ്യായാമവുമെല്ലാം നല്ല സെക്‌സ് ജീവിതത്തിന് വളരെ പ്രധാനമാണ്.

നല്ല സെക്‌സിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇതുപോലെ ലൈംഗികല ജീവിതത്തിന് ദോഷം ചെയ്യുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കുന്നവയാണ്. ഇവയിലെ ട്രാന്‍സ്ഫാറ്റുകള്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ലൈംഗികാരോഗ്യത്തിനും തടസം നില്‍ക്കും.

മദ്യം

മദ്യം

മദ്യം സെകസ് നന്നാക്കാന്‍ സഹായിക്കുമെന്ന ചിന്ത പലര്‍ക്കുമുണ്ട്. എന്നാല്‍ മദ്യം നാഡീവ്യൂഹങ്ങളെ തളര്‍ത്തും. രക്തപ്രവാഹം കുറയ്ക്കും.

ബര്‍ഗര്‍

ബര്‍ഗര്‍

ബര്‍ഗര്‍ ലൈംഗിക ജീവിതത്തിന് നല്ലതല്ല. ബര്‍ഗറിലെ ട്രാന്‍സ്ഫാറ്റ് ദോഷം ചെയ്യും.

പാസ്ത

പാസ്ത

പാസ്തയും സെക്‌സ് ജീവിതത്തിന് ദോഷം വരുത്തുംപാസ്ത ഗ്ലൂക്കോസായി മാറി ശരീരത്തെ തളര്‍ത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാനും ഇത് കാരണമാകും.

തുളസി, പുതിന

തുളസി, പുതിന

തുളസി, പുതിന എന്നിവ ലൈംഗികതാല്‍പര്യത്തെ കെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുകൊണ്ടുതന്നെയാണ് സന്യാസിമാര്‍ ഇവ വായിലിട്ടു ചവയ്ക്കുന്നതും. ഇവയിലെ ആന്റി ആന്‍ഡ്രോജെനിക് ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ കുറയ്ക്കുകയാണ് ഇവ ചെയ്യുന്നത്.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചിയില്‍ പ്രോട്ടീന്‍, സിങ്ക് എന്നിവയുണ്ടെങ്കിലും ഇവയില്‍ കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവയും വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ബിപി, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു മാത്രമല്ല, ലൈംഗികക്ഷമത കെടുത്താനും ഇടയാക്കുന്നു.

പോപ്‌കോണ്‍

പോപ്‌കോണ്‍

മൈക്രോവേവില്‍ തയ്യാറാക്കാവുന്ന പോപ്‌കോണിന്റെ കവറുകളിലും നോണ്‍സ്റ്റിക് പാത്രങ്ങളിലുമെല്ലാം പെര്‍ഫ്‌ളൂറോആല്‍ക്കൈല്‍ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷ്മാരില്‍ ടെസ്റ്റിക്യുലാര്‍ ട്യൂമറിനും ലൈംഗികത കുറയ്ക്കുന്നതിനും ഇട വരുത്തും.

സോഡ കലര്‍ന്ന ഡ്രിങ്കുകള്‍

സോഡ കലര്‍ന്ന ഡ്രിങ്കുകള്‍

സോഡകലര്‍ന്ന ഡ്രിങ്കുകള്‍ ഇന്ന് ഒരു ശീലമായിക്കഴിഞ്ഞു. ഇത്തരം പാനീയങ്ങള്‍ മനോനിലയെയും, ശരീരഭാരത്തെയും അസ്ഥിരപ്പെടുത്തുന്നതാണ്. അതിന് പുറമേ അമിതവണ്ണം, ദന്തക്ഷയം, പ്രമേഹം, തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകും. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ ലൈംഗികതയെയും ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

കോണ്‍ഫ്‌ളേക്‌സ്‌

കോണ്‍ഫ്‌ളേക്‌സ്‌

കോണ്‍ഫ്ലേക്സിന് ലൈംഗിക ശേഷി കുറയ്ക്കാന്‍ സാധിക്കുമെന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഡോ. ജോണ്‍ ഹാര്‍വെ കെല്ലോഗ് ജനങ്ങളുടെ ലൈംഗികശേഷി കുറയ്ക്കാനായാണ് ഈ രുചിയില്ലാത്ത ഭക്ഷണ പദാര്‍ത്ഥം നിര്‍മ്മിച്ചത്. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണമായോ, കിടക്കുന്നതിന് മുമ്പായോ കോണ്‍ഫ്ലേക്സ് കഴിക്കാതിരിക്കുക.

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍ സെക്‌സ് ജീവിതത്തിന് ദോഷം വരുത്തുന്നവയാണ്.ഇവയിലടങ്ങിയിരിക്കുന്ന അസ്പാര്‍ടേം എന്ന ഘടകം ശരീരത്തിലെ സെറോട്ടണിന്‍ എന്ന ഹോര്‍മോണിന് നാശമുണ്ടാക്കും. ഇത് ലൈംഗികചോദനകളെ ഇല്ലാതാക്കും.

ചീസ്‌

ചീസ്‌

ചീസും, കൊഴുപ്പുള്ള മറ്റ് പാലുത്പന്നങ്ങളും ശരീരത്തിന് ഏറെ തകരാറുകള്‍ വരുത്തിയേക്കാം. ഇത്തരം വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നത് ഈസ്ട്രജന്‍, പ്രോജെസ്റ്ററോണ്‍, ടെസ്റ്റോസ്റ്റീറോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തില്‍ അസന്തുലിതാവസ്ഥയുണ്ടാക്കും.

കാപ്പി

കാപ്പി

കാപ്പി അമിതമായി ഉപയോഗിയ്ക്കുന്നതും സെക്‌സ് ജീവിതത്തെ പ്രതികൂലമായി ബാധിയ്ക്കും.

ഗ്രനോല

ഗ്രനോല

ഗ്രനോല ഒരിനം ധാന്യമാണ്. ഇത് ലൈംഗികശക്തി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വയമ്പ്

വയമ്പ്

വയമ്പ് അമിതമായി ഉപയോഗിയക്കുന്നതും സെക്‌സ് ജീവിതത്തിന് ദോഷം വരുത്തും.

സോയ

സോയ

സോയ അമിതമായി ഉപയോഗിയ്ക്കുന്നതും ലൈംഗികജീവിതത്തിന് ദോഷം വരുത്തും.

നല്ല ഉദ്ധാരണത്തിന് ആരോഗ്യവഴികള്‍

Read more about: food health
English summary

Foods To Avoid For Better Libido

Here are some important points to note for foods that you need to avoid for better libido . Some of these foods can indeed fizzle out your libido,