വ്യായാമശേഷം ഒഴിവാക്കേണ്ടുന്ന ഭക്ഷണങ്ങള്‍

Posted By: Staff
Subscribe to Boldsky

വ്യായാമം ചെയ്യുന്നതിന് മുമ്പും ശേഷവും കഴിക്കുന്ന ഭക്ഷണങ്ങള്‍ സംബന്ധിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. പല കാരണങ്ങളാലും വ്യായാമം കഴിഞ്ഞയുടനെ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. വ്യായാമത്തിന്‍റെ സമയത്ത് പേശികളിലെ ഗ്ലൈക്കോജന്‍ പൂര്‍ണ്ണമായും വിനിയോഗിക്കപ്പെടും. കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ധനമാണ് ഗ്ലൈക്കോജന്‍. ഇതാണ് നിങ്ങള്‍ക്ക് കരുത്ത് നല്കുന്നത്.

വ്യായാമം കഴിയുമ്പോള്‍ ഗ്ലൈക്കോജന്‍ ഇല്ലാത്ത അവസ്ഥ അല്ലെങ്കില്‍ കുറവായിരിക്കും എന്ന് മാത്രമല്ല പേശികള്‍ തളര്‍ന്നിരിക്കുകയുമാകും. ഭാഗ്യവശാല്‍ ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ഈ തകരാറുകള്‍ വേഗത്തിലും ഫലപ്രദമായും പരിഹരിക്കാനാവും. എന്നാല്‍ കൊഴുപ്പ് കൂടുതലടങ്ങിയവ, പ്രൊസസ് ചെയ്തവ, ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയവ, ഫൈബര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഈ സൗഖ്യത്തിന് കാലതാമസമുണ്ടാക്കും.

വ്യായാമത്തിന് ശേഷം കോപ്ലെക്സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയും, കുറഞ്ഞ പ്രോട്ടീനുമാണ് അനുയോജ്യം. കാര്‍ബോഹൈഡ്രേറ്റ് ഗ്ലൈക്കോജന്‍ വീണ്ടെടുക്കുകയും, സാവധാനം ദഹിക്കുന്നതുമാണ്. ഇവയില്‍ ഫൈബറും കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുണ്ട്.

സ്തനങ്ങള്‍ക്ക് ഉറപ്പു നല്‍കും വ്യായാമങ്ങള്‍

ഫൈബറും, വേഗത്തില്‍ ദഹിക്കുന്ന പഞ്ചസാരയും വ്യായാമത്തിന് മുമ്പ് കഴിക്കേണ്ടുന്നവയാണ്, ശേഷമല്ല. അതേ പോലെ വൈകി കഴിക്കേണ്ടുന്നവയാണ് കൊഴുപ്പ്. അല്ലെങ്കില്‍ വ്യായാമത്തിന് ഒരു മണിക്കൂര്‍ മുമ്പ് കഴിക്കണം. പ്രോട്ടീന്‍, വ്യായാമത്തിലൂടെ തകരാര്‍ സംഭവിച്ച പേശികള്‍ക്ക് പരിഹാരമാകും. അതുപോലെ പേശികള്‍ ചുരുങ്ങിയ അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനാല്‍ ദഹനപ്രവര്‍ത്തനത്തിലൂടെ പേശികള്‍ വേഗത്തില്‍ സുഖപ്പെടുന്നു. ഇനി പറയുന്ന ഒമ്പത് ഭക്ഷണങ്ങള്‍ വ്യായാമം കഴിഞ്ഞയുടനെ കഴിക്കാന്‍ പാടില്ല.അത് വഴി മന്ദതയകറ്റാനും പേശികള്‍ക്ക് വേഗത്തില്‍ മുക്തി നേടാനും സാധിക്കും.

ചുവന്ന മാംസം

ചുവന്ന മാംസം

ദഹിക്കാന്‍ പ്രയാസമുള്ള ഒന്നാണ് ചുവപ്പ് നിറമുള്ള മാംസം. ഒരിക്കലും വ്യായാമത്തിന് ശേഷം ഇത് കഴിക്കരുത്. മൃഗക്കൊഴുപ്പ് ഉയര്‍ന്ന തോതില്‍ അടങ്ങിയ മാംസം ധമനികളില്‍ തടസമുണ്ടാക്കുമെന്നതിനാല്‍ നിങ്ങളുടെ പ്രോട്ടീനാകരുത് ഇത്. ഇതിന് പകരമായി കോഴിയിറച്ചി ഉപയോഗിക്കാം.

മുട്ട

മുട്ട

മുട്ട ആരോഗ്യപ്രദമായ ഭക്ഷണമാണെങ്കിലും പൂര്‍ണ്ണമായും അത് കഴിക്കുന്നുവെങ്കില്‍ ഒന്നില്‍ നിര്‍ത്തുക. ഒരു മുട്ടയില്‍ 6 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയും രണ്ട് മുട്ട വെള്ളയും പ്രോട്ടീനിനാല്‍ സമൃദ്ധമായതും ഭക്ഷണത്തിന്‍റെ അവസാനത്തില്‍ കഴിക്കാവുന്നതുമാണ്. എന്നാല്‍ വ്യായാമം കഴിഞ്ഞ് ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

തൈര്

തൈര്

കൊഴുപ്പ് നീക്കാത്ത തൈരില്‍ പ്രോട്ടീന്‍ അമിതമായില്ലെങ്കിലും ദഹിക്കുന്നതിന് സാധാരണ തൈരിനേക്കാള്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്.

നട്ട് ബട്ടര്‍

നട്ട് ബട്ടര്‍

വ്യായാമശേഷം ഒരു സ്പൂണ്‍ നട്ട് ബട്ടര്‍ കഴിക്കുന്നത് കുഴപ്പമുള്ള കാര്യമല്ലെങ്കിലും അത് അമിതമാകരുത്. വ്യായാമത്തിന് ശേഷം ഉദരത്തില്‍ നിന്ന് രക്തം വേറിട്ട് നില്‍ക്കുമെന്നതിനാല്‍ നട്ട് ബട്ടര്‍ ദഹിപ്പിക്കാന്‍ ഏറെ പരിശ്രമം വേണ്ടി വരും. വ്യായാമശേഷം പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ അളവിലാണ് ആവശ്യം എന്നതിനാല്‍ ബദാം ബട്ടര്‍ പോലുള്ളവ കൂടുതലായി കഴിക്കരുത്.

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ് വ്യായാമശേഷം കഴിക്കാതിരിക്കേണ്ടതിന് പല കാരണങ്ങളുണ്ട്. വേഗത്തില്‍ ദഹിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഇതിലുണ്ടെങ്കിലും അത് ഗുണകരമാകില്ല. ഗ്ലൂട്ടനും പഞ്ചസാരയും ഉയര്‍ന്ന അളവില്‍ അടങ്ങിയ ഇത് നിങ്ങളുടെ ദഹനം കുഴപ്പത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പകരം ധാന്യങ്ങള്‍ മുഴുവനായി ഉപയോഗിച്ചുള്ള ബ്രെഡ് ടോസ്റ്റ് കഴിക്കുക. സംസ്കരിക്കാത്ത ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള ബ്രെഡും കഴിക്കുക.

ഫൈബറടങ്ങിയ പച്ചക്കറികള്‍

ഫൈബറടങ്ങിയ പച്ചക്കറികള്‍

പച്ചക്കറികള്‍ ആരോഗ്യകരമാണെങ്കിലും അവ വ്യായാമശേഷം അനുയോജ്യമായിരിക്കില്ല. ഫൈബര്‍ നിറഞ്ഞ ഇവ ദഹിക്കുന്നതിന് ഏറെ സമയമെടുക്കും. അവ മറ്റ് സമയങ്ങളില്‍ കഴിക്കാം. പകരം ഇലക്കറികള്‍, ഓംലെറ്റ്, ധാന്യങ്ങള്‍ മുഴുവനായി ഉപയോഗിച്ചുള്ള സാന്‍ഡ്‍വിച്ച് എന്നിവ കഴിക്കുക. ചീര, കാബേജ് എന്നിവ പോഷകസമൃദ്ധമായവയാണ്.

ചോക്കലേറ്റ്

ചോക്കലേറ്റ്

ചേക്കലേറ്റിലെ കൊഴുപ്പ് ദഹിക്കാന്‍ ഏറെ സമയമെടുക്കുകയും അതിലടങ്ങിയ ഉത്തേജകങ്ങള്‍ ഊര്‍ജ്ജം പകരുകയും ചെയ്യും. വ്യായാമശേഷം ചോക്കലേറ്റ് ഉപയോഗിക്കുന്നുവെങ്കില്‍ കൊക്കോ പൗഡര്‍ ഉപയോഗിക്കാം. ഇത് കൊഴുപ്പ് കുറഞ്ഞതും, വേഗത്തില്‍ ദഹിക്കുന്നതുമാണ്. ചൂടുള്ള ഓട്ട്മീല്‍, തണുപ്പിച്ച ബദാം പാല്‍ എന്നിവയും ഉത്തമമാണ്.

പിസ്സ -

പിസ്സ -

കഴിക്കാന്‍ കൊതി തോന്നിക്കുമെങ്കിലും പിസ്സ ഒഴിവാക്കുകയും പകരം കരുത്ത് വീണ്ടെടുക്കാനായി കൊഴുപ്പ് കുറഞ്ഞ ലാറാബാര്‍ അല്ലെങ്കില്‍ റൈസ് ബാര്‍ എന്നിവ കഴിക്കുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

അത്‍ലറ്റുകള്‍ക്ക് അനുയോജ്യമായ പോഷകപ്രദമായ വെളിച്ചെണ്ണ വ്യായാമത്തിന് മുമ്പ് ഉപയോഗിക്കേണ്ടതാണ്. കൊഴുപ്പ് ഉയര്‍ന്ന തോതില്‍ അടങ്ങിയ വെളിച്ചെണ്ണ വ്യായാമം ചെയ്യാന്‍ കരുത്ത് നല്കുമെങ്കിലും അതിന് ശേഷം ശരീരത്തിന് പഴയ അവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കില്ല. ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ഗ്ലൈക്കോജന്‍ വീണ്ടെടുക്കേണ്ടതുണ്ട്. അതിന് കുറഞ്ഞ തോതില്‍ പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഉറവിടങ്ങളാണ് ആവശ്യം.

English summary

Foods To Never Eat After Your Workout

There are certain foods never eat after your workout. Know about such foods which should be avoided after your workout,
Subscribe Newsletter