For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്‍ഷന്‍ മാറ്റും ഭക്ഷണങ്ങള്‍

|

ജീവിതത്തില്‍ ഒരിക്കലെങ്കിലും ടെന്‍ഷനടിയ്ക്കാത്ത ആളുകള്‍ കുറവായിരിക്കും. ചിലരാകട്ടെ, ടെന്‍ഷന്റെ ആശാന്മാരും.

ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍ക്കും ചിലത് ചെയ്യാനാകും. മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും.

Pumpkin

മത്തങ്ങയുടെ കുരു ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇവയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. സ്‌ട്രെസ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ധാതുവാണ് സിങ്ക്. സിങ്കിന്റെ കുറവ് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഇത് ചൂടായ ചീനച്ചട്ടിയിലിട്ട് വറുത്തു കഴിയ്ക്കാം.

സ്‌ട്രെസ് കുറയ്ക്കുക മാത്രമല്ലാ, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മത്തങ്ങയുടെ കുരു വളരെ നല്ലതാണ്.

ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മുട്ട. ഇതില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഇവ സഹായിക്കുന്നു. ഇവ ടെന്‍ഷനും സ്‌ട്രെസും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്.

തൈരും ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇതിലെ കാല്‍സ്യം, പ്രോട്ടീന്‍, റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ ബി 6, 12 എന്നിവ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും.

സെലറി ബിപി കുറയ്ക്കും. ഇതുവഴി ടെന്‍ഷന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. സെലറി ഫാറ്റലൈഡ്‌സ് എന്നൊരു രാസപദാര്‍ത്ഥം പുറപ്പെടുവിക്കും. ഇത് രക്തക്കുഴലുകളുടെ മസിലുകളെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. ഇതുവഴി ബിപിയും ടെന്‍ഷനും കുറയ്ക്കും.

ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇതില്‍ നാരുകള്‍ക്ക് പുറമെ ബീറ്റാ കരോട്ടിന്‍, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ടെന്‍ഷനും സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഇവയെല്ലാം. ഹൈപ്പര്‍ ടെന്‍ഷനുള്ളവരാണെങ്കില്‍ ദിവസവും ഒന്നോ രണ്ടോ കഷ്ണം മധുരക്കിഴങ്ങ് കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ഹൈപ്പര്‍ടെന്‍ഷന്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഭക്ഷണമാണ് വാള്‍നട്ട്. ഇവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനും നല്ല കൊഴുപ്പിനും സഹായിക്കുന്ന ഭക്ഷണമാണ് ഇത്.

ഇത്തരം ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കൂ. ഹൈപ്പര്‍ ടെന്‍ഷന്‍ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം ലഭിക്കും.

English summary

Health, Food, Hypertension, Egg, Vitamin, Calcium, Stress, Pumpkin, Calcium, Walnut, ആരോഗ്യം, ഭക്ഷണം, ഹൈപ്പര്‍ ടെന്‍ഷന്‍, മുട്ട, മത്തങ്ങ, മധുരക്കിഴങ്ങ്, വാള്‍നട്ട്, വൈറ്റമിന്‍, മഗ്നീഷ്യം, കാല്‍സ്യം, സ്‌ട്രെസ്

There are many people who suffer from hypertensive problems. They either take to medication or do not at all do any thing about it. Hypertension problems can be one of the root causes for many problems like high blood pressure.
X
Desktop Bottom Promotion