For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിസ്ഥലത്ത് സമ്മര്ദമോ, ടെന്ഷനടിക്കാതെ

By Staff
|

ഉത്സാഹത്തോടെ, കഠിനാദ്ധ്വാനം ചെയ്യുക, കൂടുതല്‍ നേട്ടം കൊയ്യുക എന്നതായിരിക്കുന്നു പുതിയ തൊഴില്‍ സംസ്കാരത്തിന്‍റെ മുഖമുദ്ര. എല്ലു മുറിയെ പണിയെടുത്താല്‍ പല്ലു മുറിയെ തിന്നാം എന്ന പഴഞ്ചൊല്ലിന്‍റെ പുത്തന്‍ ഭാഷ്യങ്ങള്‍ പുതിയ മേഖലകളിലേക്കും കടന്നെ ത്തിയിരിക്കുന്നു.

1. ബാങ്കിങ് രംഗം: ടാര്ജറ്റിനെ അടിസ്ഥാനമാക്കിയുളള ബാങ്ക് ജോലി ഉദ്യോസ്ഥരെ അതീവസമ്മര്ദത്തിലാഴ്ത്തുകയാണ്. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നതും ജോലി സംബന്ധമായി, കംപ്യൂട്ടര്‍ ഉള്‍പ്പെടെ പുതിയ സ്കിലുകള്‍ ആര്‍ജ്ജിക്കേണ്ടി വരുന്നതും പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു. അതു കൊണ്ട് തന്നെ പഴയ തലമുറയിലെ ബാങ്ക് ജീവനക്കാരില്‍ ആരെങ്കിലും വോളണ്ടറി റിട്ടയര്‍മെന്‍റിനെ കുറിച്ച ചിന്തിക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്.

stress, tension

2.ന്യൂ ജനറേഷന്സ്കൂളുകള്: പുത്തന്‍ തലമുറയിലെ സ്കൂളുകളും സമ്മര്‍ദത്തിന്‍റെ കാര്യത്തില്‍ പിന്നിലല്ല. കുട്ടികളുടെ റിസര്‍ട്ട് ഉയര്‍ത്തുന്നതിനുളള പരിശീലനങ്ങള്‍ അധ്യാപകരുടെ ജോലിഭാരം കൂട്ടി, അവരെ സമ്മര്‍ദത്തിലാക്കുന്നു. സിലബസ് പരിഷ്ക്കരണവും പുതിയ പാഠ്യപദ്ധതികളുടെ കടന്നു വരവും എന്നു വേണ്ട കേരളമൊട്ടാകെയുളള അധ്യപകരും സമ്മര്ദത്തിനിരകളാണ്.

3. മാര്ക്കറ്റിങ് രംഗം: ടെന്‍ഷന്‍ നിറ‍ഞ്ഞ മേഖലയാണ് മാര്‍ക്കറ്റിങ് രംഗം. വന്കിട ഉല്പ്പന്നങ്ങളുടെ വില്പ്പന, വിറ്റുവരവ്, പുതിയ കമ്പനികളുടെ രംപ്രവേശം എന്നിങ്ങനെ ഈ മേഖലയില്എപ്പോഴും മത്സരവും സമ്മര്ദവുമാണ്.

4.ഐടി മേഖല: വിവിധങ്ങളായ പ്രോജക്ടുകള്‍ കുറഞ്ഞ സമയത്തിനുളളില്‍ തീര്‍ക്കേണ്ടി വരുന്നതിനാല്‍ ഇവിടെയും സമ്മര്‍ദം കൂടുതലാണ്.

5. മാധ്യമരംഗം: മാധ്യമപ്രവര്ത്തകരാണ് അതിസമ്മര്ദത്തിനിരയാകുന്ന മറ്റൊരു കൂട്ടര്. ഡെഡ് ലൈന് അടിസ്ഥാനമാക്കിയുളള അവരുടെ ജോലിയില് അധിക സമ്മര്ദ്ദമുണ്ട് എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ട കാര്യമില്ല. ദൃശ്യമാധ്യമരംഗത്താണ് സമ്മര്ദം കൂടുതലായി കാണുന്നത്.

6. ആതുരസേവന മേഖല: ആശുപത്രിക്ക് എത്ര വരുമാനമുണ്ടാകുന്നു?, അതീവഗുരുതരാവസ്ഥയിലെത്തുന്ന രോഗികള് എന്നിവയെല്ലാം ഡോക്ടര്മാരുടെ പിരിമുറുക്കം കൂട്ടും. തുടര്ച്ചയായി ഒരു പാടു നേരം ജോലി ചെയ്യേണ്ടി വരുന്നത് നഴ്സുമാരിലും സമ്മര്ദമുണ്ടാക്കുന്നു.

സമ്മര്‍ദം കൂടുതല്‍ പഴയ തലമുറയ്ക്ക്

തൊഴില്‍ സംസ്കാരത്തിലെ മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുളളത് പഴയതലമുറയെയാണ്. ജോലിയിലെ പുതിയ മാറ്റങ്ങളും വൈഭവങ്ങളുമായി ഇണങ്ങിച്ചേരാനും പൊരുത്തപ്പെടാനും പഴയ തലമുറയ്ക്കു കൂടുതല്‍ ബുദ്ധിമുട്ടാണ്. പ്രായം കൂടുന്നതും വര്ഷങ്ങളായി ചെയ്തു വന്ന ജോലിയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുന്നതും അത് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതും അവരില്‍ പിരിമുറുക്കമുണ്ടാക്കുന്നു. എന്നാല്‍ പുതിയ തലമുറയ്ക്ക് ഇത്തരം മാറ്റങ്ങളോട് ഇഴുകിച്ചേരാന് അത്ര പ്രയാസമില്ല. മാത്രമല്ല, വന്കിട കമ്പനികള്തന്നെ പുതുതലമുറയിലെ ജോലിക്കാരുടെ സമ്മര്ദം കുറയ്ക്കുന്നതിന് വിവിധ പരിപാടികള്, വിനോദപരിപാടികളുള്പ്പടെ ഏര്പ്പാടാക്കുന്നുണ്ട്.

വര്ക്കഹോളിക്കുകളും പെര്ഫക്ഷനിസ്റ്റുകളും- കാഴ്ചപ്പാടുകള്

തൊഴില്പരമായ എല്ലാ പ്രശ്നങ്ങളും സ്വന്തം നിയന്ത്രണത്തില്‍ വരണം. എന്നാഹ്രിക്കുന്നവരുണ്ട്ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥത ഇവര്‍ പെര്ഫക്ഷനിസ്റ്റുകളാണ്. ജോലിയില്‍ അല്പം പാളിച്ച വന്നാല്‍ ഇവര്‍ വല്ലാതെ വിഷമിക്കും, സ്വയം കുറ്റപ്പെടുത്തും, ആത്മനിന്ദകാണിക്കും. ഈ സംഭവത്തോടെ അവര്കനത്ത സമ്മര്ദത്തിന് ഇരകളാകും.ജോലിമാത്രമാണ് എല്ലാം എന്നു കരുതുന്നവരാണ് മറ്റൊരു കൂട്ടര്. വര്ക്കഹോളിസം എന്നാണ് ഈ അവസ്ഥയുടെ പേര്. എല്ലാം ഭംഗിയായി സ്വയം ചെയ്യണമെന്ന് ആഹ്രിക്കുന്ന ഇക്കൂട്ടര്കുടുംബബന്ധങ്ങളെക്കുറിച്ച് ഉത്കണ്ഠാകുലരാകും.ഇനിയൊരു വിഭാഗമുണ്ട്. തൊഴില്‍ പ്രശ്നങ്ങളെല്ലാം ബാഹ്യ കാരണങ്ങളില്‍ ആരോപിച്ച് നിഷ്ക്രിയരായിരിക്കുന്നവരാണിവര്‍. സിസ്റ്റം കേടാണ് പിന്നെ എങ്ങനെ ജോലി ചെയ്യും എന്നാകും ഇവരുടെ വാദം. ആ സമയത്ത് മറ്റ് ജോലികളെ ഇവര്‍ കണക്കിലെടുക്കില്ല. പിന്നീട് ഇതെല്ലാം ഒന്നിച്ച് ചെയ്യേണ്ടി വരുന്പോള്‍ സമ്മര്‍ദം ഇവരെ തളര്‍ത്തും. തന്നിലേയ്ക്കു തന്നെ ഒതുങ്ങുന്നവര്, അഹന്തയുളളവര്, പ്രത്യേകിച്ചു കാരണമില്ലാതെ സമ്മര്ദമനുഭവിക്കുന്നവര് ഇവര്ക്കെല്ലാം ജോലിസമ്മര്ദം കൂടുതലായിരിക്കും.

English summary

thatsmalayalam, stress, tension, work, places, personnels ടെന്ഷന്, സമ്മര്ദം, ജോലിസ്ഥലം, കാരണം, ആരോഗ്യം, രോഗം, പ്രതിവിധി

Business managers and owners are under more pressure and are working longer hours than they were five years ago, according to the Business Index Survey,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more