അമിത ഭാരം ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍

Posted By: Princy Xavier
Subscribe to Boldsky

അമിത ഭാരം മൂലം വിഷമിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും നല്ലൊരു ഹെല്‍ത്ത്‌ ഡയറ്റ് തന്നെ നിങ്ങള്‍ക്ക് വേണം. കാരണം വ്യായാമത്തോടൊപ്പം ശരിയായ ഭക്ഷണ ക്രമീകരണം നടത്തുന്നത് എളുപ്പത്തില്‍ അമിത ഭാരം കുറക്കാന്‍ സഹായിക്കുംകൃത്യമായ വ്യായാമ മുറകള്‍, ആരോഗ്യപരമായ ഭക്ഷണ ക്രമീകരണം, കൃത്യമായ ഇടവേളകളിലുള്ള ഹോര്‍മോണ്‍ ചെക്കപ്പ്. ഇത്രയും മതി ഭാരം കുറച്ച് നല്ല ആരോഗ്യത്തിലായിരിക്കാന്‍.

imhg

എന്നാല്‍ ഭക്ഷണം ക്രമീകരിക്കുമ്പോള്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടാതയി വരുന്നു, അല്ലെങ്കില്‍ അവ വിപരീത ഫലം ശരീരത്തില്‍ ഉണ്ടാക്കിയേക്കാം. ഉദാഹരണത്തിന് വറുത്തതും പൊരിച്ചതും ആയ ഭക്ഷണം, അമിതമായി എന്നാ കൊഴുപ്പ് മുതലായവ, മധുരപദാര്‍ഥങ്ങള്‍ ചീസ്, നെയ്യ് വെണ്ണ മുതലായവ ഒക്കെ ഉപേക്ഷിക്കെണ്ടാതായോ കുറക്കെണ്ടാതായോ വരുന്നു.അമിത ഭാരത്തിനു കാരണം ആയേക്കാവുന്ന തീര്‍ത്തും ഉപേക്ഷിക്കേണ്ടതായ ചില ഭക്ഷണ പദാര്‍ത്ഥത്ങ്ങളിതാ:

milk

പാലുല്പ്പന്നങ്ങളായ വെണ്ണ, നെയ്യ്, യോഗര്‍ട്ട് എന്നിവ. ഇവ ആരോഗ്യദായകം ആണെങ്കിലും അമിത ഭാരത്തിനു കാരണം ആകുന്നവ ആണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന അമിത പ്രോട്ടീനിന്റെ അളവ് ദഹനം മന്ദഗതിയില്‍ ആക്കുന്നു. ഇതിന്‍റെ ഫലമായി അമിത ഭാരത്തിനു കാരണം ആകുന്ന ചില ഹോര്‍മോണുകള്‍ ശരീരം പുറപ്പെടുവിക്കുന്നു. അതുപോലെ തന്നെ ഇവയിലുള്ള കലോറിയുടെ അളവും അമിത ഭാരത്തിനു ഇടവരുത്തും.

sugar

കൃത്രിമ മധുരം

ഭക്ഷണം ക്രമീകരിക്കുന്ന ആളുകള്‍ തടി കൂടുമോ എന്ന് പേടിച്ചു മധുരം ഒഴിവാക്കുന്നു. പകരം കൃത്രിമ മധുരം ഉപയോഗിക്കുന്നു. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കാം ഇത്തരത്തിലുള്ള കൃത്രിമ മധുര പദാര്‍ത്ഥങ്ങളും അമിത ഭാരത്തിനു കാരണമായേക്കാം.

pork

പോര്‍ക്ക് വിഭവങ്ങള്‍

പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍, ഉപ്പിലിട്ട് ഉണക്കിയ പന്നിയിറച്ചി മുതലായവ അമിത ഭാരം വിളിച്ചു വരത്തുന്ന ഭക്ഷണ സാധനങ്ങള്‍ ആണ്.

ik

4. വൈറ്റ് ബ്രെഡ്‌

ബ്രൌണ്‍ ബ്രെടിനെ അപേക്ഷിച്ച് അത്ര ആരോഗ്യകരമല്ലാത്ത ഒരു ഭക്ഷണം ആണ് വൈറ്റ് ബ്രഡ് എന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ ഇത് അമിത ഭാരത്തിനും കാരണമാകാം. വൈറ്റ് ബ്രെഡില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടന്‍ന്‍റെ അളവാണ് അമിതഭാരത്തിന് കാരണം ആകുന്നത്.

wgt

5. സസ്യഎണ്ണ

ഇന്ത്യയില്‍ നിത്യേന ഉള്ള പാചകത്തിന് വീടുകളില്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് സസ്യ എണ്ണ. എന്നാല്‍ സസ്യ എണ്ണയുടെ അമിത ഉപയോഗം ശരീരത്തില്‍ അമിത ഭാരം ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

fst

6. ഫാസ്റ്റ് ഫുഡ്‌

ഇന്നത്തെ തിരക്ക് പിടിച്ച ജീവിത രീതിയില്‍ ആര്‍ക്കും ഫാസ്റ്റ് ഫൂടിനോട് നോ പറയാന്‍ കഴിയില്ല. എന്നാല്‍ മറ്റു പല ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് ഒപ്പം ഇത് അമിത ഭാരത്തിനും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും കാരണം ആകുന്നു.

food

7. ബേക്ക് ചെയ്ത ഭക്ഷണം

കേക്കുകള്‍, മഫ്ഫിന്‍സ്, കുക്കീസ്‌ മുതലായവ എന്നും കഴിക്ക്കുന്ന ആളാണോ നിങ്ങള്‍? എന്നാല്‍ അമിത ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇവയില്‍ നിന്നൊക്കെ അകന്നു നിന്നേ പറ്റു. ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സ് കൊഴുപ്പ് അമിത ഭാരത്തിനു കാരണം ആകുന്ന ഹോര്‍മോണുകള്‍ കൂടിയ തോതില്‍ ഉത്പാദിപ്പിക്കുന്നു.

English summary

Foods That Cause Weight Gain

Here are certain unexpected foods as well that can cause inflammation in the body, which in turn releases a type of hormone in the body, causing weight gain. So, here are a few inflammatory foods that can cause weight gain.
Story first published: Friday, March 16, 2018, 18:00 [IST]