For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റ് പുരുഷന്റെ ആരോഗ്യത്തെ ബാധിക്കുന്നുവോ?

വെസ്‌റ്റേണ്‍ ഡയറ്റിന്റെ പാര്‍ശ്വഫലം എന്നോണം പുരുഷനില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെന്തൊക്കെ

By Raveendran V
|

ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ പാശ്ചാത്യഡയറ്റ് ശീലിക്കുന്നത് കരള്‍ പ്രവര്‍ത്തന രഹിതമാകാനും കരള്‍ വീക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. എലികളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് കരള്‍ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് പാശ്ചാത്യ ഡയറ്റ് ശീലിപ്പിച്ച ആണ്‍ എലികളിലാണെന്നും ഇവയില്‍ പിത്തരസത്തിന്റെ അഭാവം കൂടുതല്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

കരളിന്റെ ആരോഗ്യവും ആമാശയത്തിന്റെ ആരോഗ്യവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇത് വ്യക്തമാക്കുന്നത് സൂക്ഷ്മാണു സംബന്ധികളായ അസന്തുലിതാവസ്ഥയും പിത്തരസത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും വേര്‍തിരിക്കാനാവാത്തതാണ് എന്നതാണ്. ഇവ സംയുക്തമായി കരള്‍ വീക്കത്തിലേക്കും കരള്‍സംബന്ധമായ രോഗങ്ങളിലേക്കും നയിക്കുന്നുവെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ യു ജി വോണ്‍ വാന്‍ വ്യക്തമാക്കുന്നു.

Western Diet: How It Affects The Liver In Men

എലികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പിത്തരസത്തിന്റെ അഭാവം മൂലമുണ്ടാകുന്ന കരള്‍ വീക്കം സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

അന്നനാളത്തിലെ സൂക്ഷ്ണാമാണുക്കളുടേയും പിത്തരസത്തിന്റേയും അളവുകള്‍ വ്യക്തമാക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരില്‍ കരള്‍ രോഗത്തിനും ലിവര്‍ ക്യാന്‍സറിനും സാധ്യത കൂടുതലാണ് എന്നതാണ്.

ഭക്ഷണ ക്രമം, ലിംഗം, വിവിധ തരത്തിലുള്ള ആന്റിബയോട്ടിക് ചികിത്സാ രീതികള്‍ എന്നിവയെല്ലാം വ്യത്യസ്തമായ രീതിയിലാണ് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്.

Western Diet: How It Affects The Liver In Men

എന്നാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമായി പുതിയ ആന്റിബയോട്ടിക്കുകളും കണ്ടെത്തി.

അമേരിക്കന്‍ ജോണല്‍ ഓഫ് പത്തോളജിയില്‍ നടത്തിയ പഠനത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ പിത്തരസത്തിന്റെ അഭാവം ഉള്ള എലികളെ തന്നെ ഉപയോഗിച്ചത്. എന്തെന്നാല്‍ സിറോസിസ് അഥവാ ലിവര്‍ ക്യാന്‍സര്‍ ഉള്ള രോഗികളിലും എഫ് എക്‌സ് ആര്‍ ലെവല്‍ വളരെ കുറവായിരിക്കും.

അനിയന്ത്രിതമായ ബാക്ടീരിയയുടെ വളര്‍ച്ചയും അതു പോലെ തന്നെ കുടല്‍ വിരുദ്ധ ബാക്ടീരിയകളും ആണ് വെസ്‌റ്റേണ്‍ ഡയറ്റിന്റെ പാര്‍ശ്വഫലങ്ങള്‍.

കുടലില്‍ നിന്നുള്ള രക്തത്തിന്റെ 70 ശതമാനവും കരളാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പുതിയ ചികിത്സകള്‍ക്ക് വഴിവെക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

English summary

Western Diet: How It Affects The Liver In Men

Males who regularly consume a western diet high in fat and sugar may be at risk of developing chronic inflammation of the liver, a study cautioned.
X
Desktop Bottom Promotion