Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
10 ദിവസം ശ്രമിച്ചാല്‍ 5കിലോ നിസ്സാരമായി കുറയ്ക്കാം
കൃത്യമായ ഡയറ്റും കൃത്യമായ വ്യായാമവു കൊണ്ട് അഞ്ച് കിലോ കുറയ്ക്കാം
തടി കൂടി വയറു ചാടി ശരീരാകൃതി നഷ്ടപ്പെട്ടുവെന്ന് പരാതി പറയുന്നവര്‍ ചില്ലറയല്ല. കഠിന വ്യായാമ മുറകളിലൂടെയും ഡയറ്റിലൂടേയും ശരീരത്തിന്റെ ആകാരഭംഗി വീണ്ടെടുക്കാന്‍ ശ്രമിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ കൃത്യമായ രീതിയിലല്ലാതെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ തടി കുറച്ചാലും അനാരോഗ്യത്തെ കൂടെക്കൂട്ടുകയാണ് ചെയ്യുന്നത്.
എന്നാല്‍ വെറും പത്ത് ദിവസം കൊണ്ട് അഞ്ച് കിലോ കുറയ്ക്കാം. അതിനായി കൃത്യമായ ഡയറ്റും വ്യായാമവും മാത്രം മതി. എന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായാല്‍ മാത്രമേ അതിന് ഫലമുണ്ടാവുകയുള്ളൂ. അതിനായി ചില പൊടിക്കൈകള്‍ ഉണ്ട്. ഇതിലൂടെ വെറും 10 ദിവസം കൊണ്ട് 5 കിലോ ശരീരഭാരം കുറയ്ക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു ഗ്ലാസ് നാരങ്ങ വെള്ളം
ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളത്തില്‍ ആയിരിക്കണം. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നു.

ബ്രേക്ക്ഫാസ്റ്റ്
പലരുടേയും ശീലങ്ങളില്‍ ഒന്നാണ് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. ഇത് വണ്ണം കൂട്ടുകയാണ് ചെയ്യുന്നത് കൂട്ടത്തില്‍ അനാരോഗ്യവും.

പ്രഭാതഭക്ഷണത്തിന്റെ സമയം
പ്രഭാത ഭക്ഷണം ദിവസവും ഏണ് മണിയ്ക്ക് തന്നെ കഴിയ്ക്കണം. എന്നാല്‍ കഴിയ്ക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങള്‍ വെജിറ്റേറിയനാണെങ്കില്‍
വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ രാവിലെ ഏഴ് മണിയ്ക്ക് തന്നെ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല പ്രഭാത ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. അതിനു ശേഷം ഒരു ഗ്ലാസ്സ് പാലും രണ്ട് ബിസ്ക്കറ്റും കഴിയ്ക്കണം.

പ്രഭാത ഭക്ഷണം
വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ പ്രഭാത ഭക്ഷണത്തിനായി ചപ്പാത്തിയും പനീര്‍ കറിയും കഴിയ്ക്കാം. അതല്ലെങ്കില്‍ ഒരു പ്ലേറ്റ് ബ്രൗണ്‍ ബ്രെഡും ഉപ്പുമാവും പാലും കഴിയ്ക്കണം.

ഉച്ച ഭക്ഷണത്തിനു മുന്‍പ്
ഉച്ചഭക്ഷണത്തിന് ഇവര്‍ അല്പം കൂടി ശ്രദ്ധിക്കണം. കാരണം ഉച്ച ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പായി അരക്കപ്പ് തണ്ണി മത്തന്‍ ജ്യൂസ് കഴിയ്ക്കാം.

ഉച്ചഭക്ഷണം
സസ്യാഹാരം കഴിയ്ക്കുന്നവര്‍ ഉച്ചഭക്ഷണത്തിന് ഒരു കപ്പ് ബ്രൗണ്‍ റൈസ് കൊണ്ടുണ്ടാക്കിയ ചോറ്, അരക്കപ്പ് വേവിച്ച പച്ചക്കറികള്‍ സാലഡ് എന്നിവ ശീലമാക്കാം.

അത്താഴത്തിന്
അത്താഴത്തിന് സസ്യാഹാരം കഴിയ്ക്കുന്നവര്‍ ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ചപ്പാത്തി ശീലമാക്കാം. ചപ്പാത്തിയ്ക്കൊപ്പം പരിപ്പ് കഴിയ്ക്കാം.

നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍
നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ പ്രഭാത ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവര്‍ പ്രഭാത ഭക്ഷണത്തിനു മുന്‍പായി സോഡ ഒഴിവാക്കി നാരങ്ങ വെള്ളം കുടിയ്ക്കുക.

പ്രഭാത ഭക്ഷണം
നോണ്‍ വെജിറ്റേറിയന്‍കാര്‍ രണ്ട് കഷ്ണം ബ്രൗണ്‍ ബ്രെഡും പുഴുങ്ങിയ രണ്ട് മുട്ടയും പത്ത് ദിവസം ശീലമാക്കാം.

ഉച്ചഭക്ഷണത്തിനു മുന്‍പ്
നോണ്‍വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ ഉച്ചഭക്ഷണത്തിനു 15 മിനിട്ട് മുന്‍പ് 20 മുന്തിരി കഴിയ്ക്കണം.

ഉച്ചഭക്ഷണം
ഒരു കപ്പ് ബ്രൗണ്‍ റൈസും അരക്കപ്പ് വേവിച്ച പച്ചക്കറികലും 100 ഗ്രാം ചിക്കനും വെജിറ്റബിള്‍ സാലഡും ശീലമാക്കണം.

അത്താഴത്തിന്
നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ അത്താഴത്തിന് ചപ്പാത്തിയും 100 ഗ്രാം കറി വെച്ച മത്സ്യവും കഴിയ്ക്കാം. ഇതോടൊപ്പം അല്പം വെജിറ്റബിള്‍ സാലഡും.



Click it and Unblock the Notifications
