For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റിലെ ഈ തെറ്റാണ് വയറു കൂട്ടുന്നത്‌

എന്തൊക്കെ ഡയറ്റ് തെറ്റുകളാണ് ഇത്തരത്തില്‍ നമ്മള്‍ വരുത്തിത്തീര്‍ക്കുന്നത് എന്ന് നോക്കാം

|

തടി കുറക്കാന്‍ വ്യായാമവും ഡയറ്റും ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഡയറ്റില്‍ നമ്മള്‍ വരുത്തുന്ന തെറ്റുകളാണ് പലപ്പോഴും തടി കുറയാത്തതിനു പിന്നില്‍ എന്നതാണ് സത്യം. ഡയറ്റെടുത്തിട്ടും തടി കുറയുന്നില്ല എന്നാണെങ്കില്‍ അതിനു പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ഡയറ്റിലെ തെറ്റുകള്‍ തന്നെയാണ്.

അറിയാതെ പോവും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ലക്ഷണംഅറിയാതെ പോവും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ലക്ഷണം

ഒരു ഡയറ്റ് കൃത്യമായി പാലിക്കാതിരുന്നാല്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. കാരണം തടി കുറക്കണം എന്ന് കരുതി ചെയ്താല്‍ അത് പലപ്പോഴും തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. എന്തൊക്കെ ഡയറ്റ് മിസ്റ്റേക്കുകളാണ് നമ്മള്‍ വരുത്തുന്നത് എന്ന് നോക്കാം.

പ്രഭാത ഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം പലരും മനപ്പൂര്‍വ്വം ഒഴിവാക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. പ്രഭാത ഭക്ഷണം കഴിക്കുന്നത് സത്യത്തില്‍ തടി കുറക്കാന്‍ സഹായിക്കുകയാണ് ചെയ്യുക. ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഒരേ തരത്തിലുള്ള ഭക്ഷണം

ഒരേ തരത്തിലുള്ള ഭക്ഷണം

ഒരേ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതാണ് ഡയറ്റിനാധാരം. എന്നാല്‍ പലരും ഭക്ഷണത്തിന്റെ രീതിയും അളവും പലപ്പോഴും മാറ്റിയാണ് കഴിക്കുന്നത്. ഇത് ഡയറ്റിനേയും തടിയേയും പ്രതികൂലമായി ബാധിക്കും.

 ഡയറ്റ് പ്ലാന്‍

ഡയറ്റ് പ്ലാന്‍

ഡയറ്റ് പ്ലാന്‍ കൃത്യമായ രീതിയിലാണെങ്കില്‍ മാത്രമേ കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടക്കൂ. ഡയറ്റ് പ്ലാന്‍ ഇല്ലാതെ തടി കുറക്കാന്‍ ശ്രമിച്ചാല്‍ അത് തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുകയെന്ന കാര്യത്തില്‍ സംശയം വേണ്ട.

രാത്രി വൈകിയുള്ള ഭക്ഷണം

രാത്രി വൈകിയുള്ള ഭക്ഷണം

വൈകിയുള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും തടി വര്‍ദ്ധിപ്പിക്കും. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കണം. അതിലുപരി രാത്രി വൈകിയുള്ള ഭക്ഷണം കഴിപ്പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വൈകിയുള്ള ഉറക്കം

വൈകിയുള്ള ഉറക്കം

വൈകി ഭക്ഷണം കഴിച്ച് കഴിഞ്ഞ് വൈകി ഉറങ്ങാന്‍ കഴിക്കുന്നത് പലപ്പോഴും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് തടി കൂട്ടാന്‍ കാരണമാകുന്നു. ഡയറ്റ് കൃത്യമായി പാലിക്കുന്നവര്‍ക്ക് മാത്രമേ തടി കുറക്കാന്‍ കഴിയുകയുള്ളൂ.

ഇടക്കുള്ള ഭക്ഷണം

ഇടക്കുള്ള ഭക്ഷണം

ഇടക്കുള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ഹാനീകരമാണ് എന്നാണ് ധാരണ. എന്നാല്‍ ഇത്തരത്തില്‍ ഇടക്ക് ആരോഗ്യപ്രദമായി പഴങ്ങളും പച്ചക്കറികള്‍ വേവിച്ചതും എല്ലാം കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്നു.

കലോറി കുറഞ്ഞ ഭക്ഷണം

കലോറി കുറഞ്ഞ ഭക്ഷണം

കലോറി നോക്കി വേണം ഭക്ഷണം കഴിക്കാന്‍. ഡയറ്റില്‍ ശ്രദ്ധിക്കുന്നവര്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ വേണം കഴിക്കേണ്ടത്. ആവശ്യത്തിന് കൊഴുപ്പും ശരീരത്തില്‍ ആവശ്യമാണ്. കൊഴുപ്പ് കുറഞ്ഞുള്ള ഭക്ഷണങ്ങള്‍ പലപ്പോഴും ശരീരത്തെ തളര്‍ത്തുന്നു. എന്നാല്‍ അമിത കൊഴുപ്പ് നല്ലതല്ല.

 വെള്ളം ദാഹിക്കുമ്പോള്‍ മാത്രം

വെള്ളം ദാഹിക്കുമ്പോള്‍ മാത്രം

ഡയറ്റില്‍ വരുത്തുന്ന പ്രധാന തെറ്റാണ് വെള്ളം കുടിക്കാതിരിക്കുന്നത്. ആവശ്യത്തിനെ വെള്ളം കുടിക്കാത്തതാണ് ഡയറ്റ് കുളമാകാന്‍ സാഹചര്യമൊരുക്കുന്നത്. നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

അമിത വ്യായാമം

അമിത വ്യായാമം

അമിത വ്യായാമവും ഭക്ഷണം കഴിക്കുന്നതിന്റെ കുറവുമാണ് പലപ്പോഴും ഡയറ്റില്‍ വരുത്തുന്ന മറ്റൊരു തെറ്റ്. കൃത്യമായ വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ അതനുസരിച്ച് തന്നെ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.

English summary

Common Dieting Mistakes That Are Keeping You from Losing Weight

Common Dieting Mistakes That Are Keeping You from Losing Weight read on...
Story first published: Saturday, August 12, 2017, 16:48 [IST]
X
Desktop Bottom Promotion