For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിറ്റ്‌നസ്സ് വേണമെങ്കില്‍ അറിയണം ഈ കാര്യങ്ങള്‍

By Super
|

എല്ലാവരും തടി കുറച്ച് ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ അധികം പേര്‍ക്കും ഈ പ്രവര്‍ത്തനത്തിന് പിന്നിലുള്ള കഷ്ടപ്പാടു നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അറിവില്ല. വ്യായാമമില്ല കൊളസ്‌ട്രോള്‍ കുറയാന്‍ ആയുര്‍വ്വേദം

നിങ്ങള്‍ മാറ്റാന്‍ ഉദ്ദേശിച്ചതുകൊണ്ട് മാത്രം ശരീരത്തിന് മാറ്റം സംഭവിക്കില്ല. അതിന് നിങ്ങള്‍ അല്‍പം കഷ്ടപ്പെടേണ്ടതുണ്ട്. ശരീരം ഫിറ്റാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ.

മസിലുകള്‍ പ്രത്യക്ഷപ്പെടാന്‍ സമയമെടുക്കും

മസിലുകള്‍ പ്രത്യക്ഷപ്പെടാന്‍ സമയമെടുക്കും

ജിംനേഷ്യത്തില്‍ നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്താലും അതിന്‍റെ ഫലം പ്രത്യക്ഷപ്പെടാന്‍ ഏതാനും മാസങ്ങളെടുക്കും. പ്രത്യേകിച്ച് നിങ്ങള്‍ ഒരു തുടക്കക്കാരനാണെങ്കില്‍. വളര്‍ച്ചയ്ക്കു വേ​ണ്ടിയുള്ള വിശ്രമവും സമയവും ശരീരത്തിന് കൊടുക്കുക. സമയവും സ്ഥിരതയുമാണ് ഫലം നേടിത്തരുന്നതിന് പിന്നിലെ ഘടകങ്ങള്‍. ക്ഷമ കാണിക്കാന്‍ മറക്കാതിരിക്കുക.

എല്ലാവര്‍ക്കും ഒരേ കാര്യം ഫലപ്രദമാകില്ല

എല്ലാവര്‍ക്കും ഒരേ കാര്യം ഫലപ്രദമാകില്ല

നിങ്ങളുടെ സുഹൃത്തിന് ഒരു രീതി ഫലപ്രദമായി എന്നതുകൊണ്ട് അത് നിങ്ങള്‍ക്ക് ഫലപ്രദമാകണമെന്നില്ല. വ്യത്യസ്ഥ തരത്തിലുള്ള ശരീരങ്ങള്‍ക്ക് വ്യത്യസ്ഥ തരത്തിലുള്ള വ്യായാമങ്ങള്‍ വേണം. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭിക്കാതിരുന്നാല്‍ അതില്‍ വിഷമിക്കേണ്ട കാര്യമില്ല.

പ്രിയപ്പെട്ട കാര്യങ്ങളെ ഇല്ലാതാക്കും

പ്രിയപ്പെട്ട കാര്യങ്ങളെ ഇല്ലാതാക്കും

ശരീരത്തിന് രൂപഭംഗി നേടുന്നതും, ഭാരം കുറയ്ക്കുന്നതും, മസില്‍ വലുപ്പം നേടുന്നതും കുട്ടിക്കളിയല്ല. നിങ്ങള്‍ ഒരു ഫിറ്റ്നെസ്സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ പാര്‍ട്ടികളില്‍ പങ്കെടുക്കല്‍, മദ്യപാനം, പുകവലി, വൈകിയുള്ള ഉറക്കം തുടങ്ങിയവ ഒഴിവാക്കാന്‍ തയ്യാറായിക്കൊള്ളുക. ചുരുക്കത്തില്‍ ഇപ്പോഴത്തെ ജീവിത ശൈലി മാറണം എന്നര്‍ത്ഥം. ഇതിന്‍റെ ഫലമായി എന്നത്തെക്കാളും ആഹ്ലാദവും ആരോഗ്യവും നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

 ഫിറ്റ്‍നെസ്സ് ഒരു ജീവിത ശൈലിയാണ്

ഫിറ്റ്‍നെസ്സ് ഒരു ജീവിത ശൈലിയാണ്

ഭക്ഷണം, ഉറക്കം, ജോലി എന്നിവയിലെല്ലാം ഫിറ്റ്‍നെസ്സ് നടപടിക്രമം നടപ്പാക്കണം. സമഗ്രമായ ഫിറ്റ്നെസ്സ് നടപ്പാക്കുക എന്നത് വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനം വേണ്ടതും, വിഷമകരമായി തോന്നുമ്പോള്‍ സ്വയം നിര്‍ബന്ധിതമായി ചെയ്യേണ്ടതുമാണ്. അത് ഒന്നോ രണ്ടോ മാസം മാത്രം നീണ്ടു നില്‍ക്കുന്ന കാര്യമല്ല.

സ്വയം പ്രചോദനമാകുക

സ്വയം പ്രചോദനമാകുക

ഒരു സമയമാകുമ്പോള്‍ പ്രചോദനം നല്‍കുന്ന വീഡിയോകളും, പ്രഭാഷണങ്ങളും, ചിത്രങ്ങളുമൊക്കെ ഫലപ്രദമല്ലാതാകും. നിങ്ങള്‍ പ്രോത്സാഹനത്തിന് വേണ്ടി തിരഞ്ഞാലും പരാജയപ്പെടും. നിങ്ങള്‍ തന്നെയായിരിക്കണം നിങ്ങളുടെ പ്രചോദനം എന്നതാണ് അതിനുള്ള പ്രതിവിധി. നിങ്ങള്‍ തന്നെ വേണം നിങ്ങളുടെ വ്യായാമങ്ങള്‍ക്ക് പ്രേരണ നല്‍കാന്‍.

English summary

Ugly Truths About ‘Becoming Fit’ That You Must Know

Everyone wants to be fit but not many are ready to realize the ugly truths that accompany the process of becoming fit. Your body won’t change just because you want it to change.
Story first published: Friday, May 27, 2016, 13:36 [IST]
X
Desktop Bottom Promotion