നല്ല ഫിറ്റ്‌ ആണാകണോ?

Posted By: Staff
Subscribe to Boldsky

വീടിന്‌ വേണ്ടി അധ്വാനിക്കുന്ന ഏക വ്യക്തി നിങ്ങള്‍ മാത്രമാണോ? അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന്‌ ഇത്‌ ഒരു കാരണമാക്കേണ്ടതില്ല. ദിവസം 10-12 മണിക്കൂര്‍ ജോലിക്കായും ശേഷിക്കുന്ന സമയം വീട്ടുകാര്യങ്ങള്‍ക്കായും നിങ്ങള്‍ക്ക്‌ ചെലവഴിക്കേണ്ടി വരുന്നുണ്ടാവാം. ഇതോടൊപ്പവും ആരോഗ്യകരമായ ജീവിതശൈലി നിങ്ങള്‍ക്ക്‌ പിന്തുടരാം.

ഇതിനായി നിങ്ങളുടെ ടൈംടേബിള്‍ മാറ്റേണ്ടതില്ല. ഇതില്‍ നിന്നു കൊണ്ട്‌ തന്നെ ആരോഗ്യകരവും രോഗ രഹിതവുമായ ജീവിതം നയിക്കാന്‍ കഴിയും. എങ്ങനെയെന്നല്ലേ ? അതിന്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌ താഴെ പറയുന്നത്‌.

ആവശ്യത്തിന്‌ ഉറക്കം

ആവശ്യത്തിന്‌ ഉറക്കം

ശരിയായ രീതിയിലുള്ള ഉറക്കം ആവശ്യത്തിന്‌ ലഭിക്കണം. അതിനായി നേരത്തെ കിടന്ന്‌ നേരത്തെ എഴുന്നേല്‍ക്കുന്നത്‌ ശീലമാക്കുക. ശരിയായ ഉറക്കം ലഭിക്കാത്തത്‌ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

നല്ല ഭക്ഷണശീലം

നല്ല ഭക്ഷണശീലം

ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കുന്നതിന്‌ കാര്‍ബോഹൈഡ്രേറ്റ്‌, പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശരിയായ അനുപാതത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സമീകൃത ആഹാരം നിങ്ങളെ ആരോഗ്യം ഉള്ളവരായി നിലനിര്‍ത്തും. സമയത്തിന്‌ ആഹാരം കഴിച്ച്‌ ശീലിക്കുക. ജങ്ക്‌ ഫുഡ്‌ ഒഴിവാക്കുക.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

എല്ലായ്‌പ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. ദഹന സംവിധാനത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുന്നതിനും വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനും ഇത്‌ ആവശ്യമാണ്‌. വിവിധ പഴങ്ങളുടെ ജ്യൂസിനൊപ്പം ദിവസം 8-10 ഗ്ലാസ്സ്‌ വെള്ളം കുടിച്ച്‌ ശീലിക്കുക.

വൈദ്യപരിശോധന

വൈദ്യപരിശോധന

പതിവായി ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നല്ല ഇത്‌. അതേസമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ സമ്പൂര്‍ണ്ണ വൈദ്യപരിശോധന നടത്തേണ്ടത്‌ ആവശ്യമാണ്‌. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന്‌ ഉറപ്പ്‌ വരുത്തുന്നതിന്‌ ശാരീരിക പരിശോധന നടത്തേണ്ടത്‌ നിര്‍ബന്ധമാണ്‌.

വ്യായാമം

വ്യായാമം

വ്യായാമം ശീലമാക്കുക. ഇത്‌ ഏറെ പ്രധാനം

English summary

Tips Men Should Follow To Keep Themselves Fit

Here are some of the tips men should follow to keep themselves fit. Read more to know about,
Story first published: Sunday, March 27, 2016, 9:30 [IST]
Subscribe Newsletter