For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ അടുക്കള 'സുഗന്ധം'

By Sruthi K M
|

തടി കുറയ്ക്കാനുള്ള തിരക്കിലാണോ നിങ്ങള്‍. ചില സുഗന്ധ വ്യജ്ഞനങ്ങള്‍ തടി കുറയ്ക്കുമെന്ന് അറിയാമോ. അറിയില്ലെങ്കില്‍ പറഞ്ഞു തരാം. പ്രകൃതി ദത്തമായ ചില ഔഷധിഗ്രന്ഥങ്ങള്‍ നിങ്ങളുടെ പൊണ്ണത്തടിക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. നിങ്ങളുടെ അടുക്കളയില്‍ കൈയെത്തും ദൂരത്തുണ്ട് ഈ സുഗന്ധം പരത്തുന്ന ഔഷധങ്ങള്‍.

ഇഞ്ചി മുതല്‍ കറുവാപ്പട്ട വരെയുള്ള സുഗന്ധവ്യജ്ഞനങ്ങളും ഔഷധങ്ങളും നിങ്ങളുടെ അടുക്കളയില്‍ എന്നും നിങ്ങളോടൊപ്പം ഉണ്ട്. വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കുന്ന ഇവ നിങ്ങളുടെ ശരീരത്തിന്റെ വണ്ണം കുറയ്ക്കാനും സഹായിക്കുന്നതാണ്. പ്രകൃതി ദത്ത വഴികളിലൂടെ എങ്ങനെ തടി കുറയ്ക്കാം. ഞങ്ങള്‍ പറഞ്ഞു തരാം ചില പൊടികൈകള്‍. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ ഇത്തരം സുഗന്ധവ്യജ്ഞനങ്ങളും ഔഷധങ്ങളും ഉള്‍പ്പെടുത്തൂ...

ഇഞ്ചി

ഇഞ്ചി

നിങ്ങളുടെ അടുക്കളയില്‍ സുഗന്ധം പരത്തുന്ന ഒരു ഔഷധമാണ് ഇഞ്ചി. ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും അല്ലാതെ കഴിക്കുന്നതും ശരീരത്തിന് ഏറെ ഗുണം നല്‍കുന്നതാണ്. ഇഞ്ചി ശരീരത്തെ ശുദ്ധമാക്കുന്നു. വയറിലെ പ്രശ്‌നങ്ങളെ നീക്കം ചെയ്യുന്നു. കൊഴുപ്പ് അടിയുന്നതിനെ തടയുകയും തടി കൂടുന്നത് തടയുകയും ചെയ്യുന്നു. ചില മരുന്നുകള്‍ ഉണ്ടാക്കാനും ഇഞ്ചി ഉപയോഗിക്കുന്നുണ്ട്.

ഏലം

ഏലം

വീട്ടിലെ മറ്റൊരു സുഗന്ധവ്യജ്ഞനമാണ് ഏലം. ഇത് നല്ല ദഹനം ഉണ്ടാക്കിതരുന്നു. ഏലത്തിന്റെ മണവും രുചിയും വിഷാദരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. കാപ്പിയിലും മധുരപലഹാരങ്ങളിലും എലം ചേര്‍ത്ത് കഴിക്കാം.

കുരുമുളക്

കുരുമുളക്

ഈ കറുത്തമുത്തില്‍ അടങ്ങിയിരിക്കുന്ന പിപെറിന്‍ എന്ന സംയുക്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമാക്കും. കൊഴുപ്പിനെ വളരെ വേഗം ദഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍, ഉരുളക്കിഴങ്ങ്, മുട്ട തുടങ്ങി എല്ലാ വിഭവങ്ങളില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കാം. ഇത് നല്ല എരിവും രുചിയും നല്‍കുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും ശരീരത്തില്‍ എത്തുകയും ചെയ്യും.

കടുക്

കടുക്

നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് കടുക്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. കടുക് നിങ്ങളുടെ ശരീരത്തില്‍ തെര്‍മോജെനിക് പ്രതീതി ഉണ്ടാക്കിതരുന്നു. നിങ്ങളുടെ ഭക്ഷണത്തിലും കറികളിലും കടുക് താളിച്ച് ഒഴിക്കുന്നത് നല്ലതാണ്.

ചുവന്ന മുളക്

ചുവന്ന മുളക്

എളുപ്പം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഇന്ത്യന്‍ വിഭവമാണ് ചുവന്ന മുളക്. ചുവന്ന മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സിയാസിന്‍ എന്ന സംയുക്തം കൊഴുപ്പിനെ ദഹിപ്പിക്കുകയും വിശപ്പുണ്ടാകുന്നു എന്ന തോന്നല്‍ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചൂടിനെ മാറ്റി തണുപ്പിക്കാനും ഇത് സഹായിക്കും. രണ്ടു ചുവന്ന മുളകോ ചുവന്ന മുളകിന്റെ പൊടിയോ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുക.

ജിന്‍സെങ്(അമുക്കുരം)

ജിന്‍സെങ്(അമുക്കുരം)

ഊര്‍ജ്ജത്തിന്റെ തോത് കൂട്ടുന്നതിനും ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജിന്‍സെങ് നിങ്ങളെ സഹായിക്കും. തടി കുറയ്ക്കാനുള്ള മികച്ച ഔഷധമാണ് ജിന്‍സെങ്. ഇത് പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിനെ സ്വതന്ത്രമാക്കാന്‍ സഹായിക്കും. ശരീരത്തിലെ പഞ്ചസാരളയുടെ അളവും സാധാരണ നിലയില്‍ ആക്കും. ജിന്‍സെങ് വേവിച്ചും സൂപ്പാക്കിയും കഴിക്കാം. ഇതിന്റെ പൗണ്ടര്‍ ഭക്ഷണത്തിലും സാലഡിലും ചായയിലും ചേര്‍ത്ത് കഴിക്കാം.

ഡാന്‍ഡെലിയോണ്‍

ഡാന്‍ഡെലിയോണ്‍

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ പച്ചില വിഭവമാണ് ഡാന്‍ഡെലിയോണ്‍. ഇത് ശരീരത്തെ ശുദ്ധമാക്കാന്‍ സഹായിക്കും. ദഹനം സാവധാനത്തിലാക്കും. അതുകൊണ്ട് വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വൈറ്റമിന്‍, ജലാംശം, കാത്സ്യം,പോട്ടാസിയം,മെഗ്നീഷ്യം എന്നിവ അടങ്ങിയ ഔഷധമാണ് ഡാന്‍ഡെലിയോണ്‍. ഇതിന്റെ പൊടി ചായയിലോ വെള്ളത്തിലോ ചേര്‍ത്ത് കുടിക്കാം.

മഞ്ഞള്‍പൊടി

മഞ്ഞള്‍പൊടി

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന സംയുക്തം തടി കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ ഉപയോഗപ്പെടുത്താന്‍ ഇന്‍സുലിന്‍ സംവേദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹരോഗികള്‍ക്ക് തടി കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണ് മഞ്ഞള്‍. ഇത് കരളിലെ ശുദ്ധമാക്കുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

ജീരകം

ജീരകം

ദഹന പ്രക്രിയ എളുപ്പമാക്കാന്‍ ജീരകം സഹായിക്കും. ഊര്‍ജ്ജോത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ സുഗന്ധവ്യജ്ഞനം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഓര്‍മ്മശക്തി കൂട്ടുകയും, ഏകാഗ്രമാക്കുകയും ചെയ്യും. എയ്ഡ്‌സ് രോഗികളുടെ ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ് ഇവ.

കറുവാപ്പട്ട

കറുവാപ്പട്ട

അടുക്കളയില്‍ നല്ല സുഗന്ധ പരത്തുന്ന മറ്റൊരു ഔഷധമാണ് കറുവാപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കും. വയറ് നിറഞ്ഞിരിക്കാനുള്ള പ്രതീതി ഉണ്ടാക്കി തരും. അയേണ്‍, കാത്സ്യം, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വയറ്റിലെ അള്‍സറിനും, അണുബാധയ്ക്കും നല്ല പരിഹാരമാര്‍ഗമാണ്. കാപ്പി, ചായ, ഭക്ഷണവിഭവങ്ങള്‍ എന്നിവയിലെല്ലാം ചേര്‍ക്കാം. തേന്‍ ചേര്‍ത്ത ചൂടുവെള്ളത്തില്‍ ഇത് കറുവാപ്പട്ട പൊടിയും ചേര്‍ത്ത് കുടിക്കുന്നത് പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കും.

English summary

ten home remedies for weight lose naturally

Boldsky will share with you some amazing home remedies for weight loss. Have a look at some herbs and spices for weight loss.
X
Desktop Bottom Promotion