സിക്‌സ്പാക്ക് ശരീരമാണോ ആഗ്രഹം?

Posted By:
Subscribe to Boldsky

സിക്‌സ്പാക്ക് ശരീരമാണല്ലോ ഇന്നത്തെ യുവതലമുറയുടെ ലക്ഷ്യം. സിക്‌സ്പാക്ക് ഇഷ്ടപ്പെടാത്ത പുരുഷന്മാരുണ്ടോ..? പെണ്ണിന് ഇത്തരം പുരുഷന്‍മാരോടാണത്രേ ഇപ്പോള്‍ പ്രിയം. അതുകൊണ്ടുതന്നെ മിക്ക പുരുഷന്‍മാരും സിക്‌സ്പാക്ക് ശരീരം ഉണ്ടാക്കിയെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്. എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്. എളുപ്പം സിക്‌സ്പാക്ക് ശരീരം ഉണ്ടാക്കിയെടുക്കാം.

സിക്‌സ്പാക്ക് സ്വപ്നം കാണുന്ന പുരുഷന്‍മാര്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞുതരാം. ഷര്‍ട്ട് ഇട്ടാല്‍ നിങ്ങളുടെ ശരീരം എടുത്തു കാണിക്കണം. അതായത് പെണ്ണിനെ ആകര്‍ഷിക്കും വിധം. ചില ഡയറ്റിലൂടെ ഇത്തരം സിക്‌സ്പാക്ക് നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാം.. അതിന് എന്താണ് ചെയ്യേണ്ടതെന്ന് നോക്കൂ...

കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ പ്രാതല്‍

കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ പ്രാതല്‍

തുടക്കം നന്നായിരിക്കണം. അതായത് രാവിലത്തെ ഭക്ഷണം. നിങ്ങളുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് പ്രഭാതഭക്ഷണം. കൂടിയതോതില്‍ പ്രോട്ടീന്‍ അടങ്ങിയ പ്രാതല്‍ വേണം കഴിക്കാന്‍. ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ പെട്ടെന്ന് നീക്കം ചെയ്യും. നിങ്ങളുടെ ശരീരത്തിന് 30 ഗ്രാം പ്രോട്ടീന്‍ രാവിലെത്തന്നെ കിട്ടുന്നത് ശരീരത്തിന്റെ രൂപഭംഗിക്ക് പ്രയോജനം ചെയ്യും.

രാവിലെ തന്നെ തണുത്ത വെള്ളം

രാവിലെ തന്നെ തണുത്ത വെള്ളം

ഒരു ഗ്ലാസ് തണുത്ത വെള്ളം രാവിലതന്നെ കുടിക്കണം. നിങ്ങള്‍ ദീര്‍ഘനേരം വിശ്രമിച്ചാണ് എഴുന്നേല്‍ക്കുന്നത്. അതുകൊണ്ട് കൊണ്ട് തന്നെ നിങ്ങളുടെ പേശികള്‍ക്ക് ഉണര്‍വ്വ് ആവശ്യമാണ്. ഐസ് വാട്ടര്‍ നിങ്ങളുടെ ശരീരത്തില്‍ എത്തുന്നത്് വഴി നിങ്ങലുടെ പേശികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. ഐസ് വെള്ളത്തില്‍ ചെറുനാരങ്ങ നീര് ഒവിച്ച് രാവിലത്തന്നെ കുടിക്കുന്നതും സിക്‌സ്പാക്കിന് ഗുണം ചെയ്യും.

കൊഴുപ്പിനെ തടയുക

കൊഴുപ്പിനെ തടയുക

കൊഴുപ്പിനെ ശരീരത്തില്‍ കുത്തി നിറച്ചാല്‍ നിങ്ങള്‍ക്ക് സിക്‌സ്പാക്ക് ശരീരം കിട്ടില്ല. പിസ പോലുള്ള ആഹാരങ്ങള്‍ കഴിക്കാതിരിക്കു. പോഷകമൂല്യങ്ങള്‍ അടങ്ങിയ അവോക്കാഡോ, നട്‌സ്, മത്സ്യം, മുട്ട എന്നിവ നിങ്ങളുടെ മെറ്റാബോളിസത്തെ സഹായിക്കും. ഇത് നിങ്ങള്‍ക്ക് നല്ല മസിലുകള്‍ ഉണ്ടാക്കിതരും.

നല്ല വ്യായാമം

നല്ല വ്യായാമം

നിങ്ങളുടെ വ്യായാമം ശരീയായ രീതിയില്‍ നടക്കണം. ഒരു ദിവസം പോലും ഒഴിവാക്കരുത്. അത് നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യില്ല. നിങ്ങളുടെ പേശികള്‍ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക.

കാര്‍ബോഹൈഡ്രേറ്റിന്റെ ഗുണം

കാര്‍ബോഹൈഡ്രേറ്റിന്റെ ഗുണം

കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമാണ്. നിങ്ങളുടെ ഹൃദയത്തിനും ശരീരത്തിനും അത് ഗുണം ചെയ്യും. നിങ്ങളുടെ ശരീരത്തെ സിക്‌സ്പാക്കാക്കി രൂപപ്പെടുത്താന്‍ സോലിഡിന്റെ ഉറപ്പ് ആവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ് അതിനു സഹായിക്കും. ഇത് കൊഴുപ്പിനെ നീര്‍ജ്ജീവമാക്കും.

കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍

കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍

ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍. ഹൃദയമിടിപ്പിന്റെ ശക്തി ഉയരുകയും നന്നായി വിയര്‍ക്കുകയും ചെയ്യുമ്പോള്‍ കൊഴുപ്പ് ഊര്‍ജ്ജമായി മാറും. ഇത് കൊഴുപ്പിനെ ഇലക്കി കളഞ്ഞ് നല്ല രൂപഭംഗിയുള്ള ശരീരം നല്‍കും. ഓട്ടം, സൈകഌംഗ്, നൃത്തം, നീന്തല്‍ തുടങ്ങിയവ ചെയ്യാം.

കുളിക്കാന്‍ പച്ച വെള്ളം

കുളിക്കാന്‍ പച്ച വെള്ളം

നല്ല പച്ചവെള്ളത്തില്‍ കുളിക്കാം. ഇത് നിങ്ങള്‍ക്ക് ഉന്മേശവും തണുപ്പും നല്‍കും. ഇത് നിങ്ങളുടെ മസിലുകള്‍ക്ക് നല്ല ഗുണം ചെയ്യും.

കുറച്ച് ആഹാരം മാത്രം

കുറച്ച് ആഹാരം മാത്രം

കൃത്യമായ ഇടവേളകളില്‍ കുറച്ച് കുറച്ച് ആഹാരം കഴിക്കുന്നതാവും നല്ലത്. നല്ല അഞ്ച് തരം ഭക്ഷണം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇത് കുറേശ്ശ കഴിക്കാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

ഒരു ദിവസം മുഴുവന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം ശരീരത്തില്‍ എത്താന്‍. ഇത് നിങ്ങളെ ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനാക്കി നിര്‍ത്തും. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

എങ്ങനെ ശ്വസിക്കണമെന്ന് അറിയുക

എങ്ങനെ ശ്വസിക്കണമെന്ന് അറിയുക

എങ്ങനെ ശ്വസിക്കുന്നതാണ് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുക എന്നറിയുക. ശ്വാസം മുറുകെ പിടിച്ചിരിക്കുക, എന്നിട്ട് അല്‍പം നേരം കഴിഞ്ഞ് ശ്വാസം പുറത്തുവിടുക. വ്യായാമത്തിനിടെ ഇങ്ങനെ കുറച്ചുനേരം ചെയ്യുക. ഇത് നിങ്ങളുടെ മിസിലുകള്‍ക്ക് ശക്തി നല്‍കും.

ഏകാഗ്രത

ഏകാഗ്രത

നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ മനസ് ഏകാഗ്രമായിരിക്കണം. നിങ്ങളുടെ മനസ് ഏകാഗ്രമായാല്‍ മാത്രമേ വ്യായാമം നല്ല ഫലം തരൂ. വ്യായാമം ശരിയായാല്‍ മാത്രമേ നല്ല മസിലുകള്‍ രൂപപ്പെടൂ. പൂര്‍ണമായി വ്യായമത്തില്‍ കേന്ദ്രീകരിക്കുക.

English summary

eleven tips to help you get a six pack body

we will highlight 11 shocking tips that will help you in your quest for a rock solid six-pack.
Story first published: Tuesday, March 3, 2015, 13:22 [IST]