Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തടി കുറയ്ക്കാന്‍ ചില ട്രിക്സ്
മിക്കവര്‍ക്കും എണ്ണപലഹാരങ്ങളോടും, ഫാസ്റ്റ് പുഡിനോടുമുള്ള ഇഷ്ടം ഒഴിവാക്കാന്‍ കഴിയാതെയായി. ഇക്കാരണത്താല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് അമിതവണ്ണവുമുണ്ടാകുന്നു. അമിതഭാരം കുറയ്ക്കാന്‍ അവര്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നു. എന്നിട്ടും ഫലം ഇല്ലാതായിരിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് കേമനാണെന്നറിഞ്ഞില്ല
ശരിയായ ആഹാരരീതികളും ക്രമീകരണങ്ങളും കൊണ്ട് ഈ അവസ്ഥ മറികടക്കാവുന്നതേയുള്ളൂ. അമിതഭാരം കുറക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ...ചില സിംപിള്‍ വഴികളിലൂടെ പരിഹാരം കാണാം.

ആദ്യ വഴി
ആഹാരത്തില്‍ ബദാം പോലുള്ളവ ഉള്‍പ്പെടുത്തുന്നത് അമിതഭാരം കുറയ്ക്കാന്‍ സഹായിക്കും. ബദാം കുതിര്‍ത്തു കഴിക്കുന്നതാണ് ഉത്തമം.

രണ്ടാമത്തെ വഴി
ദിവസവും ഒരുനേരമെങ്കിലും ഓട്സ് കഴിക്കുക. ഓട്സില്‍ ധാരാളം ഫൈബര്‍ ഉണ്ട്. ഇത് എളുപ്പത്തില്‍ ദഹിക്കും.

മൂന്നാമത്തെ വഴി
ആപ്പിളിന്റെ തൊലിപ്പുറത്തുള്ള അര്‍സോളിക് ആസിഡ് അമിതഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നതാണ്. ഇതിലുള്ള പെക്റ്റണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കും.

നാലാമത്തെ വഴി
കുരുമുളക്, കറുവാപ്പട്ട എന്നിവ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും, ആവശ്യമില്ലാത്ത കൊഴുപ്പ് നശിപ്പിക്കുന്നതിനും സഹായിക്കുന്നു.

അഞ്ചാമത്തെ വഴി
പാലില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുന്നതും കുറയ്ക്കാന്‍ സഹായിക്കും.

ആറാമത്തെ വഴി
മാതളനാരങ്ങ ആന്റിയോക്സിഡന്റിന്റെ കലവറയാണ്. ഫോളിഫിനോള്‍സ്, ലിനോണിക്ക് ആസിഡ് എന്നിവയും ഉണ്ട്. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു.

ഏഴാമത്തെ വഴി
ആഴ്ചയില്‍ ഒരിക്കലെങ്കിലും കര്‍പ്പൂര തുളസിയിട്ട ചായ കുടിക്കുക. ഇതും തടി കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായകമാകും.

എട്ടാമത്തെ വഴി
ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കണം. മുട്ടയില്‍ ധാരാളം അമിനോ ആസിഡുണ്ട്. വിറ്റാമിന്‍ സിയും മിനറല്‍സും ധാരാളം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

ഒന്‍പതാമത്തെ വഴി
പയറുവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇവയില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

പത്താമത്തെ വഴി
ആഹാരക്രമത്തില്‍ സൂപ്പ് ഉള്കൊള്ളിക്കുന്നതും നന്നായിരിക്കും.



Click it and Unblock the Notifications
