For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാടിയവയര്‍ കുറയ്ക്കാന്‍ ഒരു ഗ്ലാസ് ജ്യൂസ്..

By Sruthi K M
|

സ്വന്തം ശരീരം ശ്രദ്ധിക്കുന്നില്ല എന്ന പ്രഖ്യാപനമാണ് കുടവയര്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഈ പ്രശ്‌നം അലട്ടുന്നുണ്ട്. വീട്ടമ്മമാരെ വയര്‍ ചാടി എന്നത് മനസ്സിനെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. യോഗകള്‍ ചെയ്തും ഭക്ഷണം കഴിക്കാതിരുന്നും കഷ്ടപ്പെടുകയാണ് മിക്കവരും. എന്നാല്‍ നിങ്ങള്‍ക്ക് ഈ കുടവയര്‍ കുറയ്ക്കാന്‍ കഴിയുന്ന എളുപ്പ വിദ്യ പറഞ്ഞുതരാം.

തടി കുറയ്ക്കാന്‍ ബ്രൗണ്‍ റൈസ് വിഭവങ്ങള്‍

വെറും ഒരു ഗ്ലാസ് ജ്യൂസ് ദിവസവും കിടക്കുന്നതിനുമുന്‍പ് കഴിച്ചാല്‍ മതി. ഇത് നിങ്ങളുടെ കൊഴുപ്പ് എരിച്ചുകളഞ്ഞ് ചാടിയ വയര്‍ മാറ്റി തരും. രാത്രിയില്‍ മെറ്റബോളിസം മന്ദഗതിയിലാകും, ഇതാണ് കൊഴുപ്പ് എരിച്ചുകളയാന്‍ സാധിക്കുന്ന അനുയോജ്യമായ സമയം.

പേരയ്ക്ക കഴിച്ച് ഫിറ്റ്‌നസ് നേടാം..

നല്ല അഴകുള്ള ഫിറ്റായ വയറാണ് ആവശ്യമെങ്കില്‍ ഈ വിദ്യ ഇന്നുതന്നെ പരീക്ഷിക്കൂ.. വീട്ടില്‍ നിന്നും എളുപ്പം നിങ്ങള്‍ക്ക് ഈ ജ്യൂസ് ഉണ്ടാക്കിയെടുക്കാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

ഈ ജ്യൂസ് ഉണ്ടാക്കാനുള്ള പ്രധാന ഘടകമാണ് കുക്കുമ്പര്‍. കുക്കുമ്പറില്‍ ധാരാളം ഫൈബറും കുറഞ്ഞ കലോറിയുമാണുള്ളത്. ഒരു കുക്കുമ്പറില്‍ 45 കലോറി മാത്രമാണുള്ളത്. ഇത് നിങ്ങളുടെ വയറ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്.

മല്ലിയില

മല്ലിയില

പാഴ്‌സലി ഇലയും മല്ലിയിലയും കലോറി കുറഞ്ഞ ഭക്ഷ്യവസ്തുക്കളാണ്. ഇതും ഈ ജ്യൂസ് ഉണ്ടാക്കാന്‍ ആവശ്യമാണ്. ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ ഇവ ചാടിയ വയര്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

തടി കുറയ്ക്കാന്‍ ചെറുനാരങ്ങ സഹായിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്യും. ചെറുനാരങ്ങ രാത്രിയില്‍ മെറ്റബോളിസം വേഗത്തിലാക്കി വിഷപദാര്‍ത്ഥങ്ങള്‍ പുറംതള്ളാന്‍ സഹായിക്കും.

ഇഞ്ചി

ഇഞ്ചി

മറ്റൊരു ചേരുവയാണ് ഇഞ്ചി. ഇത് മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങളോട് പൊരുതുകയും ആവശ്യമില്ലാത്ത കൊഴുപ്പ് എരിച്ചു കളയുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് അമിതമായി വാരിവലിച്ച് കഴിക്കാനുള്ള പ്രേരണ ഇല്ലാതാക്കും.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണെന്ന് അറിയാം. ഇതില്‍ ആന്റി-ഓക്‌സിഡന്റ്‌സ് ഘടകം അടങ്ങിയിരിക്കുന്നുണ്ട്. ഇവ സ്വതന്ത്ര റാഡിക്കലുകളെ പുറംതള്ളും. മെറ്റബോളിക്കിന്റെ അളവ് വര്‍ദ്ധിപ്പിച്ച് നല്ല ബലവും നല്‍കും.

വെള്ളം

വെള്ളം

ജ്യൂസ് ഉണ്ടാക്കാന്‍ പ്രധാനമായും വെള്ളമാണ് ആവശ്യം. രണ്ട് ഗ്ലാസ് വെള്ളമെങ്കിലും ആവശ്യമാണ്. കുക്കുമ്പറിന്റെ വെള്ളവും കൂടിയാകുമ്പോള്‍ ശരീരത്തില്‍ വലിയ അളവില്‍ വെള്ളം ഈ ജ്യൂസ് കുടിക്കുന്നതുവഴി എത്തും. വെള്ളം എത്രമാത്രം ശരീരത്തില്‍ എത്തുന്നുവോ അത്രമാത്രം വേഗത്തില്‍ നിങ്ങള്‍ക്ക് വയര്‍ കുറയ്ക്കാന്‍ സാധിക്കും.

ജ്യൂസ് തയ്യാറാക്കാം

ജ്യൂസ് തയ്യാറാക്കാം

ഒരു കുക്കുമ്പര്‍, കുറച്ച് പാഴ്‌സലിയോ മല്ലിയിലയോ എടുക്കാം, ഒരു ചെറുനാരങ്ങ, ഒരു സ്പൂണ്‍ ഇഞ്ചി ചതച്ചത്, ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജ്യൂസ്, ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം. ജ്യൂസ് ഉണ്ടാക്കാന്‍ ഇത്രയും സാധനങ്ങളാണ് ആവശ്യം.

വയര്‍ കുറയ്ക്കാം ജ്യൂസ് കുടിച്ച്

വയര്‍ കുറയ്ക്കാം ജ്യൂസ് കുടിച്ച്

കുക്കുമ്പര്‍ ചെറുതായി മുറിച്ച് അതിലേക്ക് വെള്ളം ഒഴിക്കുക. അതിനുശേഷം ബാക്കി എല്ലാ ചേരുവകളും ചേര്‍ക്കുക. എന്നിട്ട് മിക്‌സിയിലിട്ട് ജ്യൂസാക്കിയെടുക്കാം. രാത്രി കിടക്കുന്നതിനുമുന്‍പ് ഈ ജ്യൂസ് ഒരു ഗ്ലാസ് കുടിച്ചു നോക്കൂ. കുറച്ച് ദിവസം കൊണ്ട് ചാടിയ വയര്‍ ഇല്ലാതാകും.

English summary

Just a glass of this drink before going to bed helps you reduce body fat

Just a glass of this drink before going to bed helps you reduce body fat especially belly fat. This drink is easy to prepare and has proved efficient in bringing great results in short period as long as it is consumed regularly.
Story first published: Tuesday, June 2, 2015, 14:06 [IST]
X
Desktop Bottom Promotion