For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍

By Staff
|

താരങ്ങളുടെ അഴകാര്‍ന്ന ശരീരം ആരിലും അസൂയ ഉണര്‍ത്തുന്നവയാണ്‌. താരങ്ങളുടെ ഈ ശരീര സൗന്ദര്യത്തിന്റെ രഹസ്യം എന്താണന്ന്‌ അറിയാന്‍ ആഗ്രഹമില്ലേ?

ബോളിവുഡ്‌ താരങ്ങള്‍ അവരുടെ ശരീര അഴകിന്റെ രഹസ്യങ്ങള്‍ പറയുകയാണിവിടെ . ശ്രദ്ധയോടെയുള്ള പരിചരണത്തിന്റെയും പരിശീലനത്തിന്റെയും ഫലമാണ്‌ അവരുടെ ശരീരത്തിന്റെ അഴക്‌ എന്ന്‌ ഇത്‌ മനസ്സിലാക്കി തരും. ബാക്ക്‌ലെസ് ബ്ലൗസുകളില്‍ താരങ്ങള്‍

പാചകത്തിന്‌ നെയ്യ്‌ മതിയെന്ന്‌ ഗുര്‍മീത്‌ ചൗധരി

പാചകത്തിന്‌ നെയ്യ്‌ മതിയെന്ന്‌ ഗുര്‍മീത്‌ ചൗധരി

പതിവായി വ്യായാമം ചെയ്യുന്നുണ്ട്‌ എങ്കില്‍ കടുകെണ്ണ പോലുള്ള മറ്റ്‌ എണ്ണകള്‍ക്ക്‌ പകരം പാചകത്തിന്‌ ശുദ്ധമായ നെയ്യ്‌ ഉപയോഗിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഗുണകരം. പൊതുവെ ഉള്ള വിശ്വസത്തിന്‌ എതിരാണിത്‌. നെയ്യ്‌ ശരീര ഭാരം കൂടാന്‍ കാരണമാകില്ല മറിച്ച്‌ എല്ലുകളുടെ ബലം കൂട്ടുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. കാരണം ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്‌താലും നെയ്‌ അതിന്റെ ശുദ്ധി നിലനിര്‍ത്തും. നെയ്യിന്റെ ഉപയോഗം അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ?

സെറിന്‍ ഖാന്‌ പ്രിയം നട്‌സ്‌

സെറിന്‍ ഖാന്‌ പ്രിയം നട്‌സ്‌

വിശക്കുമ്പോള്‍ നാലോ അഞ്ചോ ബദാം അല്ലെങ്കില്‍ വാള്‍നട്ട്‌ കഴിച്ചാല്‍ വയര്‍ നിറഞ്ഞെന്ന തോന്നല്‍ തരിക മാത്രമല്ല ഇവ ശരീരത്തിലെ ഊര്‍ജം ഉയര്‍ത്തുകയും ചെയ്യും. കൂടാതെ മുഖത്തിനും മുടിക്കും നല്ല തിളക്കവും നല്‍കും.

വെണ്ണയ്‌ക്കൊപ്പം രണ്‍ദീപ്‌ ഹൂഡ

വെണ്ണയ്‌ക്കൊപ്പം രണ്‍ദീപ്‌ ഹൂഡ

ആരോഗ്യത്തിന്‌ വളരെ മികച്ചതാണ്‌ വെണ്ണ. പതിവായി വ്യായാമം ചെയ്യുന്നതിനൊപ്പം മിതമായ അളവില്‍ വെണ്ണ കൂടി കഴിക്കുന്നത്‌ ചര്‍മ്മകാന്തി ഉയര്‍ത്തും.

കുട്ടിക്കാലം തിരിച്ച്‌ പിടിക്കെന്ന്‌ വിദ്യുത്‌ ജമ്മ്വാല്‍

കുട്ടിക്കാലം തിരിച്ച്‌ പിടിക്കെന്ന്‌ വിദ്യുത്‌ ജമ്മ്വാല്‍

കുട്ടിക്കാലത്ത്‌ നമുക്ക്‌ എളുപ്പത്തില്‍ വണ്ടിചക്രം ഓടിക്കാന്‍ കഴിയുമായിരുന്നു . എന്നാല്‍ വലുതാകും തോറും മാനസികാമായി ഇതിനെല്ലാം തടസ്സങ്ങള്‍ ഉണ്ടായി തുടങ്ങും. ഒന്നിനെ കുറിച്ചും ആകുലപ്പെടാത്ത കുട്ടിക്കാലത്തേയ്‌ക്ക്‌ തിരിച്ച്‌ പോകാനും കുട്ടികളില്‍ ആസ്വദിക്കാനും കഴിയണം. സ്വന്തം പ്രതിച്ഛായക്ക്‌ തീര്‍ത്തും വിപരീതമായിട്ടുള്ള പുതിയ പ്രവര്‍ത്തികള്‍ കണ്ടെത്തണം. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക്‌ നൃത്തം ചെയ്യാന്‍ കഴിയില്ല എന്ന്‌ കരുതുന്നുണ്ടെങ്കില്‍ നൃത്തം ചെയ്യുക. ഇത്‌ നിങ്ങളില്‍ ചെറുപ്പം നിലനിര്‍ത്തും.

അതുപോലെ , നിങ്ങള്‍ പതിവായി ഇടത്‌ കൈകൊണ്ടാണ്‌ പല്ല്‌ തേയ്‌ക്കുന്നതെങ്കില്‍, വലത്‌ കൈകൊണ്ടാണ്‌ കതക്‌ തുറക്കുന്നതെങ്കില്‍ , മറ്റെ കൈ ഇതിനായി ഉപയോഗിച്ച്‌ തുടങ്ങുക. ധാരണകളെ നിയന്ത്രിക്കാനുള്ള കഴിവ്‌ ഉയര്‍ത്താന്‍ ഇത്‌ സഹായിക്കും.

വളരും തോറും പ്രായം കൂടുമെന്ന്‌ ഞാന്‍ കരുതുന്നില്ല. ആളുകള്‍ അവരുടെ വളര്‍ച്ച തടയുമ്പോഴാണ്‌ പ്രായം കൂടുന്നത്‌.

ആമി ജാക്‌സന്റെ എബിസി ജ്യൂസ്‌

ആമി ജാക്‌സന്റെ എബിസി ജ്യൂസ്‌

എല്ലാ ദിവസവും രാവിലെ ആപ്പിള്‍, ബീറ്റ്‌റൂട്ട്‌, കാരറ്റ്‌ (എബിസി ) എന്നിവ ചേര്‍ത്ത ജ്യൂസ്‌ കുടിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത്‌ എന്റെ ചര്‍മ്മത്തെ വൃത്തിയാക്കുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കുകയും ചെയ്യും.

ഭാവന ഉണര്‍ത്തി കരണ്‍ സിങ്‌ ഗ്രോവര്‍

ഭാവന ഉണര്‍ത്തി കരണ്‍ സിങ്‌ ഗ്രോവര്‍

നിങ്ങളുടെ ശരീരത്തിന്റെ കരുത്തും ഭംഗിയും ആശ്രയിച്ചിരിക്കുന്നത്‌ നിങ്ങളുടെ ഡോക്ടറെയോ പരിശീലകനെയോ അല്ല മറിച്ച്‌ നിങ്ങളുടെ ഇച്ഛാശക്തിയെയാണ്‌. എപ്പോള്‍ വ്യായാമം ചെയ്യുമ്പോഴും നിങ്ങളുടെ ശരീരം എങ്ങനെയായിരിക്കണം എന്ന്‌ സ്വയം ഭാവനയില്‍ കാണുക. ശരീരം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഇത്‌ സഹായിക്കും.

അത്താഴം നേരത്തെ എന്ന്‌ അദിതി റാവു ഹൈദരി

അത്താഴം നേരത്തെ എന്ന്‌ അദിതി റാവു ഹൈദരി

നിങ്ങളുടെ അവസാന ഭക്ഷണം കുറഞ്ഞത്‌ വൈകിട്ട്‌ ഏഴരയോടെ കഴിയുകയാണെങ്കില്‍ രാവിലെ ശരീരത്തിന്‌ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഭക്ഷണം നന്നായി ദഹിക്കുകയും ഉന്മേഷത്തോടെയും ഊര്‍ജത്തോടെയും ഉണരാന്‍ കഴിയുകയും ചെയ്യും. വളരെ അടിസ്ഥാനപരവും ക്രമരഹിതവുമായ പരിശീലനങ്ങളാണ്‌ നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ പോലും ഈ രീതിയിലുള്ള ഭക്ഷണക്രമം നിങ്ങള്‍ക്ക്‌ ഗുണകരമാകും എന്നാണ്‌ എന്റെ പക്ഷം.

പഴങ്ങളാണ്‌ താരമെന്ന്‌ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്‌

പഴങ്ങളാണ്‌ താരമെന്ന്‌ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്‌

നാരങ്ങ നീര്‌ പിഴിഞ്ഞ ഒരു ബൗള്‍ പാപ്പായ കഴിച്ചു കൊണ്ട്‌ ദിവസം തുടങ്ങുക. ഉച്ച നേരത്ത്‌ ഓട്‌സിനും ചൂട്‌ പാലിനും ഒപ്പം പഴം കഴിക്കാം. മാമ്പഴം ആരോഗ്യത്തിന്‌ ഗുണകരമാകില്ല എന്ന തെറ്റിധാരണ ഉണ്ട്‌ , എന്നാല്‍ ഞാന്‍ ദിവസം രണ്ട്‌ മാമ്പഴം വീതം കഴിക്കാറുണ്ട്‌. മാമ്പഴം ഇല്ലാത്ത കാലത്ത്‌ ഇവയ്‌ക്ക പകരം സ്‌ട്രോബറി കഴിക്കാം. അവധി ദിവസങ്ങളിലായാലും വ്യായാമം ഒഴിവാക്കരുത്‌. സുഹൃത്തുക്കളോടും ബന്ധുക്കളോടും വ്യായാമവും ഭക്ഷണക്രമവും പാലിക്കാന്‍ നിര്‍ദ്ദേശിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളും ഇതില്‍ നിന്നും വ്യതിചലിക്കില്ല.

English summary

Bollywoods Undisclosed Fitness Secretes

Here are some of the fitness secretes of bollywood celebrities. Read more to know about,
X
Desktop Bottom Promotion