For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോഗിംഗിന് ഗുണം ലഭിയ്ക്കണമെങ്കില്‍

|

തടി കുറയുവാനും ആരോഗ്യം ലഭിക്കുവാനും വ്യത്യസ്ത തരം വ്യായാമങ്ങളുണ്ട്. ഇവയിലൊന്നാണ് ജോഗിംങ്.

ഏതു വ്യായാമവും ചെയ്യേണ്ട രീതിയില്‍ ചെയ്താലേ ഗുണമുണ്ടാകുകയുള്ളൂ. മിക്കവാറും പേര്‍ ചെയ്യുന്ന ജോഗിങ്ങിന്റെ കാര്യവും ഇതുതന്നെയാണ്. ശരീരം ഫിറ്റാക്കി വയ്ക്കാന്‍ സഹായിക്കുന്ന, രോഗങ്ങള്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന വളരെ ലളിതമായൊരു വ്യായാമമുറയാണിത്.

വെറുതേ കുറേ ഓടിത്തീര്‍ത്തിട്ട് കാര്യമില്ല. ഓടേണ്ട രീതിയില്‍ ഓടണം. ഇതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.

രാവിലെ ജോഗിങ്ങ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഓടുവാന്‍ കൂടുതല്‍ താല്‍പര്യമുണ്ടാകുമെന്നു മാത്രമല്ലാ, ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാനും ഇത് സഹായിക്കും. സൂര്യന്‍ ഉദിച്ചുതുടങ്ങുമ്പോഴോ അതിനു മുന്‍പോ ജോഗിങ്ങ് ചെയ്താല്‍ ക്ഷീണവും ചൂടും കുറയ്ക്കാം. ഒരു ദിവസം മുഴുവന്‍ ഉണര്‍വോടെ ഇരിക്കാന്‍ ജോഗിങ്ങ് സഹായിക്കും. രാവിലെ ചെയ്യാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് വൈകീട്ട് ചെയ്യാം.

വെറും വയറോടെ ജോഗിങ്ങ് ചെയ്യുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ചാല്‍ ഓടാന്‍ മടിയും തളര്‍ച്ചയുമുണ്ടാകും. ജോഗിങ്ങ് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കണം. ഓടുമ്പോള്‍ വിയര്‍ത്ത് ശരീരത്തിലെ ജലാംശം കുറയുന്നത് സ്വാഭാവികമാണ്. ഇതിന് വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കയ്യില്‍ വെള്ളം കരുതിയാല്‍ ജോഗിങ്ങിന്റെ ഇടയിലും വെള്ളം കുടിയ്ക്കാം. ഒരുമിച്ചു വെള്ളം കുടിക്കാതെ കുറേശെയായി കുടിയ്ക്കണം.

ജോഗിങ്ങിന് ചേര്‍ന്ന വസ്ത്രവും ഷൂസും തെരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഇതിനായുള്ള വസ്ത്രങ്ങളും ഷൂവും ലഭ്യമാണ്. അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങളാണ് ജോഗിങ്ങിന് നല്ലത്. ട്രാക് സ്യൂട്ടുകള്‍ ഇട്ട് ജോഗിങ്ങ് ചെയ്യാം. എവിടെയാണ് ഓടുന്നത് എന്നതനുസരിച്ച് ഷൂസുകള്‍ തെരഞ്ഞെടുക്കുക. ഓടിത്തുടങ്ങുന്നതിന് മുന്‍പ് കൈകാലുകള്‍ നിവര്‍ത്തി കുടയുക. മസിലുകള്‍ അയയുവാന്‍ ഇത് സഹായിക്കും.

Running

ആദ്യം പതുക്കെയും പിന്നീട് വേഗം കൂട്ടിയും ജോഗിങ്ങ് ചെയ്യുക. ജോഗിങ്ങിന്റെ ഇടയില്‍ പാട്ട് കേള്‍ക്കുന്നത് മനസിനും ശരീരത്തിനും ഉണര്‍വുണ്ടാകാന്‍ നല്ലതാണ്.

English summary

Tips For Better Jogging Results

Jogging is a fitness exercise. This should be done in proper way to get result. Here are some tips to get better result for jogging,
Story first published: Wednesday, November 19, 2014, 14:51 [IST]
X
Desktop Bottom Promotion