വയര്‍ കുറയ്ക്കാന്‍ 10 ദിന പദ്ധതി

Posted By:
Subscribe to Boldsky

വയര്‍ കുറയുന്നത് പലരുടേയും നല്ലൊരു സ്വപ്‌നമായിരിയ്ക്കുമെന്നു തന്നെ പറയാം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിഞ്ഞു പോകാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും.

എന്നു കരുതി വയര്‍ കുറയ്ക്കുന്നത് അസംഭവ്യമാണെന്നൊന്നും കരുതേണ്ട. ഇതാ, വയര്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു 10 ദിന പദ്ധതി.

ഓരോ ദിവസങ്ങളില്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍ ഇതില്‍ പറയുന്നു. ഒപ്പം വ്യായാമവും പ്രധാനം തന്നെ.

ദിവസം 1

ദിവസം 1

ആദ്യദിവസം ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തെ ഫിറ്റാക്കി വയ്ക്കാന്‍ സഹായിക്കും. ട്രെഡ് മില്ലില്‍ 30 മിനിറ്റു വ്യായാമം ചെയ്യുക. അല്ലെങ്കില്‍ ഇതേ രീതിയില്‍ നടന്നാലും മതിയാകും. നല്ലപോലെ ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും ചെയ്യുക.

ദിവസം 2

ദിവസം 2

രണ്ടാം ദിവസവം കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിയ്ക്കാം. വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. വ്യായാമവും നിര്‍ബന്ധം.

ദിവസം 3

ദിവസം 3

മൂന്നാംദിവസം ജ്യൂസ്, സ്മൂത്തീസ് എന്നിവ കുടിയ്ക്കാം. ഇതിനൊപ്പം വ്യായാമവും ചെയ്യുക.

ദിവസം 4

ദിവസം 4

നാലാം ദിവസം തവിടു കളയാത്ത ഗോതമ്പു ഭക്ഷണങ്ങള്‍, വെള്ളം എ്ന്നിവയാകാം. ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക.

ദിവസം 5

ദിവസം 5

അഞ്ചാം ദിവസം ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കുക. വെള്ളം മറക്കരുത്. വ്യായാമവും വേണം.

ദിവസം 6

ദിവസം 6

ആറാം ദിവസം നട്‌സ് കഴിയ്ക്കുക. വെള്ളവും വ്യായാമവും പതിവുപോലെ.

ദിവസം 7

ദിവസം 7

ഏഴാം ദിവസം ഇലക്കറികള്‍ കഴിയ്ക്കുക. വേണമെങ്കില്‍ ബെറി വര്‍ഗത്തില്‍ പെട്ട പഴവര്‍ഗങ്ങളുമാകാം. വ്യായാമവും.

ദിവസം 8

ദിവസം 8

എട്ടാം ദിവസം വിവിധ വര്‍ണങ്ങളിലുള്ള പഴവര്‍ഗങ്ങളാകാം. വ്യായാമം മുടക്കരുത്.

ദിവസം 9

ദിവസം 9

ഒന്‍പതാം ദിവസം പാലുല്‍പന്നങ്ങളാകാം. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഓസ്റ്റിയോപെറോസിസ് പോലുളള രോഗങ്ങള്‍ ഒഴിവാക്കാനും ഇത് പ്രധാനമാണ്. വെള്ളവും വ്യായാമവും പതിവു പോലെ.

ദിവസം 10

ദിവസം 10

10-ാം ദിവസം മുട്ട, വെള്ളം, വ്യായാമം എന്ന രീതി പരീക്ഷിയ്ക്കുക. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ 20 വഴികള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: weight തടി
English summary

Burn Belly Fat In 10 Days

Burn your belly fat in just 10 days. All you need to do is follow these simple weight loss tips to get rid of that ugly paunch.
Story first published: Tuesday, October 7, 2014, 10:41 [IST]