For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പു കുറയ്ക്കും വ്യായാമങ്ങള്‍

|

തടിയും കൊഴുപ്പും കുറയുന്നത് ശരീരഭംഗിയ്ക്കു മാത്രമല്ല, ആരോഗ്യത്തിനും ഉചിതമാണ്. കാരണം കൊഴുപ്പടിഞ്ഞു കൂടുന്നത് കൊളസ്‌ട്രോള്‍ കൂടാനും ഇതുവഴി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വഴിവയ്ക്കും. തടി പല അസുഖങ്ങളുടേയും മൂലകാരണമെന്നു വേണമെങ്കില്‍ പറയുകയുമാകാം.

എന്നാല്‍ ഒരിക്കല്‍ തടി വച്ചാല്‍ ഇത് കളയുക അത്ര എളുപ്പവുമല്ല. തടിയും കൊഴുപ്പും കുറയാന്‍ ഭക്ഷണനിയന്ത്രണം മാത്രം പോരാ, വ്യായാമവും കൃത്യമായി ചെയ്യണം.

ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുകയാണ് തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല വ്യായാമം. എല്ലാ വ്യായാമങ്ങളും കൃത്യമായി കൊഴുപ്പു കത്തിച്ചു കളയണമെന്നില്ല. ചില പ്രത്യേക വ്യായാമങ്ങള്‍ കൊഴുപ്പു കുറയാന്‍ സഹായിക്കും. ഇത്തരം ചില വ്യായാമങ്ങളെക്കുറിച്ചറിയൂ,

സ്‌പോട്ട് റണ്ണിംഗ്

സ്‌പോട്ട് റണ്ണിംഗ്

സ്‌പോട്ട് റണ്ണിംഗ് ശരീരത്തിലെ കൊഴുപ്പു കളയാനുള്ള നല്ലൊന്നാന്തരം വ്യായാമമാണ്. നിന്നിടത്തു തന്നെ നിന്ന് ഓടുകയെന്നതാണ് സ്‌പോട്ട് റണ്ണിംഗ്. ഇത് 3-4 മിനിറ്റ് അടുപ്പിച്ച് രണ്ടു മൂന്നു തവണയെങ്കിലും ചെയ്യണം.

ആബ് ക്രഞ്ചസ്

ആബ് ക്രഞ്ചസ്

ആബ് ക്രഞ്ചസ് കൊഴുപ്പു കത്തിച്ചു കളയാനുള്ള മറ്റൊരു വഴിയാണ്. സ്‌പോട്ട് റണ്ണിംഗിനു ശേഷം ഉടനടി ഇതു ചെയ്താല്‍ കൂടുതല്‍ പ്രയോജനം ലഭിയ്ക്കും. 35-40 വരെ ക്രഞ്ചസ് ചെയ്യുക.

പുഷ് അപ്

പുഷ് അപ്

വയറിന്റെ മുകള്‍ഭാഗത്തും നെഞ്ചിലുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ പുഷ് അപ് ഗുണം ചെയ്യും.

ബര്‍പീസ്

ബര്‍പീസ്

കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ബര്‍പീസ്. ഇത് കാര്‍ഡിയോവാസ്‌കുലാര്‍ മസിലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

സ്പ്രിന്റ്‌

സ്പ്രിന്റ്‌

കൊഴുപ്പു പെട്ടെന്നു കുറയ്ക്കാന്‍ ജോഗിംഗിനേക്കാള്‍ ഗുണം ചെയ്യുക സ്പ്രിന്റ്‌സാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതും അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനുള്ള മറ്റൊരു വഴിയാണ.് പ്രത്യേകിച്ച് വയറിനു വശങ്ങളിലെ. വയറ്റില്‍ കൂടുതല്‍ കൊഴുപ്പടിഞ്ഞു കൂടിയവര്‍ ഇത് ചെയ്യുന്നതു ഗുണം നല്‍കും.

സ്വിമ്മിംഗ്

സ്വിമ്മിംഗ്

കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വ്യായാമമാണ് സ്വിമ്മിംഗ്. ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ചേര്‍ന്ന നല്ലൊരു വ്യായാമമാണെന്നതാണ് ഗുണം.

റോവിംഗ്

റോവിംഗ്

റോവിംഗ് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. ഈ വ്യായാമം നെഞ്ച്, പുറം, കയ്യ്, വയര്‍ എന്നിവിടങ്ങളിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

സ്‌ട്രെച്ചിംഗ്

സ്‌ട്രെച്ചിംഗ്

കൊഴുപ്പു കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ് സ്‌ട്രെച്ചിംഗ്. ഇത് വയറ്റിലേയും വശങ്ങളിലേയും കൊഴുപ്പു കുറയ്ക്കും.

 തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍ തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

English summary

Best Fat Burining Exercises

Here are the 10 best fat burning exercises for men and women. Read on,
Story first published: Tuesday, August 19, 2014, 11:45 [IST]
X
Desktop Bottom Promotion