For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World Health Day 2021: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാം

|

പ്രമേഹം എന്നത് ഇന്നത്തെക്കാലത്ത് ലോകത്തില്‍ പിടിമുറുക്കിയ ഒരു അസുഖമാണ്. നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് (പഞ്ചസാര) വളരെ കൂടുതലായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. പല കാരണങ്ങള്‍ കൊണ്ട് രക്തത്തില്‍ പഞ്ചസാരയുടെ അളവില്‍ മാറ്റമുണ്ടാകാം. ഭക്ഷണരീതിയാണ് അതില്‍ പ്രധാനം. ഭക്ഷണം കഴിക്കുന്ന സമയം, അതിന്റെ അളവ്, ഭക്ഷണത്തിലെ ഗ്ലൈസമിക് ഇന്‍ഡക്‌സ് അളവ്, കാര്‍ബോഹൈഡ്രേറ്റ് അളവ് എന്നിവ പ്രമേഹം വളര്‍ത്താന്‍ ചില കാരണങ്ങളാണ്. അതിനാല്‍ ഇവയെല്ലാം ശ്രദ്ധിച്ചു വേണം പ്രമേഹരോഗികള്‍ ജീവിക്കാന്‍.

Most read: മത്സ്യത്തില്‍ മാത്രമല്ല ഒമേഗ 3; ഇവയും മികച്ചതാണ്Most read: മത്സ്യത്തില്‍ മാത്രമല്ല ഒമേഗ 3; ഇവയും മികച്ചതാണ്

ആരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി എല്ലാ വര്‍ഷവും ഏപ്രില്‍ 7 ന് ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. ഈ ലേഖനത്തില്‍, പ്രമേഹത്തെക്കുറിച്ച് നിങ്ങളോട് ചില കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞുതരാം. പ്രമേഹത്തിന് ഒരു പ്രധാന കാരണം ഭക്ഷണമാണെന്ന് പറഞ്ഞല്ലോ? കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പ്രകൃതിദത്ത പഞ്ചസാര എന്നിവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകും. ആരോഗ്യകരമായതും സമീകൃതാഹാരം കഴിക്കുന്നതും പ്രമേഹമുള്ളവര്‍ക്ക് അവരുടെ അവസ്ഥ നിയന്ത്രിക്കാനും ഹൃദ്രോഗം, വൃക്കരോഗം, ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്ന ചില ഭക്ഷണശീലം മാറ്റിവയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും. ഇതാ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട അത്തരം ചില ഭക്ഷണങ്ങള്‍ ഇതാ.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

പ്രമേഹരോഗികള്‍ ആരോഗ്യകരമായ ശരീരത്തിന് ഒഴിവാക്കേണ്ടതാണ് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍. ഫ്രഞ്ച് ഫ്രൈസ്, പ്രത്യേകിച്ചും. ഉരുളക്കിഴങ്ങില്‍ തന്നെ കാര്‍ബോഹൈഡ്രേറ്റുകള്‍ താരതമ്യേന കൂടുതലാണ്. ഒരു ഇടത്തരം ഉരുളക്കിഴങ്ങില്‍ 37 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. വറുത്ത ഭക്ഷണങ്ങള്‍ എ.ജി.ഇ, ആല്‍ഡിഹൈഡുകള്‍ എന്നിവ പോലുള്ള ഉയര്‍ന്ന അളവില്‍ ദോഷകരമായ സംയുക്തങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രമേഹരോഗ സാധ്യത വര്‍ദ്ധിപ്പിക്കും

മധുര പാനീയങ്ങള്‍

മധുര പാനീയങ്ങള്‍

പ്രമേഹമുള്ളവര്‍ക്ക് ഏറ്റവും അപകടമാണ് പഞ്ചസാര ഉപയോഗം. സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ള മധുരമുള്ള പാനീയങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഫ്രക്ടോസും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ പോലുള്ള പ്രമേഹ സംബന്ധമായ അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മധുര പാനീയങ്ങള്‍ക്ക് പകരം പ്രമേഹ രോഗികള്‍ക്ക് വെള്ളം, സോഡ അല്ലെങ്കില്‍ മധുരമില്ലാത്ത ഐസ്ഡ് ടീ എന്നിവ കഴിക്കാം.

Most read:കാന്‍സര്‍ വരെ തടയും; ആരോഗ്യ കലവറയാണ് പപ്പായ വിത്ത്Most read:കാന്‍സര്‍ വരെ തടയും; ആരോഗ്യ കലവറയാണ് പപ്പായ വിത്ത്

ഫ്ളേവര്‍ ചേര്‍ത്ത തൈര്

ഫ്ളേവര്‍ ചേര്‍ത്ത തൈര്

പ്രമേഹമുള്ളവര്‍ക്ക് സാധാരണ തൈര് നല്ല ഭക്ഷണമാണ്. എന്നാല്‍ ഏതെങ്കിലും ഫ്ളേവര്‍ ചേര്‍ത്ത ഇനങ്ങള്‍ നേരെ വിപരീതമായി മാറിയേക്കാം. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെയും ഇന്‍സുലിനെയും വര്‍ദ്ധിപ്പിക്കുന്ന ഉയര്‍ന്ന പഞ്ചസാര അടങ്ങിയ തൈരിനു പകരം പഞ്ചസാര അടങ്ങിയിട്ടില്ലാത്ത പാല്‍ തൈര് തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ വിശപ്പ്, അമിതഭാരം, ഉദരാരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യും

ഫ്ളേവര്‍ ജ്യൂസ്

ഫ്ളേവര്‍ ജ്യൂസ്

ഫ്ളേവര്‍ ജ്യൂസുകള്‍ രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തുന്നവയാണ്. ഇവ സോഡകള്‍ക്കും മറ്റ് പഞ്ചസാര പാനീയങ്ങള്‍ക്കും സമാനമാണ്. പഴച്ചാറുകളില്‍ സോഡയേക്കാള്‍ കൂടുതലായി പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. മധുരപാനീയങ്ങള്‍ പോലെ, ഫ്രൂട്ട് ജ്യൂസില്‍ ഫ്രക്ടോസ് നിറഞ്ഞിരിക്കുന്നവയാണ്. ഇവ പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കുന്നവയാണ്.

Most read:രാവിലെ ശീലിക്കരുത് ഈ തെറ്റ്; പൊണ്ണത്തടി ഉറപ്പ്Most read:രാവിലെ ശീലിക്കരുത് ഈ തെറ്റ്; പൊണ്ണത്തടി ഉറപ്പ്

ട്രാന്‍സ് ഫാറ്റ്

ട്രാന്‍സ് ഫാറ്റ്

പ്രമേഹരോഗികള്‍ക്ക് ട്രാന്‍സ് കൊഴുപ്പുകള്‍ അങ്ങേയറ്റം അനാരോഗ്യകരമാണ്. ഇവ നേരിട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നില്ലെങ്കിലും, ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ്, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ അളവ് കുറയ്ക്കല്‍, ധമനികളുടെ പ്രവര്‍ത്തനം കുറയ്ക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു. പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലുള്ളതിനാല്‍ ട്രാന്‍സ് ഫാറ്റ് കഴിക്കുന്നത് ഏറെ ദോഷം ചെയ്യും.

ഡ്രൈ ഫ്രൂട്ട്സ്

ഡ്രൈ ഫ്രൂട്ട്സ്

വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പഴങ്ങള്‍. എന്നാല്‍ ഇവ ഉണങ്ങുമ്പോള്‍, പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. ഉദാഹരണത്തിന് ഒരു കപ്പ് മുന്തിരിയില്‍ 1 ഗ്രാം ഫൈബര്‍ ഉള്‍പ്പെടെ 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഇതിനു വിപരീതമായി, ഒരു കപ്പ് ഉണക്കമുന്തിരിയില്‍ 115 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിരിക്കുന്നത്.

Most read:വെയിലത്ത് ഓടിവന്ന് തണുത്ത വെള്ളം കുടിക്കല്ലേ; പതിയിരിക്കുന്നത് അപകടംMost read:വെയിലത്ത് ഓടിവന്ന് തണുത്ത വെള്ളം കുടിക്കല്ലേ; പതിയിരിക്കുന്നത് അപകടം

പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണം

പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണം

പ്രമേഹരോഗികള്‍ നിങ്ങളുടെ കലോറി ഉപഭോഗം ശ്രദ്ധിക്കുക. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മത്സ്യം, 'നല്ല' കൊഴുപ്പുകള്‍ എന്നിവ കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പയര്‍, കടല എന്നിവ കഴിക്കുക. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളായ പാല്‍, ചീസ് എന്നിവ കഴിക്കുക.

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രമേഹ രോഗികള്‍ നാരുകള്‍ അഥവാ ഫൈബര്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഹൃദയാരോഗ്യം വളര്‍ത്തുന്ന മത്സ്യം ആഴ്ചയില്‍ രണ്ടുതവണയെങ്കിലും കഴിക്കുക. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗത്തെ തടയുന്നു. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അവോക്കാഡോ, നടസ്, ഒലിവ്, നിലക്കടല എണ്ണകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നവയാണ്.

Most read:ഒരാള്‍ക്ക് എത്ര അളവില്‍ പഞ്ചസാര കഴിക്കാം ? അറിയണം ഇത്Most read:ഒരാള്‍ക്ക് എത്ര അളവില്‍ പഞ്ചസാര കഴിക്കാം ? അറിയണം ഇത്

English summary

World Health Day 2021: Foods You Should Never Have If You Have Diabetes

World Health Day 2021 : If you have diabetes, there are certain foods you should completely avoid. Take a look.
X
Desktop Bottom Promotion