Just In
- 1 hr ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 6 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 7 hrs ago
കൊളസ്ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്
- 8 hrs ago
ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍
Don't Miss
- News
ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയമല്ല എൻ്റേത്, പക്ഷെ ഉണ്ണിക്കൊപ്പം'; പിന്തുണച്ച് സംവിധായകൻ
- Movies
ഇങ്ങനെ ഫേമസ് ആവേണ്ട കാര്യമുണ്ടോ എന്നായിരുന്നു കമന്റ്; വൈറലായ മുലയൂട്ടൽ ചിത്രത്തിന് പിന്നിൽ!, അഞ്ജലി പറയുന്നു
- Sports
നിങ്ങളുടെ വാക്ക് ഞാന്‍ എന്തിന് കേള്‍ക്കണം? അശ്വിന് ചോദിച്ചു-സംഭവം വെളിപ്പെടുത്തി ശ്രീധര്‍
- Finance
മക്കളുടെ ഭാവിക്കായി കഴിയുന്നത്രയും സമ്പാദിക്കാം; ജീവിതം സുരക്ഷിതമാക്കാന്‍ നിക്ഷേപ പദ്ധതികളിതാ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ടൈപ്പ് 2 പ്രമേഹത്തിലെത്തിക്കും; പ്രീ-ഡയബറ്റിക് രോഗികള്‍ കഴിക്കരുത് ഈ ഭക്ഷണങ്ങള്‍
പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും പ്രമേഹ പ്രതിരോധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനുമായി എല്ലാ വര്‍ഷവും നവംബര്‍ 14ന് ലോക പ്രമേഹ ദിനം ആചരിക്കുന്നു. പ്രമേഹ രോഗത്തെക്കുറിച്ച് കഴിയുന്നത്ര ആളുകളെ ബോധവല്‍ക്കരിക്കുക എന്നതാണ് ലോക പ്രമേഹ ദിനത്തിന്റെ ലക്ഷ്യം. വൃക്കരോഗം, ഹൃദയാഘാതം, പക്ഷാഘാതം, അന്ധത എന്നിവയ്ക്ക് ഒരു പ്രധാന കാരണമാണ് പ്രമേഹം. ഒരു നിസ്സാരമായ രോഗാവസ്ഥയായി ഒരിക്കലും പ്രമേഹത്തെ നിങ്ങള്‍ കാണരുത്.
Most
read:
മാറുന്ന
കാലാവസ്ഥയില്‍
ന്യുമോണിയ
വഷളാകും;
തടയാന്‍
വഴിയിത്
ചികിത്സിക്കാതെ വിട്ടാല്‍ കാലക്രമേണ അത് നിങ്ങളുടെ ജീവനെടുക്കുന്ന രോഗങ്ങളിലേക്ക് വഴിമാറിയേക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, നല്ല ജീവിതശൈലി എന്നിവയിലൂടെ പ്രമേഹം തടഞ്ഞുനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇതുകൂടാതെ മരുന്നുകള്‍, പതിവ് പരിശോധനകള്‍, ചികിത്സ എന്നിവയും മുടക്കരുത്. ടൈപ്പ് 2 പ്രമേഹത്തിന് മുന്നോടിയായി വരുന്ന ഒന്നാണ് പ്രീഡയബെറ്റിക്സ്. പ്രമേഹം വഷളാകുമെന്നതിനാല്‍ പ്രീഡയബെറ്റിക്സ് രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് പ്രീഡയബെറ്റിക്സ്
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് പ്രീ-ഡയബറ്റിസ് ഉണ്ടെന്ന് കണക്കാക്കാം. പ്രമേഹം എന്ന ഗണത്തില്‍ പെടുത്താന്‍ മാത്രം ഉയര്‍ന്നതായിരിക്കില്ല ഈ അളവ്. എന്നിരുന്നാലും ജീവിതശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍, പ്രീ-ഡയബറ്റിസ് ടൈപ്പ് 2 പ്രമേഹത്തിലേക്ക് വഴിമാറാന്‍ അധികകാലം വേണ്ടിവരില്ല. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് വരാം. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് പ്രമേഹം തടയാന്‍ സഹായിക്കും. നിങ്ങള്‍ പ്രീ-ഡയബറ്റിക് ആണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്.

പായ്ക്ക് ചെയ്ത പാനീയങ്ങള്‍
നിങ്ങള്‍ക്ക് പ്രീഡയബറ്റിസ് ഉണ്ടെങ്കില്‍ പായ്ക്ക് ചെയ്ത പാനീയങ്ങള്‍ നിങ്ങള്‍ കഴിക്കരുത്. ഇത്തരം പാനീയങ്ങളില്‍ ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ ഇല്ല. ഇത് നിങ്ങളുടെ ദഹനത്തെ മന്ദീഭവിപ്പിക്കും. നിങ്ങള്‍ക്ക് പ്രീ ഡയബറ്റിസ് ഉണ്ടെങ്കില്‍ ജ്യൂസ്, സോഡ, കാപ്പി എന്നിവ കുടിക്കരുത്. നാരങ്ങ വെള്ളം, ചായ, മദ്യം, കോക്ടെയിലുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയും കുടിക്കരുത്.
Most
read:മാറുന്ന
കാലാവസ്ഥയില്‍
ന്യുമോണിയ
വഷളാകും;
തടയാന്‍
വഴിയിത്

ജങ്ക് ഫുഡ്
പഠനങ്ങള്‍ പറയുന്നത്, ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ആളുകള്‍ക്ക് അമിതവണ്ണമുണ്ടാകാനും ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്നാണ്. അതിനാല്‍, അധികമായി ജങ്ക് ഫുഡുകള്‍ കഴിക്കുന്നത് ഒഴിവാക്കുക. കഴിയുന്നതും വീട്ടിലുണ്ടാക്കിയ നല്ല ഭക്ഷണങ്ങള്‍ കഴിക്കുക.

അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍
പ്രീഡയബെറ്റിസ് രോഗികള്‍ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ അധികമായി കഴിക്കരുത്. നല്ല പോഷകങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതായി കണക്കാക്കപ്പെടുന്നില്ല. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചോളം, ബട്ടര്‍നട്ട് തുടങ്ങിയ പച്ചക്കറികളില്‍ അന്നജം ധാരാളമായി കാണപ്പെടുന്നു. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ കുറയ്ക്കണം.
Most
read:സമ്മര്‍ദ്ദവും
ഉത്കണ്ഠയും
നീക്കാന്‍
ആയുര്‍വേദം
പറയും
വഴിയിത്

മധുരപലഹാരങ്ങള്‍
പ്രമേഹ രോഗികള്‍ മധുരം കഴിക്കരുത് എന്നത് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. നിങ്ങള്‍ക്ക് പ്രീ ഡയബറ്റിസ് ഉണ്ടെങ്കിലും മധുരം അധികം കഴിക്കരുത്. മധുരപലഹാരങ്ങളും അതുപോലെ മധുരം അടങ്ങിയ മറ്റു ഭക്ഷണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. ഇത് പ്രീഡയബെറ്റിസ് രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കും.

ധാന്യങ്ങള്‍
ശുദ്ധീകരിച്ച ധാന്യങ്ങളായ വെളുത്ത അരി, പാസ്ത, വെളുത്ത മാവില്‍ നിന്നുള്ള ബ്രെഡ് എന്നിവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പ്രീഡയബെറ്റിസ് രോഗികള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കഴിവതും കുറയ്ക്കണം. നിങ്ങള്‍ക്ക് വേണമെങ്കില്‍ മട്ട അരി, ഓട്സ്, ഗോതമ്പ്, ക്വിനോവ, ചോളം എന്നിവ കഴിക്കാം.
Most
read:രോഗപ്രതിരോധ
ശേഷി
കൂട്ടാന്‍
തണുപ്പുകാലത്ത്
കഴിക്കേണ്ട
ഭക്ഷണങ്ങള്‍

പ്രീ ഡയബറ്റിക്സിന്റെ ലക്ഷണങ്ങള്‍
പ്രീഡയബറ്റിക്സിന് പലപ്പോഴും രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല. ടൈപ്പ് 2 പ്രമേഹം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വരുന്നതുവരെ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നുവരില്ല. പ്രീഡയബറ്റിക്സിന്റെ ചില ലക്ഷണങ്ങളാണ് അമിതമായ വിശപ്പ്, ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കടുത്ത ക്ഷീണം, മങ്ങിയ കാഴ്ച, മുറിവ് ഉണങ്ങാന്‍ താമസം, കൈകാലുകളില്‍ ഇക്കിളി, വേദന, മരവിപ്പ് എന്നിവ.

പ്രീ ഡയബറ്റിക്സ് പ്രതിരോധിക്കാന്‍
നിങ്ങള്‍ക്ക് ടൈപ്പ്-2 പ്രമേഹം വരാന്‍ സാധ്യതയുണ്ട് എന്നതിന്റെ ഒരു പ്രധാന സൂചനയാണ് പ്രീ-ഡയബറ്റിസ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാന്‍ സാധിക്കും.
* പതിവായി വ്യായാമം ചെയ്യുക
* ശരീരഭാരം ക്രമപ്പെടുത്തി വയ്ക്കുക
* നല്ല പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
* കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക
* വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കുക
* പരിശോധനകള്‍ മുടക്കാതിരിക്കുക
* ആവശ്യത്തിന് വെള്ളം കുടിക്കുക
* പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
Most
read:മനസ്സിന്റെ
കടിഞ്ഞാണ്‍
കൈവിടരുത്;
സാധാരണയായി
കണ്ടുവരുന്ന
5
മാനസിക
പ്രശ്നങ്ങള്‍