For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹം

|

നിങ്ങളുടെ രക്തത്തിലെ പഞ്ചസാര അല്ലെങ്കില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ഊര്‍ജ്ജോത്പാദനത്തിനായി ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ നിങ്ങളുടെ രക്തത്തില്‍ നിന്നുള്ള ഗ്ലൂക്കോസിനെ സെല്ലുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. ഇന്‍സുലിന്‍ അളവിലെ കുറവ് സെല്ലുകളിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണത്തിന്റെ ശോഷണത്തിനും കാരണമാകുന്നു. ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയാണ് ഇന്ന് പ്രമേഹം. പ്രായഭേദമന്യേ ഇന്ന് മിക്കവരിലും പ്രമേഹം കണ്ടുവരുന്നു. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് ചിട്ടയായ ജീവിതം നയിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ എടുക്കാവുന്ന വില്ലനായി മാറാവുന്നതാണ് പ്രമേഹം.

Most read: പപ്പായ ശീലമാക്കൂ.. 'മധുരകാലം' തിരികെയെത്തിക്കൂMost read: പപ്പായ ശീലമാക്കൂ.. 'മധുരകാലം' തിരികെയെത്തിക്കൂ

ടൈപ്പ് 1, 2, 3, 4 എന്നിങ്ങനെ പലതരം പ്രമേഹങ്ങള്‍ കണ്ടുവരുന്നുണ്ട്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ നശിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിനു കാരണമാകുന്നത്. ബീറ്റാ കോശങ്ങള്‍ നശിക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനത്തില്‍ കുറവു വരുത്തുന്നു. ഇത്തരത്തില്‍ 20-25 ശതമാനം കുറവ് ഇന്‍സുലിന്‍ ഉത്പാദനത്തില്‍ രേഖപ്പെടുത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹം

ജീവിതശൈലീ മാറ്റത്തിന്റെ ഉപ ഉത്പന്നമായി കാണാവുന്നതാണ് ടൈപ്പ് 2 പ്രമേഹം. ക്രമരഹിതമായ ഭക്ഷണക്രമം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയൊക്കെയാണ് പ്രധാന കാരണം. പാരമ്പര്യമായും ഇത്തരം പ്രമേഹം ലഭിക്കാവുന്നതാണ്. സാധാരണയായി പ്രമേഹം കണ്ടുവരുന്ന 90-95 ശതമാനം ആള്‍ക്കാരിലുമുള്ളത് ടൈപ്പ് 2 പ്രമേഹമാണ്. ടൈപ്പ് 2 പ്രമേഹത്തില്‍ നിങ്ങളുടെ ശരീര കോശങ്ങള്‍ക്ക് ഇന്‍സുലിനോട് പ്രതികരിക്കാന്‍ കഴിയില്ല. അതുപോലെ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ നിങ്ങളുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയുമില്ല.

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹം

അനിയന്ത്രിതമായ ടൈപ്പ് 2 പ്രമേഹം കാലക്രമേണ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുകയും നിരവധി രോഗങ്ങള്‍ക്ക് കാരണമാവുകയും ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും. സാധാരണയായി 25-30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ 18-20 വയസ്സില്‍തന്നെ ഇത്തരം പ്രമേഹം ആളുകളെ കീഴടക്കാന്‍ തുടങ്ങി.

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

ടൈപ്പ് 2 പ്രമേഹം പിടിപെട്ടാല്‍ നിങ്ങളുടെ നിങ്ങളുടെ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കാന്‍ തക്ക ഇന്‍സുലിന്‍ ഉത്പാദനം നടക്കാതെ വരുന്നു. നിങ്ങളുടെ കോശങ്ങള്‍, പേശികള്‍, അവയവങ്ങള്‍ എന്നിവ ശരീരത്തിലെ ഇതര ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കാന്‍ കാരണമാകുന്നു. ഇത് പലതരം രോഗങ്ങള്‍ക്കും വഴിവയ്ക്കുന്നു.

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

ടൈപ്പ് 2 പ്രമേഹം സാവധാനം ശരീരത്തില്‍ പുരോഗമിക്കും. സ്വാഭാവിക രോഗലക്ഷണങ്ങള്‍ മാത്രമേ ആദ്യം കണ്ടുവരൂ. നിരന്തരമായ വിശപ്പ്, ഊര്‍ജ്ജക്കുറവ്, ക്ഷീണം, ഭാരനഷ്ടം, അമിതമായ ദാഹം, പതിവായി മൂത്രമൊഴിക്കുക, വരണ്ട വായ, ചൊറിച്ചില്‍, മങ്ങിയ കാഴ്ച എന്നിങ്ങനെയാകാം അത്. രോഗം പുരോഗമിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കൂടുതല്‍ കഠിനവും അപകടകരവുമായിത്തീരുന്നു.

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

വളരെക്കാലമായി നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്ന അളവിലാണെങ്കില്‍ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടാം: യീസ്റ്റ് അണുബാധ, മുറിവുണങ്ങാന്‍ താമസം, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍, അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്നറിയപ്പെടുന്ന ഒരു അവസ്ഥ, കാല്‍ വേദന, നാഡികള്‍ക്ക് തരിപ്പ്. ഈ പറഞ്ഞവയില്‍ രണ്ടോ അതിലധികമോ ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. ചികിത്സയില്ലാതെ ഈ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ ടൈപ്പ് 2 പ്രമേഹം ജീവന് തന്നെ ഭീഷണിയാകും.

ടൈപ്പ് 2 പ്രമേഹത്തിനുള്ള ചികിത്സ

ടൈപ്പ് 2 പ്രമേഹത്തിനുള്ള ചികിത്സ

അസുഖം ബാധിച്ച ഒരാള്‍ക്ക് തീര്‍ച്ചയായും സാധാരണ നിലയിലേക്ക് മടങ്ങാവുന്നതാണ്. അതിന് ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നു മാത്രം. ആരോഗ്യസംരക്ഷണമാണ് ഇതില്‍ പ്രധാനം. നിങ്ങളുടെ ഭക്ഷണക്രമം ആദ്യമായി മാറ്റിയെടുക്കേണ്ടതുണ്ട്. എന്തൊക്കെ ഒഴിവാക്കാം എന്തൊക്കെ കഴിക്കാം എന്നൊക്കെ അറിയാന്‍ ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുക. നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി പരിശോധിക്കുക. ഒരു നിശ്ചിത പരിധിക്കുള്ളില്‍ ഗ്ലൂക്കോസ് അളവ് എത്തിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ഇതിനായി ഭക്ഷണവും വ്യായാമവും പ്രധാനമാണ്.

നിയന്ത്രണത്തിന് ചില വഴികള്‍

നിയന്ത്രണത്തിന് ചില വഴികള്‍

ടൈപ്പ് 2 പ്രമേഹം ബാധിച്ചവര്‍ ഭക്ഷണവും ആരോഗ്യവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണക്രമീകരണങ്ങള്‍ നോക്കാം:

*നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

*പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും.

നിയന്ത്രണത്തിന് ചില വഴികള്‍

നിയന്ത്രണത്തിന് ചില വഴികള്‍

*കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക

*വയര്‍ നിറയുന്ന വരെ മാത്രം കഴിക്കുക, അമിതാഹാരം പാടില്ല.

*നിങ്ങളുടെ ഭാരം നിയന്ത്രിച്ച് നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്തുക.

*ഹൃദയാഗ്യത്തിന് ദിവസവും അരമണിക്കൂറോളം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു.

നിയന്ത്രണത്തിന് ചില വഴികള്‍

നിയന്ത്രണത്തിന് ചില വഴികള്‍

രോഗത്തിന്റെ തുടക്കത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതോ വളരെ കുറവോ ആണെന്ന് തീര്‍ച്ചപ്പെടുത്ത് ചികിത്സ തേടാന്‍ ഡോക്ടറെ സമീപിക്കുക. ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യകരമെന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ അല്ലെന്നും അറിയാനും ഡോക്ടര്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ള എല്ലാവരും ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടതില്ലെന്നതും മനസിലാക്കുക. പാന്‍ക്രിയാസ് സ്വന്തമായി വേണ്ടത്ര ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നില്ലെങ്കില്‍ മാത്രമേ അത് ചെയ്യേണ്ടതുള്ളൂ.

മരുന്നുകള്‍ അറിയുക

മരുന്നുകള്‍ അറിയുക

ചില സാഹചര്യങ്ങളില്‍, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ ജീവിതശൈലി മാറ്റങ്ങള്‍ മതിയാകും. ഇല്ലെങ്കില്‍ സഹായത്തിന് നിരവധി മരുന്നുകള്‍ ഉണ്ട്. മരുന്നുകളില്‍ ചിലത് ഇവയാണ്:

*രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇന്‍സുലിനോട് നിങ്ങളുടെ ശരീരം മികച്ചതായി പ്രതികരിക്കാനും മെറ്റ്‌ഫോര്‍മിന്‍ ചികിത്സയ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള മിക്ക ആളുകളും തിരഞ്ഞെടുക്കുന്നതാണിത്.

*നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് സള്‍ഫോണിലൂറിയാസ്.

മരുന്നുകള്‍ അറിയുക

മരുന്നുകള്‍ അറിയുക

*കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ നിങ്ങളുടെ പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്ന ഹ്രസ്വകാല മരുന്നുകളാണ് മെഗ്ലിറ്റിനൈഡ്, തിയാസോളിഡിനിയോണ്‍ എന്നിവ.

*രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന മിതമായ മരുന്നുകളാണ് ഡിപെപ്റ്റിഡൈല്‍ പെപ്റ്റിഡേസ് -4 ഇന്‍ഹിബിറ്ററുകള്‍.

*ഗ്ലൂക്കോണ്‍ പോലുള്ള പെപ്‌റ്റൈഡ്-1 (ജി.എല്‍.പി-1), റിസപ്റ്റര്‍ അഗോണിസ്റ്റുകള്‍ എന്നിവ ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുകയും ചെയ്യുന്നു.

മരുന്നുകള്‍ അറിയുക

മരുന്നുകള്‍ അറിയുക

നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയിലെ അളവ് ഒരു പ്രശ്‌നമാണെങ്കില്‍ അവയും പരിഹരിക്കുന്നതിന് കൂടുതല്‍ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം. നിങ്ങളുടെ ശരീരത്തിന് മതിയായ ഇന്‍സുലിന്‍ നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്‍സുലിന്‍ തെറാപ്പി വേണ്ടിവരും.

ഭക്ഷണക്രമം പ്രധാനം

ഭക്ഷണക്രമം പ്രധാനം

പ്രമേഹം ബാധിച്ചവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് അവരുടെ ഭക്ഷണക്രമം. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ബാധിച്ചവര്‍. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനും ഹൃദയത്തെ സംരക്ഷിക്കുന്നതിനും ആവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ഭക്ഷണക്രമം നോക്കാം:

*ഉയര്‍ന്ന പോഷകങ്ങളും കലോറി മൂല്യവുമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.

*അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങള്‍

നിങ്ങള്‍ പരിമിതപ്പെടുത്തുകയോ പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്യേണ്ട ചില ഭക്ഷണപാനീയങ്ങളുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നവ ഏതൊക്കെയെന്നു നോക്കാം.

*ട്രാന്‍സ് കൊഴുപ്പുകള്‍ അടങ്ങിയ ആഹാരം

*മാംസം അല്ലെങ്കില്‍ കരള്‍ പോലുള്ള ഭക്ഷണം

*കക്കയിറച്ചി

*സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍

*പഴച്ചാറുകള്‍ ഉള്‍പ്പെടെയുള്ള പഞ്ചസാര പാനീയങ്ങള്‍

*ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍

*പാസ്ത അല്ലെങ്കില്‍ വെളുത്ത അരി

*ഉപ്പിട്ട ഭക്ഷണങ്ങളും വറുത്ത ഭക്ഷണങ്ങളും

തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങള്‍

തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങള്‍

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ രോഗശമനത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ: പഴങ്ങള്‍, അന്നജം അല്ലാത്ത പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഓട്‌സ് അല്ലെങ്കില്‍ ക്വിനോവ പോലുള്ള ധാന്യങ്ങള്‍, മധുര കിഴങ്ങ്, ഹൃദയാരോഗ്യത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകളുള്ള ഭക്ഷണങ്ങള്‍, ട്യൂണ, മത്തി, സാല്‍മണ്‍, അയല, പരവ, ചണ വിത്തുകള്‍, ഒലിവ് ഓയില്‍, നിലക്കടല എണ്ണ, പരിപ്പ്, ബദാം, വാല്‍നട്ട്, അവോക്കാഡോസ്, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍.

English summary

Health Tips For Type 2 Diabetes

Here we are discussing about the Type 2 Diabetes and tips for healthy living. Take a look.
Story first published: Thursday, December 19, 2019, 11:23 [IST]
X
Desktop Bottom Promotion