For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹ മരുന്ന് ഹൃദയം തളര്‍ത്തും; പഠനം

|

അനുദിനം വളരുന്ന ഒരു ആഗോള രോഗമാണ് പ്രമേഹം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ പ്രമേഹത്തെ ക്ഷണിച്ചു വരുത്തുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിച്ചതും ഈ ക്രമരഹിതമായ ജീവിതം കാരണമാണ്. ഇന്ത്യയിലും പ്രമേഹ രോഗബാധിതരുടെ എണ്ണത്തില്‍ ഒട്ടും പിന്നിലല്ല. 2025 ഓടെ ഇന്ത്യയിലെ പ്രമേഹ രോഗികള്‍ ഇരട്ടിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

Most read: നട്‌സ് കഴിക്കൂ ടൈപ്പ് 2 പ്രമേഹം തടയൂMost read: നട്‌സ് കഴിക്കൂ ടൈപ്പ് 2 പ്രമേഹം തടയൂ

പ്രമേഹം എന്നതു തന്നെ പല രോഗത്തിന്റെയും ഉപസംയുക്തമാണ്. പ്രമേഹമുള്ളവരില്‍ പല മാരക രോഗങ്ങളും കാലക്രമേണ കടന്നുവരുന്നു. പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ടെന്ന് ആശ്വസിക്കാനും ഇപ്പോള്‍ കഴിയില്ല. കാരണം, അടുത്തിടെ ഒരു പഠനം പറഞ്ഞത് ടൈപ്പ് 2 ഡയബറ്റീസിനെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഹൃദയത്തെ ബാധിച്ച് ഹാര്‍ട്ട് അറ്റാക്ക് വരെയുള്ള അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ്.

യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പഠനം

യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പഠനം

അമേരിക്കയിലെ യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പുതിയ പഠനം പറയുന്നത് ടൈപ്പ് 2 പ്രമേഹ മരുന്ന് ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നു എന്നാണ്. ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന റോസിഗ്ലിറ്റാസോണ്‍ എന്ന മരുന്ന് ഹൃദയസംബന്ധമായ അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയസ്തംഭനത്തിനു വരെ ഇത് കാരണമാകുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

റോസിഗ്ലിറ്റാസോണിന്റെ അപകടസാധ്യത

റോസിഗ്ലിറ്റാസോണിന്റെ അപകടസാധ്യത

ഈ പഠനം റോസിഗ്ലിറ്റാസോണിന്റെ ഹൃദയ സംബന്ധമായ അപകടസാധ്യതകളെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിലയിരുത്തലാണ്. തിയാസോളിഡിനിയോണുകള്‍ എന്നറിയപ്പെടുന്ന ഒരു തരം മരുന്നാണ് റോസിഗ്ലിറ്റാസോണ്‍. ടൈപ്പ് 2 പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാരണത്താലാണ് യൂറോപ്പില്‍ ഈ മരുന്ന് നിര്‍ത്തലാക്കിയത്.

പേഷ്യന്റ് ലെവല്‍ ഡാറ്റ

പേഷ്യന്റ് ലെവല്‍ ഡാറ്റ

2007 മുതല്‍, റോസിഗ്ലിറ്റാസോണ്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ എന്നതിനെക്കുറിച്ച് കൃത്യമല്ലാത്ത കണ്ടെത്തലുകള്‍ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അന്ന് ഈ പഠനങ്ങള്‍ക്ക് ക്ലിനിക്കല്‍ ട്രയലുകളില്‍ നിന്നും വ്യക്തിഗത പേഷ്യന്റ് ലെവല്‍ ഡാറ്റ(ഐപിഡി) എന്നറിയപ്പെടുന്ന അസംസ്‌കൃത ഡാറ്റയിലേക്ക് നീങ്ങിയിരുന്നില്ല.

33% അപകടസാധ്യത

33% അപകടസാധ്യത

48,000ല്‍ അധികം മുതിര്‍ന്ന രോഗികളിലാണ് പഠനം നടത്തിയത്. 130ലധികം പരീക്ഷണങ്ങളും നടത്തി. പരീക്ഷണങ്ങളില്‍ നിന്ന് ഗവേഷകര്‍ വിശകലനം ചെയ്തപ്പോള്‍ നിയന്ത്രണങ്ങളില്ലാത്ത റോസിഗ്ലിറ്റാസോണ്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദയ സംബന്ധമായ മരണം എന്നിങ്ങനെ 33% അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

*നിങ്ങളുടെ പ്രമേഹത്തെ നന്നായി ചെറുക്കുക എന്നതാണ് ഹൃദ്രോഗം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം.

*രക്തത്തിലെ പഞ്ചസാര കഴിയുന്നത്ര സാധാരണ നിലയില്‍ നിലനിര്‍ത്തുക.

*ആവശ്യമെങ്കില്‍ മരുന്ന് ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക. 130/80ല്‍ താഴെയാവണം പ്രമേഹ രോഗികളുടെ രക്തസമ്മര്‍ദ്ദം.

*നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് കഴിക്കുക.

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

*നിങ്ങള്‍ അമിതവണ്ണമുള്ളവരാണെങ്കില്‍ ശരീരഭാരം കുറയ്ക്കുക.

*ആസ്പിരിന്റെ ഉപയോഗക്രമം ഡോക്ടറോട് ചോദിച്ചു മനസിലാക്കുക.

*പതിവായി വ്യായാമം ചെയ്യുക.

*മെഡിറ്ററേനിയന്‍ ഡയറ്റ് അല്ലെങ്കില്‍ ഡാഷ് ഡയറ്റ് പോലുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക.

*പുകവലി ഉപേക്ഷിക്കുക.

*പതിവായി ലഘു വ്യായാമങ്ങള്‍ ചെയ്യുക.

വ്യായാമം

വ്യായാമം

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആഴ്ചയില്‍ അഞ്ച് ദിവസം കുറഞ്ഞത് 30 മിനിറ്റ് എയറോബിക് വ്യായാമം ശുപാര്‍ശ ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം കൈവരിക്കാനും നിലനിര്‍ത്താനും മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിനാല്‍ വ്യായാമം ധമനികളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.

 കുറഞ്ഞ ഡോസ് ആസ്പിരിന്‍

കുറഞ്ഞ ഡോസ് ആസ്പിരിന്‍

ദിവസവും കുറഞ്ഞ അളവില്‍ ആസ്പിരിന്‍ കഴിക്കാന്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ഹൃദയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. അപകടസാധ്യതകള്‍ ഉള്ളതിനാല്‍ ആസ്പിരിന്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോ അല്ലയോ എന്നതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.

ഹൃദയാരോഗ്യമുള്ള ഭക്ഷണം

ഹൃദയാരോഗ്യമുള്ള ഭക്ഷണം

പൂരിത കൊഴുപ്പ്, ട്രാന്‍സ് കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള വറുത്ത ഭക്ഷണങ്ങള്‍, ചുവന്ന മാംസം, മുട്ട എന്നിവ കഴിക്കുന്നത് കുറയ്ക്കുക. പകരം, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന ഫൈബര്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

അമിതഭാരം നിയന്ത്രിക്കുക

അമിതഭാരം നിയന്ത്രിക്കുക

അമിതഭാരവും പ്രമേഹവും ഒന്നിനൊന്നു ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അധിക ഭാരം വഹിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ ഭാരം ക്രമപ്പെടുത്തുക. ഭാരം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ ക്രമപ്പെടുത്തുക

കൊളസ്‌ട്രോള്‍ ക്രമപ്പെടുത്തുക

എല്‍.ഡി.എല്‍(മോശം) കൊളസ്‌ട്രോള്‍ 100ല്‍ താഴെയായിരിക്കണം. എച്ച്.ഡി.എല്‍(നല്ല) കൊളസ്‌ട്രോള്‍ 40ല്‍ കൂടുതലും. നിങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ കുറയ്ക്കുന്നതിനായി എന്തൊക്കെ ചെയ്യാമെന്ന് ഡോക്ടറുമായി സംസാരിക്കുക.

രക്തസമ്മര്‍ദ്ദം പരിശോധിക്കുക

രക്തസമ്മര്‍ദ്ദം പരിശോധിക്കുക

നിങ്ങളുടെ രക്തസമ്മര്‍ദ്ദം 120/80 അല്ലെങ്കില്‍ അതില്‍ കുറവായിരിക്കണം. കൃത്യമായുള്ള രക്തസമ്മര്‍ദ്ദ പരിശോധന അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.

പുകവലി വേണ്ട

പുകവലി വേണ്ട

ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയാനും നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് പുകവലി ഉപേക്ഷിക്കല്‍. പുകയില ഉപയോഗിക്കുന്ന പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 20 മടങ്ങ് കൂടുതലാണ്. പുകയില ഉപയോഗിക്കുന്നത് പ്രമേഹ മരുന്ന് നിങ്ങളുടെ ശരീരത്തില്‍ എത്രമാത്രം ആഗിരണം ചെയ്യപ്പെടുന്നുവെന്നതിനെയും ബാധിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുന്നു.

English summary

Diabetes Drugs Linked to Higher Risk of Heart Disease

A new study says that a drug used to treat type 2 diabetes is associated with increased risk of heart problems, especially heart failure. Read on.
Story first published: Thursday, February 13, 2020, 11:19 [IST]
X
Desktop Bottom Promotion