For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നട്‌സ് കഴിക്കൂ ടൈപ്പ് 2 പ്രമേഹം തടയൂ

|

ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ നട്‌സ് പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. ആരോഗ്യകരമായി തുടരാന്‍ ദിവസവും ഒരളവില്‍ നട്‌സ് കഴിക്കാവുന്നതാണ്. നട്‌സ് പ്രമേഹമുള്ളവര്‍ക്കും ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത നട്‌സ് ഉപയോഗത്തിലൂടെ കുറയ്ക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷ്യന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഹൃദയ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ഉപാപചയ സിന്‍ഡ്രോം എന്നിവയ്ക്കുള്ള അപകടസാധ്യതകളുടെ വ്യാപനവുമായി നട്‌സ് ഉപഭോഗം ബന്ധപ്പെട്ടിരിക്കുന്നു.

Most read: പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹം

മൊത്തത്തില്‍ ഡയബറ്റുകളുള്ള ആളുകള്‍ക്ക് നട്‌സ് തരം അനുസരിച്ച് ഫലങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം നട്‌സ് ഉള്‍പ്പെടുത്തുക. പ്രമേഹമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന നട്‌സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നവയും കൂടിയാണ്. ബദാം, വാല്‍നട്ട്, പിസ്ത എന്നിങ്ങനെ നിങ്ങളുടെ ഭക്ഷണത്തില്‍ കുറച്ച് നട്‌സ് കൂടി ഉള്‍പ്പെടുത്തുക. എന്നാല്‍ ഉപ്പിട്ട ഇനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

എന്തുകൊണ്ട് പ്രമേഹത്തിന് നട്‌സ്?

എന്തുകൊണ്ട് പ്രമേഹത്തിന് നട്‌സ്?

നട്‌സിലെ അപൂരിത കൊഴുപ്പുകള്‍ കോശങ്ങ വളര്‍ച്ചയെ സഹായിക്കുക, ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങളെ സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. കൂടാതെ ഇവ പ്രോട്ടീനാല്‍ സമ്പുഷ്ടവുമാണ്. ഇവയില്‍ ശാരീരിക ആരോഗ്യത്തിന് പ്രധാനമായ മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

എന്തുകൊണ്ട് പ്രമേഹത്തിന് നട്‌സ്?

എന്തുകൊണ്ട് പ്രമേഹത്തിന് നട്‌സ്?

നാര്, വിറ്റാമിന്‍ ഇ പോലുള്ളവ, ഫോളേറ്റ്, തയാമിന്‍, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍, കരോട്ടിനോയിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവ ഇവയിലെ ആരോഗ്യദായക ഘടകങ്ങളാണ്. എങ്കിലും എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല. ഉദാഹരണത്തിന്, ഉപ്പിട്ട നട്‌സ് ഒഴിവാക്കേണ്ടത് പ്രധാനമാണ്. കാരണം ഉപ്പ് പ്രമേഹത്തെ സങ്കീര്‍ണമാക്കും. പ്രമേഹ രോഗികള്‍ക്ക് ആഹാരമാക്കാവുന്ന ചില നട്‌സുകള്‍ നമുക്കു നോക്കാം.

ബദാം

ബദാം

ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികള്‍ക്ക് ബദാം ധാരാളം ഗുണങ്ങള്‍ ചെയ്യുന്നു. ഇവരുടെ ഭക്ഷണത്തില്‍ 12 ആഴ്ച ബദാം ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയെ സാരമായി ക്രമപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ 24 ആഴ്ചയിലധികം ദിവസേനയുള്ള ബദാം ഉപഭോഗത്തിന്റെ ഫലത്തെക്കുറിച്ച് 2017 മുതല്‍ ഏറ്റവും പുതിയ പഠനം നടന്നിട്ടുണ്ട്. ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിച്ചതായി ഗവേഷകര്‍ കണ്ടെത്തി.

ബദാം

ബദാം

ധമനികളെ തടയുന്ന ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍.ഡി.എല്‍) കൊളസ്‌ട്രോളിന്റെ അളവ് ബദാം കുറയ്ക്കുന്നു. ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എച്ച്.ഡി.എല്‍) കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ധമനികളില്‍ നിന്ന് എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ബദാം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു എന്നതിന്റെ തെളിവുകളാണിത്.

വാല്‍നട്ട്

വാല്‍നട്ട്

വാല്‍നട്ടില്‍ കലോറി കൂടുതലാണ്. എങ്കിലും, ബി.എം.ജെ ഓപ്പണ്‍ ഡയബറ്റിസ് റിസര്‍ച്ച് ആന്റ് കെയറില്‍ നടത്തിയ ഒരു പഠനത്തില്‍ വാല്‍നട്ട് ശരീരഭാരത്തിലോ ഘടനയിലോ വലിയ സ്വാധീനം ചെലുത്തുന്നില്ലെന്ന് കണ്ടെത്തി. പ്രമേഹ സാധ്യതയുള്ള 112 പേര്‍ക്ക് ഗവേഷകര്‍ കുറഞ്ഞ കലോറി ഭക്ഷണമോ ആറു മാസത്തേക്ക് വാല്‍നട്ട് അടങ്ങിയ ഭക്ഷണമോ നല്‍കി.

വാല്‍നട്ട്

വാല്‍നട്ട്

ശരീരഘടനയെ പ്രതികൂലമായി ബാധിക്കാതെ എച്ച്.ഡി.എല്ലിന്റെ എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അനുപാതം മെച്ചപ്പെടുത്താന്‍ വാല്‍നട്ട് സമ്പുഷ്ടമായ ഭക്ഷണത്തിന് കഴിയുമെന്ന് അവര്‍ കണ്ടെത്തി. 2018 ല്‍ നടത്തിയ ഒരു പഠനത്തില്‍ 34,121 ആളുകളില്‍ വാല്‍നട്ട് ഉപഭോഗവും പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഗവേഷകര്‍ പഠിച്ചിട്ടുണ്ട്. വാല്‍നട്ട് കഴിച്ച ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹമുണ്ടാകാനുള്ള സാധ്യത പകുതിയാണെന്ന് കണ്ടെത്തി.

കശുവണ്ടി

കശുവണ്ടി

എച്ച്.ഡി.എല്ലിന്റെ എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അനുപാതം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കശുവണ്ടി സഹായിക്കും. 2018ലെ ഒരു പഠനത്തില്‍ ടൈപ്പ് 2 പ്രമേഹമുള്ള 300 പേര്‍ക്ക് ഗവേഷകര്‍ കശുവണ്ടി സമ്പുഷ്ടമായ ഭക്ഷണവും സാധാരണ പ്രമേഹ ഡയറ്റ് ഭക്ഷണവും നല്‍കി.

കശുവണ്ടി

കശുവണ്ടി

കശുവണ്ടി സമ്പുഷ്ടമായ ഭക്ഷണ രീതിയിലുള്ളവര്‍ക്ക് 12 ആഴ്ചയ്ക്കുശേഷം കുറഞ്ഞ രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന അളവില്‍ എച്ച്.ഡി.എല്‍ കൊളസ്‌ട്രോളും രേഖപ്പെടുത്തി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലോ ഭാരത്തിലോ കശുവണ്ടി പ്രതികൂലമായി ബാധിച്ചില്ല.

പിസ്ത

പിസ്ത

പിസ്ത താരതമ്യേന ഊര്‍ജ്ജ സാന്ദ്രമാണ്. പക്ഷേ അവയില്‍ ആരോഗ്യകരമായ അളവില്‍ നാരുകളും ഗുണകരമായ കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു. ഒരു പഠനത്തിന്റെ ഭാഗമായി ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് നാല് ആഴ്ചയില്‍ പിസ്ത സമ്പുഷ്ടമായതും പതിവ് ഭക്ഷണവും ഗവേഷകര്‍ നല്‍കി.

പിസ്ത

പിസ്ത

സാധാരണ ഡയറ്റ് ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിസ്ത ഗ്രൂപ്പില്‍ എച്ച്.ഡി.എല്ലിന്റെ എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അനുപാതം മികച്ചതാണെന്ന് അവര്‍ കണ്ടെത്തി. പിസ്ത ഭക്ഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറവായിരുന്നു. ഇത് ഹൃദയാരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്.

നിലക്കടല

നിലക്കടല

പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ് നിലക്കടല. ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുള്ള അമിതവണ്ണമുള്ള സ്ത്രീകളുടെ ഭക്ഷണക്രമത്തില്‍ നിലക്കടലയുടെ സ്വാധീനം ഒരു പഠനം പരിശോധിച്ചതാണ്.

നിലക്കടല

നിലക്കടല

ധാന്യത്തില്‍ നിലക്കടല ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാന്‍ സഹായിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും പ്രമേഹ സാധ്യതയെ ചെറുക്കുന്നതുമാണെന്ന് കണ്ടെത്തി.

English summary

Best Nuts For Type 2 Diabetes

Here we are discussing about the best nuts which can be included in diabetics person's diet.
Story first published: Wednesday, January 1, 2020, 18:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X