For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹ രോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ?

|

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശരീരം പാടുപെടുന്ന ഒരു വിട്ടുമാറാത്തതും എന്നാല്‍ കൈകാര്യം ചെയ്യാവുന്നതുമായ അവസ്ഥയാണ് പ്രമേഹം. പ്രമേഹം പിടിപെട്ടാല്‍ കഴിക്കുന്ന ആഹാരത്തില്‍ ചില ക്രമങ്ങള്‍ വരുത്തേണ്ടതുമുണ്ട്. എന്തു കഴിക്കണം, എന്തു കഴിക്കരുത് എന്നൊക്കെ അറിഞ്ഞിരിക്കണം. മിക്ക പ്രമേഹ രോഗികളിലും ഉണ്ടാവുന്ന സംശയമാണ് പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിക്കുന്നത് അനുയോജ്യമാണോ എന്നത്. പ്രത്യേകിച്ച് പഴങ്ങള്‍ മധുരമുള്ളതാകുമ്പോള്‍. പ്രമേഹം പൊതുവേ മധുരത്തെ അകറ്റി നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്ന അസുഖമാണല്ലോ.

Most read: ഒരു കപ്പ് ജീരക ചായ, ഗുണങ്ങള്‍ നിരവധിMost read: ഒരു കപ്പ് ജീരക ചായ, ഗുണങ്ങള്‍ നിരവധി

എന്നാല്‍ പ്രമേഹ രോഗികള്‍ക്കും പഴങ്ങള്‍ കഴിക്കാം. എല്ലാം എന്നല്ല, ചില പഴങ്ങള്‍ മാത്രം. പഴം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാനും ദൈനംദിന പോഷക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള ഒരു രുചികരമായ മാര്‍ഗമാണ്. പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യുന്നത് ഏതൊക്കെ പഴങ്ങളാണെന്നും അവ എങ്ങനെ പ്രമേഹം സുഖപ്പെടുത്തുന്നുവെന്നും ഈ ലേഖനത്തിലൂടെ വായിക്കാം.

പഴവും പ്രമേഹവും

പഴവും പ്രമേഹവും

അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) നിര്‍ദേശിക്കുന്നത് പ്രമേഹമുള്ള ഒരാള്‍ക്ക് പഴം കഴിക്കുന്നത് നല്ലതാണെന്നാണ്. ആ വ്യക്തിക്ക് പഴത്തില്‍ നിന്ന് യാതൊരു ദോഷവും ഉണ്ടാകുന്നില്ല. എന്നാല്‍ ടിന്നിലടച്ച പഴം പോലുള്ളവ ഒഴിവാക്കണം. പുതിയതോ തണുപ്പിച്ചതോ ആയ പഴങ്ങളാണ് നല്ലത്. പ്രമേഹമുള്ളവര്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ മിതമായി കഴിക്കണം അല്ലെങ്കില്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കണം.

സംസ്‌കരിച്ച പഴങ്ങള്‍ വേണ്ട

സംസ്‌കരിച്ച പഴങ്ങള്‍ വേണ്ട

സംസ്‌കരിച്ച പഴങ്ങള്‍ ശരീരം കൂടുതല്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹമുള്ളവര്‍ പഞ്ചസാര ചേര്‍ത്ത് ടിന്നിലടച്ച പഴങ്ങള്‍ ഒഴിവാക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്‌നി ഡിസീസസ്(എന്‍.ഐ.ഡി.ഡി.കെ) ശുപാര്‍ശ ചെയ്യുന്നു. ഫ്രൂട്ട് മിശ്രിതങ്ങളിലും ഉയര്‍ന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാവുകയും ചെയ്യും.

ഗ്ലൈസെമിക് സൂചിക

ഗ്ലൈസെമിക് സൂചിക

പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാര്‍ഗം ഗ്ലൈസെമിക് സൂചിക(ജി.ഐ) പരിശോധിക്കുക എന്നതാണ്. 1 മുതല്‍ 100 വരെയുള്ള സ്‌കെയിലിലുള്ള ഭക്ഷണങ്ങളുടെ റേറ്റിംഗാണ് ജി.ഐ. ഭക്ഷ്യവസ്തു എത്ര വേഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് സ്‌കോര്‍ സൂചിപ്പിക്കുന്നു.

Most read:ആരോഗ്യം തുളുമ്പുന്ന ലെമണ്‍ഗ്രാസ് ടീMost read:ആരോഗ്യം തുളുമ്പുന്ന ലെമണ്‍ഗ്രാസ് ടീ

ഗ്ലൈസെമിക് സൂചിക കുറവുള്ള പഴങ്ങള്‍

ഗ്ലൈസെമിക് സൂചിക കുറവുള്ള പഴങ്ങള്‍

ഉയര്‍ന്ന ജി.ഐ ഭക്ഷണങ്ങള്‍, ഇടത്തരം അല്ലെങ്കില്‍ കുറഞ്ഞ ജി.ഐ ഭക്ഷണങ്ങളേക്കാള്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. പല പഴങ്ങളിലും ഗ്ലൈസെമിക് സൂചിക കുറവാണ്. ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ പോലുള്ള അന്നജം പച്ചക്കറികള്‍ ശരീരം വേഗത്തില്‍ ആഗിരണം ചെയ്യുന്നു, അതിനാല്‍ ഇവയ്ക്ക് ഉയര്‍ന്ന ജി.ഐ സൂചികയുണ്ട്.

ആവശ്യത്തിന് ഫൈബര്‍

ആവശ്യത്തിന് ഫൈബര്‍

ആവശ്യത്തിന് ഫൈബര്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണക്രമം പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ അളവ് നിയന്ത്രിക്കുകയും ചെയ്യും. പല പഴങ്ങളിലും നാരുകള്‍ കൂടുതലാണ് എന്നതും പ്രമേഹ രോഗികള്‍ അറിയേണ്ടൊരു കാര്യമാണ്. പഴങ്ങളില്‍ ധാരാളം നാരുകളും ജലവും അടങ്ങിയിരിക്കുന്നു. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം അമിതവണ്ണം, ഹൃദയാഘാതം എന്നിവ കുറയ്ക്കും. ടൈപ്പ് 2 പ്രമേഹവുമായി അമിതവണ്ണം ബന്ധപ്പെട്ടിരിക്കുന്നു.

ഡയബറ്റിസ് രോഗികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഡയബറ്റിസ് രോഗികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

* എല്ലായ്‌പ്പോഴും പുതിയ പഴങ്ങള്‍ കഴിക്കുക.

* കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങള്‍ കഴിക്കുക.

* നിങ്ങളുടെ പ്രധാന ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ കഴിക്കരുത്, ഭക്ഷണത്തിനിടയിലും ലഘുഭക്ഷണമായും പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.

* ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങള്‍ മിതമായി മാത്രമേ കഴിക്കാവൂ.

* ഫ്രൂട്ട് ജ്യൂസ് ഒരിക്കലും കഴിക്കരുത്. കാരണം ഇത് ഫൈബര്‍ കവര്‍ന്നെടുക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

* പ്രമേഹരോഗികള്‍ വേവിച്ച പഴങ്ങള്‍ കഴിക്കരുത്.

പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യുന്ന പഴങ്ങള്‍ ഏതൊക്കെയെന്നു നോക്കാം:

Most read:പ്രായം 40? സ്ത്രീകള്‍ തീര്‍ച്ചയായും ഇവ ചെയ്യണംMost read:പ്രായം 40? സ്ത്രീകള്‍ തീര്‍ച്ചയായും ഇവ ചെയ്യണം

മാതളനാരങ്ങ

മാതളനാരങ്ങ

ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഘടകങ്ങള്‍ മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഫ്രീ-റാഡിക്കലുകളില്‍ നിന്നും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും നിങ്ങളെ ഇത് സംരക്ഷിക്കുന്നു. അതിനാല്‍ അത്തരം ശക്തമായ ഫൈറ്റോകെമിക്കല്‍ സംയുക്തങ്ങള്‍ ഉള്ള മാതള നാരങ്ങ പ്രമേഹ രോഗികള്‍ക്ക് മടികൂടാതെ കഴിക്കാവുന്നതാണ്.

മുന്തിരി

മുന്തിരി

മുന്തിരിയില്‍ കാണപ്പെടുന്ന ഫൈറ്റോകെമിക്കല്‍ റെസ്വെറട്രോള്‍, ശരീരം ഇന്‍സുലിന്‍ എങ്ങനെ സ്രവിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നത് ഫലപ്രദമാക്കി രക്തത്തിലെ ഗ്ലൂക്കോസ് പ്രതികരണത്തെ ക്രമപ്പെടുത്തുന്നു. അതിനാല്‍ മുന്തിരി അതിന്റെ പോഷകമൂല്യങ്ങള്‍ കാരണം പ്രമേഹ രോഗികള്‍ക്ക് മികച്ചൊരു പഴമാണ്.

ആപ്പിള്‍

ആപ്പിള്‍

പ്രമേഹരോഗികള്‍ക്ക് ആപ്പിള്‍ കഴിക്കാന്‍ മടിക്കേണ്ടതില്ല. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രകാരം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ബ്ലൂബെറി, മുന്തിരി എന്നിവയ്‌ക്കൊപ്പം ആപ്പിളും ഗുണം ചെയ്യുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.

ബ്ലൂബെറി

ബ്ലൂബെറി

പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് അറിയപ്പെടുന്ന ഒരു തരം ഫ്‌ളേവനോയ്ഡ് ആന്തോസയാനിനുകളില്‍ നിന്നാണ് ബ്ലൂബെറിക്ക് ആഴത്തിലുള്ള പിഗ്മെന്റ് ലഭിക്കുന്നത്. അതിനാല്‍ ബ്ലൂബെറികള്‍ പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പഴമാണ് സ്‌ട്രോബെറിയില്‍. അതിനാല്‍ ഇത് രക്തപ്രവാഹത്തില്‍ പതുക്കെ ഗ്ലൂക്കോസ് ആയി പുറത്തുവിടുന്നു. ഇതിന് പ്രതിരോധശേഷി മെച്ചപ്പെടുത്താനും കാന്‍സറിനെ പ്രതിരോധിക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കഴിയും. ശരീരഭാരം കുറയ്ക്കാനും സ്‌ട്രോബെറി സഹായിക്കുന്നു

പേരക്ക

പേരക്ക

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പഴമായ പേരക്ക പ്രമേഹരോഗികള്‍ക്ക് ഒരു മികച്ച ലഘുഭക്ഷണമാണ്. മലബന്ധം ലഘൂകരിക്കാന്‍ സഹായിക്കുന്ന, ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്ന ഡയബറി ഫൈബര്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

വൃക്കകളുടെ ശരിയായ പ്രവര്‍ത്തനത്തിനുള്ള മികച്ച പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ക്രമപ്പെടുത്തുന്നു. പ്രമേഹ രോഗികളിലുണ്ടാവുന്ന വൃക്ക തകരാറിനെ തടയുന്നു. കൂടാതെ, തണ്ണിമത്തനില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ നാഡീ നാശത്തിന്റെ പ്രഭാവം കുറയ്ക്കാന്‍ സഹായിക്കുന്നു.

ചെറി

ചെറി

ബ്ലൂബെറി പോലുള്ള ചെറിയില്‍ ആന്തോസയാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ഇന്‍സുലിന്‍ ഉത്പാദനം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ചെറി ഉള്‍പ്പെടുത്താവുന്നതാണ്.

പപ്പായ

പപ്പായ

പപ്പായയിലെ സ്വാഭാവിക ആന്റിഓക്സിഡന്റുകള്‍ പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ ക്രമരഹിതമായ അളവ് മൂലം പ്രമേഹരോഗികളില്‍ ഉണ്ടാകുന്ന ഹൃദയം അല്ലെങ്കില്‍ നാഡീ ക്ഷതം ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കെതിരേയും പപ്പായ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

English summary

Best Fruits for a Diabetes Friendly Diet

Eating a variety of fruits is important, but some fruits are better than others for people with diabetes. Read on.
Story first published: Thursday, February 27, 2020, 11:35 [IST]
X
Desktop Bottom Promotion