For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാരമ്പര്യ പ്രമേഹത്തെ തടയാം

|

മധുരത്തിന്റെ ശത്രുവാണ് പ്രമേഹം എന്നു വേണം പറയാന്‍. മധുരം കഴിയ്ക്കാനാകില്ല എന്നു പറഞ്ഞാലും ഈ ഒരു രോഗം വഴി പല രോഗങ്ങളിലേയ്ക്കും വഴിയൊരുക്കുന്ന ഒന്ന്.

പ്രമേഹത്തിന് പല കാരണങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാരമ്പര്യം. കുടുംബത്തില്‍ പാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍ ഇതു വരാനുള്ള സാധ്യത കൂടുതലാണ്. ജീനുകളിലൂടെ തലമുറകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ് പ്രമേഹമെന്നു വേണം, പറയാന്‍.

ഇതിനു പുറമെ ജീവിതശൈലികളും സ്‌ട്രെസും ചില ദുശീലങ്ങളുമെല്ലാം പ്രമേഹത്തിനുള്ള മറ്റു കാര്യങ്ങളാണ്.

പാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍ ഇത് തടയാന്‍ നേരത്തെ തന്നെ വഴികള്‍ കണ്ടെത്തുന്നതാണ് ഏറെ നല്ലത്. ഇതിനു ചില വഴികള്‍ നേരത്തെ തന്നെ കണ്ടെത്തുന്നതാണ് നല്ലത്. അല്ലാതെ പാരമ്പര്യമായി വരുന്നതുകൊണ്ട് വരുമെന്ന വിശ്വാസത്തില്‍ ഇരിക്കുകയല്ല.

വ്യായാമം

വ്യായാമം

കുടുംബപരമായുള്ള പ്രമേഹം തടയാനുള്ള നല്ലൊരു വഴിയാണ് വ്യായാമം. ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.ഇതിലൂടെ വലിയൊരു പരിധി വരെ കുടുംബപരമായ പ്രമേഹത്തെ തടയാന്‍ സഹായിക്കും.

നല്ല ഡയറ്റ്

നല്ല ഡയറ്റ്

നല്ല ഡയറ്റ്, അതായത് പ്രമേഹം തടയാന്‍ കഴിവുള്ള ഡയറ്റ് തെരഞ്ഞെടുക്കണം. നാരടങ്ങിയ ഭക്ഷണങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിയ്ക്കുക. പാവയ്ക്ക പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തുക.

മദ്യപാനം, പുകവലി

മദ്യപാനം, പുകവലി

മദ്യപാനം, പുകവലി എന്നിവ ടൈപ്പ് 2 ഡയബെറ്റിസ് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ചു കുടുംബപരമായുണ്ടെങ്കില്‍. ഇവ ഒഴിവാക്കുക.ഇത് പല രോഗങ്ങള്‍ക്കൊപ്പം രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയരാന്‍ ഇടയാക്കും.

മധുരം

മധുരം

മധുരം കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ പഞ്ചസാരയ്ക്കു പകരം തേന്‍, ശര്‍ക്കര എന്നിവയുപയോഗിയ്ക്കുക.

സാച്‌റേറ്റഡ്. ട്രാന്‍സ്ഫാറ്റ് ഭക്ഷണങ്ങള്‍

സാച്‌റേറ്റഡ്. ട്രാന്‍സ്ഫാറ്റ് ഭക്ഷണങ്ങള്‍

സാച്‌റേറ്റഡ്. ട്രാന്‍സ്ഫാറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും. കൊഴുപ്പു കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക.

എണ്ണ

എണ്ണ

എണ്ണയുപയോഗിയ്ക്കുന്ന കാര്യത്തിലും ശ്രദ്ധിയ്ക്കുക. ഇവയും ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും. കൊഴുപ്പു കുറഞ്ഞ ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

ബിപി

ബിപി

ബിപി എപ്പോഴും നിയന്ത്രിച്ചു നിര്‍ത്തുക. കാരണം ബിപി കൂടുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

സ്ട്രസ്

സ്ട്രസ്

സ്ട്രസ് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. കുടുംബപരമായി പ്രമേഹമില്ലാത്തവരില്‍ പോലും സ്‌ട്രെസ് പ്രമേഹത്തിന് ഇട വരുത്തും. സ്‌ട്രെസ് ഒഴിവാക്കാനുള്ള വഴികള്‍ സ്വീകരിയ്ക്കുക.

ചിലതരം മരുന്നുകളുടെ ഉപയോഗം

ചിലതരം മരുന്നുകളുടെ ഉപയോഗം

ചിലതരം മരുന്നുകളുടെ ഉപയോഗം, പ്രത്യേകിച്ചും സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. കുടുംബപരമായി പ്രമേഹമുണ്ടെങ്കില്‍ പ്രത്യേകിച്ചും. ഇവ ചിലരില്‍ പ്രമേഹത്തിന് ഇട വരുത്താറുണ്ട്.

?rel=0&wmode=transparent" frameborder="0">

How To Eat Healthy This Summer | Boldsky

How To Eat Healthy This Summer | Boldsky

Read more about: diabetes പ്രമേഹം
English summary

Tips To Resist Hereditary Diabetes

Tips To Resist Hereditary Diabetes, read more to know about,
X
Desktop Bottom Promotion