For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം മാറ്റും, ഈ ഒറ്റമൂലി

|

പ്രമേഹം ഒരു ജീവിത ശൈലി രോഗമാണ്, അതേ സമയവും പാരമ്പര്യവും. ഇന്നത്തെ കാലത്ത് കുട്ടികളില്‍ പോലും കണ്ടുവരുന്ന ഒരു രോഗമാണിത്.

പ്രമേഹത്തിന് പാരമ്പര്യവും ഭക്ഷണ ശീലങ്ങളും അടക്കം പല കാര്യങ്ങളുമുണ്ട്. സ്‌ട്രെസ് പോലുള്ളവയും പ്രമേഹത്തിന് കാരണമാകാറുണ്ട്. പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഏറ്റവും പ്രധാനം. പിന്നീട് ഭക്ഷണനിയന്ത്രണം വഴിയും ജീവിതശൈലികളിലെ നിയന്ത്രണങ്ങളിലൂടെയും മാത്രമേ ഇതു സാധ്യമാകൂ.

പ്രമേഹത്തിന് ഇംഗ്ലീഷ് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പുകളേയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇതല്ലാതെയും പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ ചില ഒറ്റമൂലികളുണ്ട്. യാതൊരു പാര്‍ശ്വഫലവും നല്‍കാത്ത, അതേ സമയം ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്ന ചില ഒറ്റമൂലികള്‍. തികച്ചും ലളിതമായ രീതിയില്‍ ചെയ്യാവുന്ന ചില പ്രത്യേക ചികിത്സാ രീതികള്‍.

ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചറിയൂ,

വെളുത്തുള്ളിയും കറുവാപ്പട്ടയും.

വെളുത്തുള്ളിയും കറുവാപ്പട്ടയും.

പ്രമേഹത്തിന് നാട്ടുവൈദ്യങ്ങളേറെയുണ്ട്. ഇതിലൊന്നാണ് പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിയ്ക്കുന്ന വെളുത്തുള്ളിയും കറുവാപ്പട്ടയും. വെളുത്തുള്ളിയും കറുവാപ്പട്ടയും ഉപയോഗിച്ച് എങ്ങനെ പ്രമേഹത്തിനുളള ഒറ്റമൂലിയുണ്ടാക്കാമെന്നു നോക്കൂ,

കറുവാപ്പട്ടക്കഷ്ണം

കറുവാപ്പട്ടക്കഷ്ണം

ഒരു ലിറ്റര്‍ വെള്ളം, 4 കറുവാപ്പട്ടക്കഷ്ണം, 60 ഗ്രാം വെളുത്തുള്ളി എന്നിവയാണ് ഇതിനായി വേണ്ടത്.വെളുത്തുള്ളിയുടെ തൊലി കളയുക. വെള്ളത്തില്‍ വെളുത്തുള്ളിയും കറുവാപ്പട്ടയും ഇട്ടു വയ്ക്കുക.

മിശ്രിതം

മിശ്രിതം

വെളുത്തുള്ളിയുടെ തൊലി കളയുക. വെള്ളത്തില്‍ വെളുത്തുള്ളിയും കറുവാപ്പട്ടയും ഇട്ടു വയ്ക്കുക.ഈ മിശ്രിതം 5 ദിവസം ഫ്രിഡ്ജില്‍ വയ്ക്കണം. ഇതിലെ ചേരുവകളുടെ ഗുണങ്ങള്‍ വെള്ളത്തില്‍ ചേര്‍ന്നു കിട്ടുവാനാണിത്.പിന്നീട് ഇതില്‍ നിന്നും 10ല്‍ ഒരു ഭാഗം കുടിയ്ക്കുക. രാവിലെ പ്രാതലിനു മുന്‍പായാണ് കുടിയ്‌ക്കേണ്ടത്. ദിവസവും കുടിയ്ക്കണം. വേണമെങ്കില്‍ രണ്ടു തവണ കുടിയ്ക്കാം.

രണ്ടാഴ്ച ഇതുപയോഗിച്ചാല്‍

രണ്ടാഴ്ച ഇതുപയോഗിച്ചാല്‍

രണ്ടാഴ്ച ഇതുപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു ഗണ്യമായി കുറയും. ഗ്ലൂക്കോസിന്റെ അളവു മാത്രമല്ല, രക്തത്തിലെ ട്രൈഗ്ലിസറൈഡുകളും കുറയാന്‍ ഇത് ഏറെ നല്ലതാണ്. ഇതുവഴി കൊളസ്‌ട്രോളിനും പരിഹാരമാകും.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക പല രോഗങ്ങള്‍ക്കും പല വിധത്തിലും ഉപയോഗിയ്ക്കാം. പ്രധാനമായും ഇത് പ്രമേഹത്തിനുളള ഒരു മരുന്നാണെന്നു പറയാം. ഒരു ഗ്ലാസ് പാവയ്ക്കാജ്യൂസി ദിവസവും കുടിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കാര്യമായി കുറയ്ക്കാന്‍ സഹായിക്കും.

പാവയ്ക്ക, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാ നീര്

പാവയ്ക്ക, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാ നീര്

പാവയ്ക്ക, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാ നീര് എ്ന്നിവ ചേര്‍ത്താണ് ഈ പ്രത്യേക മരുന്നുണ്ടാക്കുന്നത്. 1-2 പാവയ്ക്ക, അര ചെറുനാരങ്ങ, കാല്‍ ടീസ്പൂണ്‍ മ്ഞ്ഞള്‍പ്പൊടി, ഒരു നുളള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്.

പാവയ്ക്ക ഉപ്പ്

പാവയ്ക്ക ഉപ്പ്

പാവയ്ക്ക നല്ലപോലെ കഴുകി ഉള്ളിലെ കുരു നീക്കം ചെയ്യുക. കാല്‍ ടീസ്പൂണ്‍ ഉപ്പ് വെള്ളത്തിലിട്ട് ഇതില്‍ പാവയ്ക്ക അല്‍പനേരം മുക്കി വയ്ക്കുക. പിന്നീടിത് മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കാം. ഉപ്പും ചേര്‍ക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കുടിയ്ക്കാം.

നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

പാവയ്ക്ക നല്ലപോലെ കഴുകി ഉള്ളിലെ കുരു നീക്കം ചെയ്യുക. കാല്‍ ടീസ്പൂണ്‍ ഉപ്പ് വെള്ളത്തിലിട്ട് ഇതില്‍ പാവയ്ക്ക അല്‍പനേരം മുക്കി വയ്ക്കുക. പിന്നീടിത് മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കാം. ഉപ്പും ചേര്‍ക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കുടിയ്ക്കാം.

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 5 നെല്ലിക്ക, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, 2 രണ്ടു കറിവേപ്പില, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. നെല്ലിക്കയുടെ കുരു കളഞ്ഞ് ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതും ബാക്കിയെല്ലാം ചേരുവകളും അര ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ പാനീയം കുടിയ്ക്കാം.

നെല്ലിക്കയും മഞ്ഞളും കാന്താരിമുളകും

നെല്ലിക്കയും മഞ്ഞളും കാന്താരിമുളകും

നെല്ലിക്കയും മഞ്ഞളും കാന്താരിമുളകും ചേര്‍ത്തരച്ചു ചമ്മന്തിയുണ്ടാക്കി കൂട്ടാം. ഇതും പ്രമേഹമത്തിനും അതുപോലെ കൊളസ്‌ട്രോളിനും ഏറെ നല്ലതാണ്.

ഞാവല്‍

ഞാവല്‍

ഞാവല്‍ പ്രമേഹത്തിനുള്ള മറ്റൊരു മരുന്നാണ് 60 ഗ്രാം നല്ല പഴുത്ത ഞാവല്‍ പഴം തിളപ്പിച്ച വെള്ളത്തില്‍ ഒന്നുരണ്ടു മണിക്കൂര്‍ ഇട്ടു വയ്ക്കുക. ഇത് പിന്നീട് ഉടച്ച് മൂന്നു ഭാഗങ്ങളായി തിരിയ്ക്കുക. ഇത് ദിവസവും മൂന്നു നേരം കഴിയ്ക്കുക. ഞാവല്‍ പഴത്തിനു മാത്രമല്ല, കുരുവിനും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ല കഴിവുണ്ട്. ഇതിലെ ഗ്ലൈക്കോസൈഡുകള്‍, ആല്‍ക്കലോയ്ഡുകള്‍ എന്നിവയാണ് ഗുണകരമാകുന്നത്.

നെല്ലിക്ക-മഞ്ഞള്‍പ്പൊടി

നെല്ലിക്ക-മഞ്ഞള്‍പ്പൊടി

നെല്ലിക്ക നാലഞ്ചെണ്ണമെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു കലക്കി വെറുംവയറ്റില്‍ കുടിയ്ക്കാം.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

പല രോഗങ്ങള്‍ക്കും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് കറ്റാര്‍വാഴ. ഇതിലെ ഫൈറ്റോസ്റ്റിറോളുകളാണ് പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നത്. ഫൈറ്റോസ്‌ററിറോളുകള്‍ക്ക് ആന്റിഗ്ലൈസമിക് ഇഫക്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹബാധയുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നുമാണ്. വയനയില അഥാവാ ബേ ലീഫ് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഉലുവ.

ഉലുവ.

പ്രമേഹത്തിനുള്ള മറ്റൊരു മരുന്നാണ് ഉലുവ. കയ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ പ്രമേഹത്തിന് നല്ലതാണന്ന ശാസ്ത്രം തന്നെയാണ് ഇതിനു പുറികിലും. ഉലുവ ഇന്‍സുലിന്‍ ഉല്‍പാദനത്തിന് പാന്‍ക്രിയാസിനെ സഹായിക്കുന്നു. ഇതില്‍ ഫൈബറും ധാരാളമുണ്ട്. ഇത് സ്റ്റാര്‍്ച്ചിനെ സിംപിള്‍ ഗ്ലൂക്കോസായി മാറ്റുന്നു. ഉലുവയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ്. രാത്രി 2 സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഈ വെള്ളവും കുടിയ്ക്കുക. ഉലുവ കടിച്ചു ചവച്ചു കഴിയ്ക്കുക. വെറുംവയറ്റില്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

Read more about: diabetes health body
English summary

Home Remedies To Treat Diabetes

Home Remedies To Treat Diabetes, Read more to know about
X
Desktop Bottom Promotion