For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരലുയര്‍ത്തൂ 1 മിനിറ്റ്‌, പ്രമേഹസാധ്യതയറിയാം

|

നമുക്കു മരണം വരെ സമ്മാനിയ്‌ക്കാന്‍ കഴിയുന്ന രോഗങ്ങള്‍ ധാരാളമുണ്ട്‌. ക്യാന്‍സര്‍, എയ്‌ഡ്‌സ്‌ എന്നിവയ്‌ക്കൊപ്പം കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളും ഈ സാധ്യതയുള്ളവയാണ്‌.

സാവധാനം നമ്മെ കൊന്നൊടുക്കുന്ന രോഗമാണ്‌ പ്രമേഹം. ഇതൊരിയ്‌ക്കാന്‍ വന്നാല്‍ മാറില്ലെന്നു മാത്രമല്ല, പ്രമേഹം വര്‍ദ്ധിയ്‌ക്കുന്നത്‌ സൈലന്റ്‌ അറ്റാക്കടക്കമുള്ള പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തും. കൊല്ലാതെ കൊല്ലുന്ന വില്ലനെന്നു വേണമെങ്കില്‍ പറയാം. ഇതുകൊണ്ടാണ്‌ മരണകാരണമായ രോഗമാണിതെന്നു പറയുന്നത്‌.

പാരമ്പര്യവും ജീവിതരീതികളുമെല്ലാം പ്രമേഹകാരണമാണ്‌. വലിയൊരു പരിധി വരെ പാരമ്പര്യവും.

പ്രമേഹം വരാനുള്ള സാധ്യത അഥവാ പ്രീ ഡയബെറ്റിക്‌ അവസ്ഥ കണ്ടെത്തുവാന്‍ വഴികള്‍ പലതുണ്ട്‌. ഇതിന്റെ തുടക്ക ലക്ഷണങ്ങള്‍.

ഇവയല്ലാതെ കൈ വിരല്‍ ഉയര്‍ത്തിയുള്ള ഒരു സിംപിള്‍ വിദ്യയിലൂടെ നിങ്ങള്‍ക്കു പ്രമേഹസാധ്യതയുണ്ടോ, നിങ്ങള്‍ പ്രീ ഡയബെറ്റിക്കാണോയെന്നു കണ്ടെത്താം. ഇതെങ്ങനെയെന്നു നോക്കൂ, ബ്രാ കളയൂ, പൊസറ്റീവ് കാര്യങ്ങള്‍ നടക്കും

1

1

നിങ്ങള്‍ ഒരു പുരുഷനാണെങ്കില്‍ കയ്യിന്റെ ഒരു വിരലുയര്‍ത്തുക. സ്‌ത്രീയെങ്കില്‍ വേണ്ട.

2

2

40 കഴിഞ്ഞയാളെങ്കില്‍ ഒരു വിരല്‍, 50 കഴിഞ്ഞെങ്കില്‍ 2 വിരല്‍, 60 കഴിഞ്ഞെങ്കില്‍ മൂന്നു വിരല്‍ ഉയര്‍ത്തുക. 40ന്‌ താഴെയെങ്കില്‍ വിരലുയര്‍ത്തേണ്ടതില്ല.

1

1

വ്യായാമക്കുറവുള്ളയാളെങ്കില്‍ 1 വിരലുയര്‍ത്തുക. അല്ലാത്തവരെങ്കില്‍ ഉയര്‍ത്തേണ്ട.

1

1

കുടുംബപാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍ ഒരു വിരലുയര്‍ത്താം. അല്ലെങ്കില്‍ വേണ്ട.ലൈംഗികമായി പീഡിപ്പിയ്‌ക്കപ്പെട്ട താരങ്ങള്‍

1

1

ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളയാളെങ്കില്‍ ഒരു വിരലുയര്‍ത്താം. അല്ലെങ്കില്‍ വേണ്ട.

3

3

അമിതവണ്ണമെങ്കില്‍ 3 വിരലുയര്‍ത്താം, 2 വിരല്‍ നിങ്ങള്‍ക്കു തടി കൂടുതലെങ്കില്‍. അല്‍പമേ തടി കൂടുതലുള്ളൂവെങ്കില്‍ ഒരു വിരല്‍. പാകത്തിനു തൂക്കമെങ്കില്‍ വിരലുയര്‍ത്തേണ്ടതില്ല.

5

5

ഒരോ ചോദ്യത്തിലും ഉയര്‍ത്തുന്ന വിരലുകള്‍ താഴ്‌ത്തരുത്‌. എല്ലാ ചോദ്യത്തിനും ഉയര്‍ത്തുന്ന വിരലുകളുടെ ആകെയെണ്ണം കണക്കാക്കിയാണ്‌ പ്രമേഹസാധ്യത നിര്‍ണയിക്കുന്നത്‌. അഞ്ചു വിരലോ അതില്‍ കൂടുതലോ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കു പ്രീ ഡയബെറ്റിസുണ്ടെന്നര്‍ത്ഥം. ഇതിനു താഴെയെങ്കില്‍ ഇതിനുള്ള സാധ്യതയുമില്ല.

പ്രമേഹസാധ്യ

പ്രമേഹസാധ്യ

ഇതിനു പുറമെ ദാഹം, മൂത്രശങ്ക കൂടുക, ക്ഷീണം, ഭാരം പെട്ടെന്നു കുറയുക, വിശപ്പു കൂടുക, കാഴ്‌ചപ്രശ്‌നം, മുറിവുകള്‍ ഉണങ്ങാതിരിയ്‌ക്കുക എന്നിവയും പ്രമേഹലക്ഷണമാണ്‌.1 ടീസ്‌പൂണ്‍ തേന്‍ വയര്‍ കുറയ്‌ക്കും വിദ്യകള്‍

English summary

Finger Test To Diagnose Diabetes Risk In One Minute

Finger Test To Diagnose Diabetes Risk In One Minute, Read more to know about,
X
Desktop Bottom Promotion