Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ട താരങ്ങള്‍
പീഡനം ഇപ്പോള്‍ വാര്ത്തയല്ലാതായിരിയ്ക്കുന്നു. കാരണം സ്ഥിരം നടക്കുന്ന സംഭവമായതു കൊണ്ടുതന്നെ. പൊടിക്കുഞ്ഞു മുതല്‍ 90 കഴിഞ്ഞവര്‍ക്കു വരെ രക്ഷയില്ലാത്ത കാലം.
എന്നാല്‍ ഇത് പുതിയ സംഭവമാണെന്നു കരുതാന്‍ വരട്ടെ, ഇപ്പോഴത്തെ പല താരങ്ങളും ചെറുപ്പത്തിലും വലുതായപ്പോഴുമെല്ലാം പീഡനങ്ങള്‍ക്കിരയായവരാണ്.
ലൈംഗികപീഡനത്തിനിരയായ ചില താരങ്ങളെക്കുറിച്ചറിയൂ, ഇന്ത്യക്കാരും വിദേശികളും സിനിമയ്ക്കു പുറത്തുള്ളവരും ഉള്ളിലുള്ളവരുമെല്ലാമുണ്ട്. ജന്മമാസം പറയും പെണ്ണിന്റെ ഗുണം

കല്‍ക്കി
ബോളിവുഡ് സിനിമകളിലെ താരമായ കല്‍ക്കി കോച്ലിന് ഇത്തരത്തിലെ ഒരു താരമാണ്. ഷാംഗായില്‍ നിന്നുള്ള ഈ താരം താന്‍ കുട്ടിയായിരുന്നപ്പോള്‍ ഒരു വര്‍ഷത്തോളും പീഡനത്തിനിരയായതായി ഒരു ന്യൂസ് ചാനല്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

അനൗഷ്ക ശങ്കര്‍
സിതാര്‍ വിദഗ്ധയായ അനൗഷ്ക ശങ്കര്‍ കുട്ടിയായിരുന്നപ്പോള്‍ കുടുംബം ഏറെ വിശ്വസിച്ചിരുന്ന ഒരാള്‍ തന്നെ വര്‍ഷങ്ങളോളം ലൈംഗികമായും വൈകാരികമായും പീഡിപ്പിച്ചതായി വെളിപ്പെടുത്തി.

ഓപ്പറ വിന്‍ഫ്രെ
ഓപ്പറ ഷോ താരമായ ഓപ്പറ വിന്‍ഫ്രെ 9-ാംവയസില്‍ താന്‍ ബന്ധുവാല്‍ ബലാത്സംഗം ചെയ്യപ്പെട്ടും. 14-ാം വയസില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയെങ്കിലും ആ കുഞ്ഞ് രോഗകാരണങ്ങളാല്‍ മരിച്ചു.

സോഫിയ ഹയാത്ത്
സിനിമാതാരമായ സോഫിയ ഹയാത്ത് ഇത്തരം പീഡനത്തിനിരയായ ഒരു താരമാണ്. 10-ാം വയസില്‍ സ്വന്തം അങ്കിള്‍ തന്നെയാണ് ഇവരെ പീഡിപ്പിച്ചത്.

അനുരാഗ് കശ്യപ്
ബോളിവുഡിലെ പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപ് ഇത്തരം പീഡനത്തിന് ഇരയായ ആളാണ്. 10 വയസുള്ള കുട്ടിയെ ലൈംഗികമായി 11 വര്‍ഷത്തോളം പീഡിപ്പിച്ചത് അപ്പോള്‍ 20 വയസുണ്ടായിരുന്ന ഒരാള്‍.

പമേല ആന്ഡേഴ്സണ്
12 വയസില്‍ താന്‍ 20 വയസുള്ള ഒരാളാല്‍ റേപ്പ് ചെയ്യപ്പെട്ടുവെന്നു വെളിപ്പെടുത്തിയ താരമാണ് പമേല ആന്ഡേഴ്സണ്.

സോമി അലി
സല്മാന് ഖാന്റെ മുന്‍ ഗേള്‍ഫ്രണ്ടായ സോമി അലി താന്‍ നാലാംവയസില്‍ ലൈംഗികപീഡനത്തിനിരയായതായി വെളിപ്പെടുത്തിയിട്ടുണ്ട്.

ആര്ഷ്ലെ ജൂഡ്
ആര്ഷ്ലെ ജൂഡ് അമേരിക്കന്‍ താരമാണ്. തന്റെ ടീനേജില്‍ താന്‍ പല തവണ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തിയ താരം. മോഡലായിരുന്ന ഇവരെ സഹമോഡലായ പുരുഷനാണ് പീഡിപ്പിച്ചത്.

ലേഡി ഗാഗ
പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ 9-ാം വയസില്‍ പീഡിപ്പിക്കപ്പെട്ട മറ്റൊരു താരമാണ്. ഇതെത്തുടര്‍ന്ന് ഏറെ മാനസിക ചികിത്സ വേണ്ടി വന്ന താരം.



Click it and Unblock the Notifications
