For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുള്ളവര്‍ക്ക് ചേര്‍ന്ന പച്ചക്കറികള്‍

|

നല്ല ഭക്ഷണമാണെങ്കിലും പലതിനോടും പ്രമേഹരോഗികള്‍ക്ക് അരുതുകളുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

അതേ സമയം പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന, കഴിയ്‌ക്കേണ്ടുന്ന ചില പച്ചക്കറികളുമുണ്ട്. ഇവ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ആരോഗ്യമുള്ള 20 ഇന്ത്യന്‍ രുചികള്‍

പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന ഇത്തരം ചില പച്ചക്കറികളെക്കുറിച്ചറിയൂ,

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി ഇത്തരത്തിലുള്ള ഒരു പച്ചക്കറിയാണ്. ധാരാളം നാരുകളടങ്ങിയ, കൊഴുപ്പു കുറഞ്ഞ ഒന്ന്. വൈറ്റമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയ ഒന്ന്.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് ഇത്തരത്തിലെ ഒരു പച്ചക്കറിയാണ്. ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

 ബീന്‍സ്‌

ബീന്‍സ്‌

ബീന്‍സില്‍ കൊളസ്‌ട്രോള്‍ തീരെയില്ല. മാത്രമല്ല, അയേണ്‍, കാല്‍സ്യം, വൈറ്റമിന്‍ എ, ഫോളേറ്റ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

വൈറ്റമിന്‍ എ, കെ

വൈറ്റമിന്‍ എ, കെ

വൈറ്റമിന്‍ എ, കെ എന്നിവയടങ്ങിയ ക്യാബേജ് ഏറെ നല്ലതാണ്. ഇതില്‍ മാംഗനീസ്, ഫൈബര്‍, വൈറ്റമിന്‍ ബി 6, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കോളിഫഌര്‍

കോളിഫഌര്‍

കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ മറ്റൊന്നാണ് കോളിഫഌര്‍. ഇതില്‍ വൈറ്റമിന്‍ സി, അയേണ്‍, കാല്‍സ്യം, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കുക്കുമ്പര്‍

കുക്കുമ്പര്‍

വൈറ്റമിന്‍ കെ, സി, പൊട്ടാസ്യം എന്നിവയടങ്ങിയ കുക്കുമ്പര്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

തക്കാളി

തക്കാളി

വൈറ്റമിന്‍ സി, എ, പൊട്ടാസ്യം, ഫൈബര്‍ എന്നിവടങ്ങിയ തക്കാളി പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു നല്ല പച്ചക്കറിയാണ്.

English summary

Veggies That Are Good For Diabetes

In this article, we at Boldsky will share with you some of the veggies that people with diabetes must include in their daily diet,
Story first published: Friday, November 20, 2015, 14:16 [IST]
X
Desktop Bottom Promotion