For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള 20 ഇന്ത്യന്‍ രുചികള്‍

By Super
|

ഹോട്ട്, സ്പൈസി, ഓയിലി, റിച്ച്, ഫാറ്റി...ഇന്ത്യന്‍ ഭക്ഷണങ്ങളെ കുറിച്ച പൊതുവിലയിരുത്തലുകള്‍ നീളുകയാണ്. ലോകമെങ്ങും ആരാധകരുണ്ടെങ്കിലും ഈ കാരണങ്ങളെല്ലാം കൊണ്ട് രോഗങ്ങള്‍ വിലക്കുവാങ്ങുന്ന ഭക്ഷണങ്ങളെന്ന പേരു ദോഷമുള്ളവയാണ് മിക്ക ഇന്ത്യന്‍ രുചികളും. എന്നാല്‍ എന്താണ് യഥാര്‍ഥ വസ്തുത. ശരീരത്തിന് ഗുണപ്രദമായ നിരവധി വസ്തുക്കള്‍ അടങ്ങിയതാണ് പല ഇന്ത്യന്‍ ഭക്ഷണങ്ങളുമെന്നതാണ് വസ്തുത.

ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ കാത്തുസൂക്ഷിക്കും വിധമാണ് ഇവയുടെ പാചകരീതികളും. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും കൊഴുപ്പുകളും അടങ്ങിയ സമീകൃതാഹാരമാണ് പല ഇന്ത്യന്‍ ഭക്ഷണങ്ങളും. ഇങ്ങനെയുള്ള ആരോഗ്യകരമായ 20 ഇന്ത്യന്‍ ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ബട്ടര്‍ മില്‍ക്ക് (സംഭാരം)

ബട്ടര്‍ മില്‍ക്ക് (സംഭാരം)

പേര് കേള്‍ക്കുമ്പോള്‍ കൊഴുപ്പിന്‍െറ സംഭരണിയാണെന്ന് തോന്നുമെങ്കിലും ബട്ടര്‍ ഒട്ടുമില്ലാത്തതിനാല്‍കുറഞ്ഞ കൊഴുപ്പ് മാത്രമാണ് ഇതില്‍ ഉള്ളത്. ഒരു കപ്പില്‍ 100 കാലറി ഊര്‍ജവും രണ്ട് ഗ്രാം കൊഴുപ്പും അടങ്ങിയ പാല്‍ കൊണ്ടാണ് ബട്ടര്‍മില്‍ക്ക്

ഉണ്ടാക്കുന്നത്.

 സാമ്പാര്‍ ദാല്‍

സാമ്പാര്‍ ദാല്‍

സാമ്പാറുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തുവരപ്പരിപ്പു കൊണ്ടുള്ള വിഭവങ്ങളും ആരോഗ്യപ്രദായകമാണ്.

തന്തൂരി ചിക്കന്‍

തന്തൂരി ചിക്കന്‍

കട്ടിത്തെര് പുരട്ടിവെച്ച കോഴിയിറച്ചി തന്തൂരി മസാലയും വിവിധ സുഗന്ധ ദ്രവ്യങ്ങളും ചേര്‍ത്ത് ചുട്ടെടുക്കുന്നതാണ് തന്തൂരി.

ഒരു കാല്‍ കഷ്ണത്തില്‍ ഏകദേശം 260 കലോറി ഊര്‍ജവും 13.0 ഗ്രാം കൊഴുപ്പും 5.0 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 30.5 ഗ്രാം പ്രോട്ടീനും അടങ്ങിയതാണ്.

രാജ്മ

രാജ്മ

ചുവന്ന വന്‍പയര്‍ ഉപയോഗിച്ച് തയാറാക്കുന്ന വടക്കേ ഇന്ത്യന്‍ ഭക്ഷണമാണ് ഇത്. നിരവധി സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് തയാറാക്കുന്ന കട്ടിയുള്ള ചാറോട് കൂടിയ കറി സാധാരണ ചോറിനും അരിക്കും ഒപ്പമാണ് വിളമ്പാറ്. ഒരൊറ്റ വിളമ്പലില്‍ 120 കലോറി ഊര്‍ജവും അഞ്ച് ഗ്രാം പ്രോട്ടീനുമാണ് അടങ്ങിയിരിക്കുന്നത്.

ഹരാ ഭരാ കബാബ്

ഹരാ ഭരാ കബാബ്

വെജിറ്റേറിയന്‍ കബാബ് ആയ ഇത് മണമുള്ള സുഗന്ധദ്രവ്യങ്ങളും ആരോഗ്യകരമായ ചേരുവകളും ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. ഒരൊറ്റവിളമ്പലില്‍ 73 കാലറി ഊര്‍ജവും രണ്ട് ഗ്രാം പ്രോട്ടീനുമാണ് അടങ്ങിയിരിക്കുന്നത്.

അര്‍ഹര്‍ ദാല്‍

അര്‍ഹര്‍ ദാല്‍

ബീന്‍സ് ഉപയോഗിച്ച് തയാറാക്കുന്ന വിഭവമാണിത്. 53 കാലറി ഊര്‍ജവും 1.2 ഗ്രാം കൊഴുപ്പും 2.8 ഗ്രാം പ്രോട്ടീനുമാണ്

ഒരൊറ്റ തവണയിലെ വിളമ്പലില്‍ അടങ്ങിയിരിക്കുന്നത്.

ബിണ്ടി കി സബ്ജി

ബിണ്ടി കി സബ്ജി

കാഴ്ചയില്‍ സംഗതി സിമ്പിളാണെങ്കിലും ചൂടു പൊറോട്ടയുടെയും ചപ്പാത്തിയുടെയും കൂടെ ഇതൊരു കിടിലന്‍ വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും.

50 ഗ്രാമില്‍ 80 കലോറി ഊര്‍ജവും 50 ഗ്രാം പ്രോട്ടീനുമാണ് അടങ്ങിയിരിക്കുന്നത്.

സോല്‍ കാദി

സോല്‍ കാദി

പൂനംപുളിയും തേങ്ങാപ്പാലും ചേര്‍ത്ത് ഉണ്ടാക്കുന്ന പിങ്ക് നിറത്തിലുള്ള ഈ ദ്രാവകം വിശപ്പുണ്ടാകാന്‍ നല്ലതാണ്. ചൂടേറിയതും സ്വാദിഷ്ടവുമായ ഭക്ഷണത്തിന് ശേഷം ഇത് കുടിക്കുന്നത് വയറിന് നല്ലതാണ്. ഒരു ഗ്ളാസില്‍ 138 കലോറിയാണ് ഉള്ളത്.

വെള്ളക്കടലയും ചീര കറിയും

വെള്ളക്കടലയും ചീര കറിയും

ധാരാളം ചീര ഉപയോഗിച്ചാല്‍ പച്ച നിറത്തിലായിരിക്കും ഈ കറി. നാര് ധാരാളമായുള്ള ഈ കറിയില്‍ 142 കലോറിയാണ് ഉള്ളത്.

റൈത്ത

റൈത്ത

ഉടച്ച തൈരില്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം ചേര്‍ത്ത് തയാറാക്കുന്ന ഭക്ഷണമാണ് ഇത്. 60 കലോറി ഊര്‍ജമാണ് ഒരൊറ്റ തവണയിലെ ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ളത്.

ലോഭിയ

ലോഭിയ

വടക്കേ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണിത്. കുതിര്‍ത്ത് പാകം ചെയ്ത വന്‍ പയര്‍, തക്കാളി, ഒരിനം മധുരനാരങ്ങയും ചേര്‍ത്തുള്ള

ഗ്രേവിയില്‍ പാകം ചെയ്യുന്ന ഭക്ഷണമാണിത്. മതിയായ അളവില്‍ സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ത്തുള്ള ലോഭിയയുടെ ഇടത്തരം കപ്പില്‍ 198 കലോറി ഊര്‍ജം അടങ്ങിയിരിക്കും.

പാലക് ദാ സാഗ്

പാലക് ദാ സാഗ്

റൊട്ടിക്കും നാനിനും ഒപ്പം കഴിക്കുന്ന പഞ്ചാബി ഭക്ഷണമാണ് പലക്ക്ദാസാഗ്. ഓരോ തവണയും കഴിക്കുന്ന ഭക്ഷണത്തില്‍ 126.2 കാലറി ഊര്‍ജവും 6.3 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കും.

ദാലിയ

ദാലിയ

ഗോതമ്പ് നുറുക്ക് (ദാലിയ) കൊണ്ടുള്ള ഭക്ഷണം ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന് ഉദാഹരണമാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഈ ഭക്ഷണം ദഹന വ്യവസ്ഥ ആരോഗ്യകരമായി ക്രമീകരിക്കാന്‍ സഹായകരമാണ്. ഓരോ 170 ഗ്രാമിലും 85 കാലറി ഊര്‍ജമാണ് അടങ്ങിയിട്ടുള്ളത്.

ആലൂ പാലക്

ആലൂ പാലക്

ഉടച്ച ഉരുളക്കിഴങ്ങ് നന്നായി അരിഞ്ഞപാലക്കുമായി

കൂട്ടിക്കലര്‍ത്തി പാകം ചെയ്യുന്നതാണ് ആലൂ പലക്ക്. ഓരോ 142 ഗ്രാ സെര്‍വിംഗിലും 100 കലോറി ഊര്‍ജവും മൂന്ന് ഗ്രാം പ്രോട്ടീനുമാണ് അടങ്ങിയിട്ടുള്ളത്.

മൂംഗ് ബാജി

മൂംഗ് ബാജി

എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന ആരോഗ്യദായകമായ ഭക്ഷണമാണ് ഇത്. പ്രോട്ടീനിനാല്‍ സമ്പന്നമായമൂംഗ് ബാജി 125 കാലറി ഊര്‍ജവും നാല് ഗ്രാം കൊഴുപ്പുമാണ് നല്‍കുക.

ബൈഗണ്‍ ബര്‍ത്ത

ബൈഗണ്‍ ബര്‍ത്ത

വറുത്തെടുത്ത ശേഷം തൊലികളഞ്ഞ വഴുതനങ്ങ ഉപയോഗിച്ചാണ് ഈ വടക്കേ ഇന്ത്യന്‍ വിഭവം തയാര്‍ ചെയ്യുന്നത്.ഓരോ നൂറു ഗ്രാമിലും 102 കാലറി ഊര്‍ജവും അഞ്ച് ഗ്രാം കൊഴുപ്പുമാണ് ഉള്ളത്.

റെഡ് പംകിന്‍ ബാജി

റെഡ് പംകിന്‍ ബാജി

ചുവന്ന മത്തങ്ങഉപയോഗിച്ച് തയാറാക്കുന്ന ഈ സ്വാദിഷ്ട വിഭവം മൃദുവായ ചപ്പാത്തിക്ക് ഒപ്പവും ഫുല്‍ക്കക്ക് ഒപ്പവും ചോറിനൊപ്പവും ബ്രെഡിനൊപ്പവും കഴിക്കാവുന്നതാണ്. 151 കലോറിയാണ് ഒരൊറ്റ തവണ വിളമ്പലില്‍ ഉള്ളത്.

കോബി ചി ബാജി

കോബി ചി ബാജി

മഹാരാഷ്ട്രയില്‍ ഉച്ചഭക്ഷണ സമയത്ത് വിളമ്പുന്ന വിഭവമാണിത്. തക്കാളിയോ പച്ചപ്പട്ടാണിയോ ഉപയോഗിച്ച് വേറിട്ട രുചികളില്‍

ഇത് പാചകം ചെയ്യാം. ഒരൊറ്റ തവണയില്‍ 65 കാലറിയും 2.2 ഗ്രാം പ്രോട്ടീനുമാണ് ഉള്ളത്.

പട്ട്റാനി മച്ചി

പട്ട്റാനി മച്ചി

മസാല പൊതിഞ്ഞ മല്‍സ്യം വാഴയിലകളില്‍ പൊതിഞ്ഞ് ചുട്ടെടുക്കുന്നതാണ് ഈ വിഭവം. ഒരൊറ്റ തവണയില്‍ 290.3 കാലറിയും 13.6 ഗ്രാം കൊഴുപ്പുമാണ് ഉള്ളത്.

ചിക്കന്‍ ദന്‍സാക്ക്

ചിക്കന്‍ ദന്‍സാക്ക്

ചിക്കന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രശസ്തമായ പാര്‍സി ഭക്ഷണമാണ് ഇത്. ഇത് സാധാരണ തവിട്ടുനിറത്തിലുള്ള അരിക്കൊപ്പവും കച്ചുമ്പര്‍ സലാഡിന് ഒപ്പവുമാണ് വിതരണം ചെയ്യാറ്. ഒരൊറ്റ തവണയില്‍ 505 കാലറിയാണ് ഉള്ളത്.

ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നും...

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ 15 വഴികള്‍കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ 15 വഴികള്‍

English summary

Healthy Inian Dishes

The first words that come to mind when one thinks of Indian food are: Hot, spicy, oily, rich, fatty and creamy.
 Indian food, though hugely popular, is highly misunderstood. In fact, Indian food includes an array of healthy spices, due to which the dishes are cooked in a multitude of ways that help retain their nutrients. Indian food includes carbohydrates, proteins, fats, all the elements to make a balanced diet.
X
Desktop Bottom Promotion