For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് വീട്ടുവൈദ്യങ്ങള്‍

|

ജീവിതശൈലിയേയോ പാരമ്പര്യത്തെയോ ഭക്ഷണശീലങ്ങളേയോ കുറ്റപ്പെടുത്തിയാലും ഇന്ന് പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. പണ്ട് ഒരു പ്രായം കഴിഞ്ഞവരിലായിരുന്നു ഈ രോഗമെങ്കില്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും ഇത് വര്‍ദ്ധിച്ചു വരുന്നു.

ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ഭേദപ്പെടാത്ത ചുരുക്കം രോഗങ്ങളിലൊന്നാണിത്. വന്നു കഴിഞ്ഞാല്‍ പിന്നെ നിയന്ത്രണത്തില്‍ നിര്‍ത്തുകയേ വഴിയുള്ളൂ. ഡയറ്റും വ്യായാമവും ജീവിതചര്യകളുമെല്ലാം ഇതില്‍ പ്രധാനവുമാണ്.

പ്രമേഹത്തിന് നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്ന ചില മരുന്നുകളുണ്ട്. ഇവ ചെയ്തു പരീക്ഷിച്ചു നോക്കൂ, ഗുണം ലഭിയ്ക്കുമോയെന്നു നോക്കൂ,

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട പൊടിച്ചത് പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം കുറയാന്‍. ഒരു ഗ്ലാസ് ചൂടുവെള്ളമെടുത്ത് ഇതില്‍ ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടി കലക്കി കുടിയ്ക്കാം. ഇത് അധികം കഴിയ്ക്കുന്നതും നല്ലതല്ല.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക പ്രമേഹം കുറയ്ക്കും. രാവിലെ നെല്ലിക്കാജ്യൂസ് കുടിയ്ക്കുക. ഇതിലെ വൈറ്റമിന്‍ സി പാന്‍ക്രിയാസ് പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കും. പ്രമേഹം കുറയ്ക്കുകയും ചെയ്യും.

ഉലുവാപ്പൊടി

ഉലുവാപ്പൊടി

ഉലുവാപ്പൊടി പാലില്‍ കലക്കി ദിവസവും കുടിയ്ക്കുന്നതും പ്രമേഹം മാറാന്‍ നല്ലതാണ്.

മാവിലകള്‍

മാവിലകള്‍

മാവിലകള്‍ വെള്ളത്തിലിട്ടു വച്ച് പിന്നേറ്റ് രാവിലെ ഈ വെള്ളം കുടിയ്ക്കുന്നതും പ്രമേഹം നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.

ഞാവല്‍പ്പഴം

ഞാവല്‍പ്പഴം

ഞാവല്‍പ്പഴം പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ ഇലാജിക് ആസിഡ്, ആന്തിസയാനിന്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജ്യൂസില്‍ അല്‍ മഞ്ഞള്‍പ്പൊടിയും വെള്ളവും കലര്‍ത്തി കുടിയ്ക്കുന്നതും പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് കറികളില്‍ ചേര്‍ക്കാം. പച്ചയ്ക്കു കടിച്ചു തിന്നാം. കറിവേപ്പിലയിട്ടു വെള്ളവും കുടിയ്ക്കാം. കൊളസ്‌ട്രോള്‍ കുറയാനും കറിവേപ്പില നല്ലതാണ.്

പേരയ്ക്ക

പേരയ്ക്ക

പേരയ്ക്കയില്‍ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ അളവും മിതമാക്കണം. തൊലി തിന്നുകയുമരുത്.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. പാവയ്ക്കാജ്യൂസ് പരീക്ഷിയ്ക്കാം.

വെള്ളം

വെള്ളം

ടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരംടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരം

Read more about: diabetes പ്രമേഹം
English summary

Home Remedies For Diabetes

Are there any remedies for diabetes? Diabetes is one of the most scary health issues as it affects the lifestyle of the person.
Story first published: Wednesday, January 21, 2015, 11:26 [IST]
X
Desktop Bottom Promotion