For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ ഇങ്ങനെ പേടിച്ചാലോ?

|

പ്രമേഹം ഒരു രോഗമായി കണക്കാക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ അതിനെ പേടിയുമുണ്ട്. പ്രമേഹത്തെ വലിയ വീട്ടിലെ ആളുകള്‍ക്കു മാത്രമുണ്ടാവുന്ന രോഗമായാണ് കണക്കാക്കിയിരുന്നത്. അത് അവര്‍ക്കൊരു അന്തസ്സുമായിരുന്നു. നേരത്തേ അച്ഛനായാല്‍ മരണം തൊട്ടു പിറകെ

എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. ഇന്ന് എല്ലാവര്‍ക്കും പ്രമേഹമുണ്ട്. പണക്കാരനും പാവപ്പെട്ടവനും എല്ലാവര്‍ക്കും. അതുകൊണ്ടു തന്നെ ഇന്നതിനെ പേടിക്കുകയും വേണം. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് ഉണ്ടാവുന്ന പ്രത്യേക തരം പേടികളുണ്ട്. ശ്രദ്ധിക്കൂ, നിങ്ങള്‍ക്ക് പ്രായമാവുന്നു

മരുന്ന് കഴിച്ചാല്‍ പ്രമേഹം അധികമാവുമോ എന്നായിരിക്കും പലരുടേയും ആശങ്ക. എന്നാല്‍ ഇത്തരം ഭയം വളര്‍ത്തുന്നവരില്‍ അല്‍പജ്ഞാനികളുടെ പങ്ക് വളരെ വലുതാണ് എന്ന കാര്യം പറയേണ്ടതില്ലല്ലോ. ഏതൊക്കെ തരത്തിലുള്ള ഭയമാണ് ഇത്തരം പ്രമേഹ രോഗികളില്‍ ഉള്ളതെന്നു നോക്കാം.

മരുന്നുകളോടുള്ള ഭയം

മരുന്നുകളോടുള്ള ഭയം

ഇതു വളരെ സാധാരണയായി കണ്ടു വരുന്ന ഒരു ഭയമാണ്. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ ഭയം, ഗുളികകള്‍ കഴിക്കാന്‍ ഭയം ഇങ്ങനെയുള്ള അടിസ്ഥാന രഹിതമായ ഭയാശങ്കകള്‍ തന്നെയാണ് പല മോശം ചികിത്സാ രീതികളിലേക്കും പലരേയും ആകര്‍ഷിക്കുന്നത്.

പ്രമേഹത്തിന്റെ കാര്യത്തില്‍ ഞെട്ടണ്ട

പ്രമേഹത്തിന്റെ കാര്യത്തില്‍ ഞെട്ടണ്ട

പ്രമേഹം ഉണ്ട് എന്നറിയുമ്പോള്‍ ഞെട്ടണ്ട കാര്യമില്ല. കാരണം ഇതിന്റെയെല്ലാം അടിസ്ഥാനം ഭയം തന്നെയായിരിക്കും എന്നുള്ളതാണ്. എന്നാല്‍ ആരംഭത്തില്‍ തന്നെ ഇത് കണ്ടെത്തിയല്ലോ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്.

പഞ്ചസാരയുടെ അളവ് കുറഞ്ഞാല്‍

പഞ്ചസാരയുടെ അളവ് കുറഞ്ഞാല്‍

പലരും ചികിത്സിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോകുമോ എന്നാലോചിച്ച് ചികിത്സ നിഷേധിക്കുകയാണ്‌ പതിവ്. എന്നാല്‍ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി തിട്ടപ്പെടുത്താതെ കൃത്യമായ ചികിത്സ നല്‍കാന്‍ സാധിക്കുകയില്ലെന്നതാണ് മറ്റൊരു സത്യം.

യാത്രയെ ഭയക്കേണ്ട കാര്യമില്ല

യാത്രയെ ഭയക്കേണ്ട കാര്യമില്ല

പ്രമേഹത്തിന് ചികിത്സയിലിരിക്കുന്നവര്‍ക്ക് യാത്രകളെ ഭയമാണ്. കാരണം യാത്രക്കിടയില്‍ മധുരമില്ലാത്ത ചായ, കാപ്പി തുടങ്ങിയവ ലഭിക്കുമോ എന്നുള്ളതാണ് പ്രധാന കാരണം.

ഡയാലിസിസ് പേടി

ഡയാലിസിസ് പേടി

ഏത് പ്രമേഹ രോഗിയാണെങ്കിലും വൃക്കരോഗത്തെ ഭയങ്കര ഭയമായിരിക്കും. അതുകൊണ്ടു തന്നെ വൃക്കരോഗങ്ങളേയും ഡയാലിസിസിനേയും ഭയക്കാത്ത ഒരു പ്രമേഹ രോഗിയും നമുക്കിടയിലില്ല.

പരിശോധനകളെ ഭയം

പരിശോധനകളെ ഭയം

ഭൂരിപക്ഷം പ്രമേഹ രോഗികള്‍ക്കും പരിശോധനകളെ ഭയമാണ്. വേദനയോ ഒന്നുമല്ല കാരണം. അവര്‍ക്ക് പരിശോധനാഫലങ്ങളെയാണ് ഭയം. പ്രമേഹത്തിന്റെ അളവ് കൂടിയിട്ടുണ്ടോ കൊളസ്‌ട്രോള്‍ കൂടുതലാണോ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ടു തന്നെ ഇവര്‍ പരിശോധനയ്ക്ക് വിധേയരാകാറില്ല.

 കുത്തിവെയ്പ്പുകളെ ഭയം

കുത്തിവെയ്പ്പുകളെ ഭയം

ഇന്‍സുലിന്‍ ഇന്‍ജക്ഷനുകളെ ഭയക്കുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അല്‍പമൊന്ന് മാറിയിട്ടുണ്ട് എന്നുള്ളതാണ് സത്യം.

മുറിവുകളുണ്ടാവുന്നതും ഭയം

മുറിവുകളുണ്ടാവുന്നതും ഭയം

പ്രമേഹ രോഗികളില്‍ മുറിവുണ്ടായാല്‍ അത് അത്ര പെട്ടെന്നു മാറില്ലെന്നുള്ളതാണ് ഈ ഭയത്തിനു കാരണം. അതുകൊണ്ടു തന്നെ പ്രമേഹത്തിന്റെ ഈ ഭീകരാവസ്ഥയെ പലരും ഇന്നും ഭയക്കുന്നു. എന്നാല്‍ പ്രമേഹം ശരിയായ രീതിയില്‍ ചികിത്സിക്കാത്തതു കൊണ്ടാണ് കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം ഇന്നും പലരും ഓര്‍ക്കുന്നില്ല.

വിവാഹഭയം വര്‍ദ്ധിക്കുന്നു

വിവാഹഭയം വര്‍ദ്ധിക്കുന്നു

യുവാക്കളിലുള്ള പ്രമേഹം മൂലം വിവാഹഭയം വര്‍ദ്ധിക്കുന്നത് ഏറ്റവും വലിയ പ്രശ്‌നമാണ്. എന്നാല്‍ പ്രമേഹ രോഗത്തേയും കൃത്യമായ ചികിത്സയേയും കുറിച്ചറിഞ്ഞാല്‍ ഇവര്‍ക്ക് ഇത്തരത്തിലുള്ള ഭയം മാറ്റാവുന്നതേ ഉള്ളൂ.

English summary

Diabetes Patients 10 Fears About The Disease

Being diagnosed with diabetes is challenging in many ways. Managing diabetes calls for making significant lifestyle changes.
Story first published: Wednesday, August 26, 2015, 10:55 [IST]
X
Desktop Bottom Promotion