For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരം

|

പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്‌ ടൈപ്പ്‌ 2 പ്രമേഹം. ടൈപ്പ്‌ 2 പ്രമേഹത്തിന്റെ പ്രഥമ ലക്ഷണങ്ങള്‍ ചിലപ്പോള്‍ അറിയണമെന്നില്ല അതിനാല്‍ ഇത്‌ ബാധിച്ചു എന്നത്‌ തിരിച്ചറിയാന്‍ സമയമെടുക്കും. ടൈപ്പ്‌ 2 പ്രമേഹമുള്ളവരില്‍ മൂന്നില്‍ ഒരാള്‍ക്ക്‌ വീതം ഇതിനെ കുറിച്ച്‌ അറിവുണ്ടാകില്ല എന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. കാര്‍ബോഹൈഡ്രേറ്റിനെ ഊര്‍ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവിനെ പ്രമേഹം തടസ്സപെടുത്തുകയും ഇതു വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.

ദീര്‍ഘകാലം രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ന്ന നില്‍ക്കുന്നത്‌ നാഡീ രോഗങ്ങള്‍, കാഴ്‌ച നഷ്‌ടം, ഹൃദയ ധമനീ രോഗങ്ങള്‍ തുടങ്ങി വിവിധ അവസ്ഥകള്‍ക്ക്‌ കാരണമാകും.

ദാഹം

ദാഹം

ടൈപ്പ്‌ 2 പ്രമേഹ ബാധിതരില്‍ പ്രത്യേക ലക്ഷണങ്ങള്‍ കാണപ്പെടണമെന്നില്ല. ദാഹം കൂടുന്നത്‌ ഈ അവസ്ഥയയുടെ ഒരു ലക്ഷണമായി കണക്കാക്കാറുണ്ട്‌. ദാഹം കൂടുന്നതിനൊപ്പം ഇടയ്‌ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നല്‍, അമിതമായ വിശപ്പ്‌ , വായ വരളുക, ശരീര ഭാരം കൂടുകയോ കുറയുകയോ ചെയ്യുക എന്നീ ലക്ഷണങ്ങളും കാണപ്പെടും.

തലവേദന

തലവേദന

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരുന്നത്‌ മൂലം കഠിനമായ തലവേദന, തളര്‍ച്ച, കാഴ്‌ച മങ്ങല്‍ എന്നിവ ചിലര്‍ക്ക്‌ അനുഭവപ്പെടാറുണ്ട്‌.

അണുബാധ

അണുബാധ

ആരോഗ്യത്തെ ദോഷകരമായി ബാധിച്ചതിന്റെ അനന്തര ഫലങ്ങള്‍ പ്രകടമായി തുടങ്ങുമ്പോള്‍ മാത്രമാണ്‌ ടൈപ്പ്‌ 2 പ്രമേഹം സാധാരണയായി തിരിച്ചറിയുക .ചില മുറിവുകളും അണുബാധകളും ഭേദമാകാന്‍ കാല താമസമെടുക്കുന്നത്‌ ഇതിന്റെ ലക്ഷണമാണ്‌. മൂത്രനാളത്തിലെ അണുബാധയും ത്വക്കിന്‌ ചൊറിച്ചിലും മറ്റ്‌ ചില ലക്ഷണങ്ങളാണ്‌.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക പ്രശ്‌നങ്ങള്‍

ടൈപ്പ്‌ 2 പ്രമേഹം ലൈംഗിക പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കാറുണ്ട്‌. ലൈംഗിക അവയവങ്ങളിലെ രക്ത ധമനികളെയും നാഡികളെയും നശിപ്പിക്കാന്‍ പ്രമേഹത്തിന്‌ കഴിയുന്നതിനാല്‍ സംവേദന ശേഷി കുറഞ്ഞു വരികയും രതിമൂര്‍ച്ഛയിലേക്ക്‌ എത്താന്‍ വിഷമമുണ്ടാകുകയും ചെയ്യും. സ്‌ത്രീകളില്‍ യോനി വരള്‍ച്ചക്കും പുരുഷന്‍മാരില്‍ വന്ധ്യതയ്‌ക്കും ഇത്‌ കാരണമാകാം. പ്രമേഹമുള്ള 35 മുതല്‍ 70 ശതമാനം വരെയുള്ള പുരുഷന്‍മാരെയും വന്ധ്യത ബാധിക്കുന്നുണ്ടെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. സ്‌ത്രീകളില്‍ മൂന്നിലൊന്ന്‌ പേര്‍ക്കും ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്‌.

ഇവയില്‍ ഒഴിവാക്കാവുന്ന ചിലത്‌

ഇവയില്‍ ഒഴിവാക്കാവുന്ന ചിലത്‌

പുകവലി

പൊണ്ണത്തടി

വ്യായാമം ഇല്ലായ്‌മ

മാംസം, കൊഴുപ്പ്‌ മധുരം, ചുവന്ന ഇറച്ചി എന്നിവ അധികം അടങ്ങിയ ഭക്ഷണരീതി

ട്രൈഗ്ലിസറൈഡിന്റെ തോത്‌ 250 മില്ലിഗ്രാം/ ഡിഎല്‍ ന്‌ മുകളില്‍

നല്ല എച്ച്‌ഡിഎല്‍ കൊളസ്‌ട്രോളിന്റെ താഴ്‌ന്ന അളവ്‌ (35എംജി/ഡിഎല്‍ ന്‌ താഴെ)

ഒഴിവാക്കാന്‍ കഴിയാത്ത അപകട സാധ്യതകള്‍

ഒഴിവാക്കാന്‍ കഴിയാത്ത അപകട സാധ്യതകള്‍

പ്രമേഹം വരാനുള്ള ചില കാരണങ്ങള്‍ നമുക്ക്‌ ഒഴിവാക്കാന്‍ കഴിയാത്തതാണ്‌. സ്‌പെയിന്‍ വാസികള്‍ , അമേരിക്കക്കാര്‍ , ഏഷ്യക്കാര്‍ , ആഫ്രിക്കന്‍ അമേരിക്കന്‍സ്‌ എന്നിവര്‍ക്ക്‌ പ്രമേഹം വരാനുള്ള സാധ്യത ശരാശരിക്കും മുകളിലാണ്‌. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെന്നുള്ള ചരിത്രം ഉണ്ടെങ്കിലും പ്രമേഹം വരാനുള്ള സാധ്യത കൂടുതലായിരിക്കും. യുവാക്കളേക്കാള്‍ 45 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്ക്‌ ടൈപ്പ്‌ 2 പ്രമേഹ സാധ്യത കൂടുതലാണ്‌.

സ്‌ത്രീകളിലെ പ്രമേഹത്തിനുള്ള കാരണങ്ങള്‍

സ്‌ത്രീകളിലെ പ്രമേഹത്തിനുള്ള കാരണങ്ങള്‍

ഗര്‍ഭകാലത്ത്‌ പ്രമേഹം വരുന്ന സ്‌ത്രീകളില്‍ പിന്നീട്‌ ടൈപ്പ്‌ 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്‌. ഒമ്പത്‌ പൗണ്ടിലേറെ തൂക്കമുള്ള കുട്ടികളുണ്ടാവുന്ന സ്‌ത്രീകളിലും സാധ്യത കൂടുതലാണ്‌. പോളിസിസ്റ്റിക്‌ ഓവറി സിന്‍ഡ്രോമുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇന്‍സുലീന്‍ പ്രതിരോധം സ്‌ത്രീകളിലെ പ്രമേഹ സാധ്യത വര്‍ധിപ്പിക്കും.

എങ്ങനെയാണ്‌ ഇന്‍സുലിന്‍ പ്രവര്‍ത്തിക്കുന്നത്‌

എങ്ങനെയാണ്‌ ഇന്‍സുലിന്‍ പ്രവര്‍ത്തിക്കുന്നത്‌

ഗ്ലൂക്കോസിനെ ഒരു ഇന്ധനമായി ഫലപ്രദമായി ഉപയോഗിക്കാന്‍ ശരീരത്തെ അനുവദിക്കുന്ന ഹോര്‍മോണ്‍ ആണ്‌ ഇന്‍സുലീന്‍. വയറ്റില്‍ വച്ച്‌ കാര്‍ബോഹൈഡ്രേറ്റ്‌ പഞ്ചസാരയായി വിഘടിക്കും തുടര്‍ന്ന്‌ രക്തത്തില്‍ പ്രവേശിക്കുന്ന ഗ്ലൂക്കോസ്‌ ആവശ്യമായ ഇന്‍സുലീന്‍ ഉത്‌പാദിപ്പിക്കാന്‍ പാന്‍ക്രിയാസിനെ(ആഗ്നേയ ഗ്രന്ഥി) ഉത്തേജിപ്പിക്കുകയും ചെയ്യും. ഊര്‍ജമായി ഉപയോഗിക്കുന്നതിന്‌ ഗ്ലൂക്കോസ്‌ സ്വീകരിക്കാന്‍ ശരീര കോശങ്ങളെ ഇന്‍സുലീന്‍ അനുവദിക്കും.

ഇന്‍സുലീന്‍ പ്രതിരോധം

ഇന്‍സുലീന്‍ പ്രതിരോധം

ടൈപ്പ്‌ 2 പ്രമേഹമുണ്ടെങ്കില്‍ ശരീര കോശങ്ങള്‍ക്ക്‌ ശരിയായ രീതിയില്‍ ഗ്ലൂക്കോസ്‌ സ്വീകരിക്കാന്‍ കഴിയുകയില്ല, ഇത്‌ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ ഉയര്‍ത്തും. ശരീരം ഇന്‍സുലീന്‍ ഉത്‌പാദിപ്പിക്കുന്നുണ്ടെങ്കിലും കോശങ്ങള്‍ക്ക്‌ ഈ ഇന്‍സുലീനോട്‌ ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാതെ വരുന്നതിനെയാണ്‌ ഇന്‍സുലീന്‍ പ്രതിരോധം എന്ന്‌ പറയുന്നത്‌. കുറെ നാള്‌ കഴിയുമ്പോള്‍ പാന്‍ക്രിയാസ്‌ ഇന്‍സിലീന്റെ ഉത്‌പാദനത്തില്‍ കുറവ്‌ വരുത്തുകയും ചെയ്യും.

എങ്ങനെ ടൈപ്പ്‌ 2 പ്രമേഹം കണ്ടെത്താം

എങ്ങനെ ടൈപ്പ്‌ 2 പ്രമേഹം കണ്ടെത്താം

ഹീമോഗ്ലോബിന്‍ എ1സി ടെസ്റ്റിലൂടെ രക്തത്തിലെ ഗ്ലൈക്കോസിലേറ്റഡ്‌ ഹീമോഗ്ലോബിന്റെ അളവ്‌ കണ്ടെത്താന്‍ കഴിയും. 2 മുതല്‍ 3 മാസം വരെയുള്ള കാലയളവിലെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ അളവ്‌ സംബന്ധിച്ചുള്ള വിവരങ്ങളും ഈ ടെസ്റ്റിലൂടെ അറിയാന്‍ കഴിയും. ഹീമോഗ്ലോബിന്‍ എ1സിയുടെ അളവ്‌ 6.5 ശതമാനത്തിന്‌ മുകളില്‍ ആണെങ്കില്‍ പ്രമേഹമുള്ളതായി കണക്കാക്കാം. ആഹാരം കഴിക്കാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ പരിശോധിക്കുന്നതാണ്‌ മറ്റൊരു ടെസ്റ്റ്‌. ആഹാരം കഴിക്കാതെയുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ 126 ന്‌ മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം. പ്രമേഹമുള്ളവരില്‍ ഗ്ലൂക്കോസിന്റെ അളവ്‌ 200 ന്‌ മുകളില്‍ വരെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.

ഭക്ഷണ ക്രമം

ഭക്ഷണ ക്രമം

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നല്ല രീതിയില്‍ നിയന്ത്രിക്കുകയാണെങ്കില്‍ പ്രമേഹം കൊണ്ടുണ്ടാകുന്ന അപകട സാധ്യതകള്‍ ഒരു പരിധി വരെ കുറയ്‌ക്കാന്‍ കഴിയും. ഡോക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുക. ടൈപ്പ്‌ 2 പ്രമേഹമുള്ള പലര്‍ക്കും ആഹാരത്തില്‍ കാര്‍ബോഹൈഡ്രേറ്റ്‌ ഉള്‍പ്പെടുത്തുന്നതും കലോറി കുറയ്‌ക്കുന്നതും സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്‌. കൊഴുപ്പിന്റെയും പ്രോട്ടീന്റെയും ഉപയോഗം ശ്രദ്ധിക്കേണ്ടതുണ്ട്‌.

വ്യായാമം

വ്യായാമം

നടത്തം ഉള്‍പ്പടെയുള്ള സ്ഥിര വ്യായാമങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കുറയ്‌ക്കാന്‍ ടൈപ്പ്‌ 2 പ്രമേഹമുള്ളവരെ സഹായിക്കും. ശരീരത്തിന്റെ പ്രവര്‍ത്തനം ഉയരുന്നത്‌ കൊഴുപ്പ്‌ കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും ഹൃദയധമനീ രോഗങ്ങള്‍ തടയാനും സഹായിക്കും. ടൈപ്പ്‌ 2 പ്രമേഹമുള്ളവര്‍ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

സമ്മര്‍ദ്ദം കുറയ്‌ക്കുക

സമ്മര്‍ദ്ദം കുറയ്‌ക്കുക

പ്രമേഹമുള്ളവരെ സമ്മര്‍ദ്ദം കൂടുതല്‍ പ്രശ്‌നത്തിലാക്കും. ഇത്‌ മൂലം രക്ത സമ്മര്‍ദ്ദം മാത്രമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ഉയരും. സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള വിദ്യകള്‍ സ്വീകരിക്കുന്നവര്‍ക്ക്‌ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്‌ കാണുന്നത്‌.

മരുന്ന്‌ കഴിക്കുക

മരുന്ന്‌ കഴിക്കുക

വ്യായാമം കൊണ്ടും ഭക്ഷണ ക്രമം കൊണ്ടും നിയന്ത്രിക്കാന്‍ കഴിയാത്ത പ്രമേഹമുള്ളവരോട്‌ മരുന്ന കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. പ്രമേഹം നിയന്ത്രിക്കാനുള്ള പലതരം മരുന്നുകള്‍ ലഭ്യമാകും. ചിലത്‌ ഇന്‍സുലീന്റെ ഉത്‌പാദനം ഉയര്‍ത്തും, മറ്റ്‌ ചിലത്‌ ശരീരത്തിന്റെ ഇന്‍സുലീന്‍ ഉപയോഗം വര്‍ധിപ്പിക്കും, ഇനി ചിലത്‌ അന്നജത്തിന്റെ ദഹനം ഭാഗികമായി തടസ്സപ്പെടുത്തുന്നതാണ്‌.

ഇന്‍സുലീന്‍

ഇന്‍സുലീന്‍

ടൈപ്പ്‌ 2 പ്രമേഹമുള്ള ചിലര്‍ ഇന്‍സുലീന്‍ എടുക്കാറുണ്ട്‌. ഗുളികകള്‍ കഴിക്കുന്നതിനൊപ്പം തന്നെയായിരിക്കും ഇതും ചെയ്യുന്നത്‌ . രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനനുസരിച്ച്‌ പാന്‍ക്രിയാസ്‌ ഇന്‍സുലീന്‍ ഉത്‌പാദിപ്പിക്കാത്ത അവസ്ഥായിലും ഇന്‍സുലീന്‍ എടുക്കാറുണ്ട്‌. ടൈപ്പ്‌ 2 പ്രമേഹമുള്ളവരിലാണ്‌ ഈ അവസ്ഥ കാണപ്പെടുക. ഇന്‍സുലീന്‍ ഉത്‌പാദിപ്പിക്കപ്പെടുന്നില്ലങ്കില്‍ , ഇന്‍സുലീന്‍ ചികിത്സ ആവശ്യമാണ്‌.

രക്ത പരിശോധന

രക്ത പരിശോധന

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ എപ്പോഴൊക്കെ പരിശോധിക്കണമെന്ന്‌ ഡോക്‌ടറിന്‌ നിര്‍ദ്ദേശിക്കാന്‍ കഴിയും. പ്രമേഹം നിയന്ത്രണത്തിലാണോ എന്നറിയാനും അല്ലെങ്കില്‍ മുന്‍കരുതലുകള്‍ എടുക്കാനും രക്ത പരിശോധന നടത്തുന്നത്‌ സഹായിക്കും. രാവിലെ ഉണര്‍ന്നതിന്‌ ശേഷം, ആഹാരംത്തിന്‌ മുമ്പും ശേഷവും , വ്യായാമത്തിന്‌ മുമ്പും ശേഷവും രാത്രിയില്‍ എന്നിങ്ങനെ വിവിധ സമയങ്ങളില്‍ രക്ത പരിശോധന നടത്താറുണ്ട്‌.

രക്തധമനികള്‍

രക്തധമനികള്‍

പ്രമേഹ ബാധിതരില്‍ മൂന്നില്‍ രണ്ട്‌ പേരും ഹൃദ്രോഗങ്ങളാലാവും മരിക്കുക. ദീര്‍ഘ കാലം രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നത്‌ രക്ത ധമനികളെ തകരാറിലാക്കും, ഇത്‌ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഉയര്‍ത്തും. ഹൃദയസ്‌തംഭനം വരാനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യും. രക്ത ധമനികള്‍ക്ക്‌ നാശം ഉണ്ടാകുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക്‌ പക്ഷാഘാതം വരാനുള്ള സാധ്യതയും കൂടുതലാണ്‌.

വൃക്ക

വൃക്ക

പ്രമേഹ രോഗികളില്‍ വിട്ടുമാറാത്ത വൃക്ക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്‌ പ്രമേഹമാണ്‌. 44 ശതമാനം പേരിലും ഇതാണ്‌ കാരണം. പ്രമേഹം നിയന്ത്രിക്കുന്നത്‌ വൃക്ക തകരാറിലാവുന്നതിനുള്ള സാധ്യത കുറയ്‌ക്കാന്‍ സഹായിക്കും. പ്രമേഹമുള്ളവരുടെ വൃക്ക തകരാറിലാവാനുള്ള സാധ്യത കുറയ്‌ക്കാന്‍ മരുന്നുകളും നിര്‍ദ്ദേശിക്കാറുണ്ട്‌.

കണ്ണുകള്‍

കണ്ണുകള്‍

ദീര്‍ഘകാലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ന്ന നില്‍ക്കുന്നവരുടെ കണ്ണുകള്‍ക്ക്‌ തകരാറ്‌ സംഭവിക്കാറുണ്ട്‌. കണ്ണിലെ റെറ്റിനയ്‌ക്കുള്ളിലെ നേര്‍ത്ത രക്ത ധമനികള്‍ക്ക്‌ നാശം സംഭവിക്കുന്നതാണ്‌ ഇതിന്‌ കാരണം. ഇത്‌ സ്ഥിരമായി കാഴ്‌ച നഷ്‌ടപ്പെടുന്നതിന്‌ വരെ കാരണമായേക്കാം. 20 മുതല്‍ 74 വയസ്സുവരെയുള്ളവരിലെ പുതിയ അന്ധതയ്‌ക്കുള്ള പ്രധാന കാരണം ഡയബെറ്റിക്‌ റെറ്റിനോപതി ആണ്‌.

നാഡികള്‍

നാഡികള്‍

തരിപ്പ്‌, മരവിപ്പ്‌, സൂചികൊണ്ട്‌ കുത്തുന്ന വേദന എന്നിവയെല്ലാം ഡയബറ്റിക്‌ ന്യൂറോപതിയുടെ ലക്ഷണങ്ങളാണ്‌. പ്രമേഹം മൂലം നാഡികള്‍ക്ക്‌ സംഭവിക്കുന്ന തകരാറാണ്‌ ഇതിന്‌ കാരണം. കൈകള്‍, കാലുകള്‍, വിരലുകള്‍, കാല്‍വിരല്‍ എന്നിവയിലെല്ലാം ഇത്‌ അനുഭവപ്പെടും. പ്രമേഹം നിയന്ത്രിക്കുന്നതിലൂടെ ഈ അവസ്ഥ ഉണ്ടാകുന്നത്‌ തടയാന്‍ കഴിയും

കാലുകള്‍

കാലുകള്‍

പ്രമേഹം മൂലം നാഡികള്‍ക്കുണ്ടാകുന്ന തകരാറ്‌ കാലുകളിലുണ്ടാകുന്ന ക്ഷതങ്ങളെ കഠിനമാക്കും. പ്രമേഹം മൂലം രക്ത ധമനികള്‍ക്ക്‌ നാശം സംഭവിക്കുന്നതിലൂടെ കാലുകളിലെ രക്തയോട്ടത്തില്‍ കുറവ്‌ വരും. പ്രമേഹം ഉള്ളവരില്‍ കാലുകളിലുണ്ടാകുന്ന വ്രണങ്ങള്‍ പഴുക്കുകയും ഉണങ്ങാന്‍ കാലതാമസം ഉണ്ടാവുകയും ചെയ്യും. രോഗം മൂര്‍ച്ഛിച്ചാല്‍ ചിലപ്പോള്‍ കാലുകള്‍ മുറിച്ച്‌ മാറ്റേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്‌.

ടൈപ്പ്‌ 2 പ്രമേഹ നിവാരണം

ടൈപ്പ്‌ 2 പ്രമേഹ നിവാരണം

പല സന്ദര്‍ഭങ്ങളിലും ടൈപ്പ്‌ 2 പ്രമേഹം പ്രതിരോധിക്കാന്‍ കഴിയും. ആരോഗ്യദായകമായ ഭക്ഷണ ശീലങ്ങള്‍, ശരിയായ വ്യായാമം, ശരീര ഭാര നിയന്ത്രണം എന്നിവയിലൂടെ ഒരു പരിധി വരെ പ്രമേഹം വരാനുള്ള സാധ്യത കുറയ്‌ക്കാന്‍ കഴിയും. പ്രമേഹം വരാന്‍ സാധ്യത ഉള്ളവര്‍ ഇത്‌ മുന്‍കൂട്ടി മനസ്സിലാക്കി തയ്യാറെടുക്കുന്നത്‌ ഇത്‌ മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്‌ക്കാന്‍ സഹായിക്കും. ദീര്‍ഘകാല പ്രശ്‌നങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനും സഹായിക്കും. മാറിടം വെളിവാക്കും വസ്ത്രഫാഷന്‍

Read more about: diabetes പ്രമേഹം
English summary

Signs of Type 2 Diabetes

Type 2 diabetes is preventable in many cases. At the least, it is possible to reduce the incidence of complications of diabetes by eating a healthy diet, getting moderate exercise, and maintaining a healthy weight.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more