For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗിക ശേഷിയുടെ ശത്രുക്കളായ ഭക്ഷണങ്ങൾ !

നമ്മൾ കഴിക്കുന്ന ഭക്ഷണവും ലൈംഗിക ശേഷിയും തമ്മിൽ ബന്ധമുണ്ട്‌

By Pradeep Kumar N
|

നമ്മൾ കഴിക്കുന്ന ഭക്ഷണവും ലൈംഗിക ശേഷിയും തമ്മിൽ ബന്ധമുണ്ടെന്ന് പലർക്കുമറിയാം. എന്നാൽ രണ്ട് കാര്യങ്ങൾ ബഹുഭൂരിപക്ഷത്തിനും അറിയില്ല.

1. എത്രത്തോളം ഭക്ഷണവും ലൈംഗികതയും ബന്ധപ്പെട്ടിരിക്കുന്നു?

2. ഭക്ഷണക്രമീകരണത്തിലൂടെ എങ്ങനെ ലൈംഗിക ശേഷി വർദ്ധിപ്പിക്കാം?

ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഇസ്ട്രജൻ എന്നീ പേരുകളിലുള്ള ഘടകങ്ങളാണ് ലൈംഗികതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. ആദ്യത്തേത് ലൈംഗിക ഉത്തേജനം കൂട്ടുകയും രണ്ടാമത്തേത് കുറയ്ക്കുകയുമാണ് ചെയ്യുന്നത്. അപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായില്ലേ...? ടെസ്റ്റോസ്റ്റീറോൺ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൂടുതൽ കഴിക്കുകയും ഇസ്ട്രജൻ അടങ്ങിയവ പരമാവധി കുറയ്ക്കുകയുമാണ് ചെയ്യേണ്ടത്.

bread

വൈറ്റ് ബ്രഡ് നമ്മൾ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ ലൈംഗിക ശേഷിക്ക് യാതൊരു സഹായവും ഈ ബ്രഡ് നൽകുന്നില്ല. വൈറ്റ് ബ്രഡ് റിഫൈൻഡ് ആയ കാർബോഹൈഡ്രേറ്റാണ്. റിഫൈൻ ചെയ്യുന്നതോടെ ലൈംഗിക ശേഷിയെ സഹായിക്കുന്ന സിങ്ക് എന്ന മൂലകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അപ്രത്യക്ഷമാവുന്നു.

mari

മരിജുവാന, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗം ലൈംഗിക ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. 24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന രീതിയിലാണ് ഈ മയക്കുമരുന്നുകൾ ശരീരത്തെ ബാധിക്കുന്നത്.

al

ചെറിയ അളവിലുള്ള മദ്യ ഉപഭോഗം ലൈംഗിക ശേഷിയെ ബാധിക്കാറില്ല. എന്നാൽ അളവ് കൂടിയാൽ ശരീരത്തിലെ മെറ്റബോളിസം, ഹോർമോൺ ഉൽപ്പാദനം, നാഡീ പ്രവർത്തനങ്ങൾ എന്നിവയുടെ നിരക്ക് കാര്യമായി കുറച്ച് കളയും. അങ്ങനെ ലൈംഗിക ശേഷിയെ മോശമായി ബാധിക്കും.

soy

ജനിതക മാറ്റം വരുത്തിയ സോയാബീൻ സ്ത്രീകളുടെയുടെയും പുരുഷൻമാരുടെയും ലൈംഗിക ശേഷിയെ ബാധിക്കുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ അണ്ഡാശയത്തിന്റെ പ്രവർത്തനത്തെയും ഹോർമോൺ ഉൽപ്പാദനത്തെയും മന്ദീഭവിപ്പിക്കുന്നു. പുരുഷൻമാരുടെ ശുക്ലത്തിന്റെ ഉൽപ്പാദനത്തിൽ 40% വരെ കുറവുണ്ടാക്കുന്നു.

CH


ചീസ് അഥവാ പാൽക്കട്ടിയുടെ ഉപഭോഗവും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. പാലുൽപ്പാദനം കൂട്ടാനായി പശുക്കളിൽ അമിതമായി പ്രയോഗിക്കുന്ന ഫോർമോണുകളാണ് കാരണം. ഇത്തരം പശുക്കളുടെ പാലിൽ നിന്നുണ്ടാക്കുന്ന പാൽക്കട്ടികൾ ലൈഗിക ശേഷിയെ സാരമായി ബാധിക്കുന്നു.

SU

അമിതമായി പഞ്ചസാരയുടെ അളവ് കൂടുന്നത് ശരീരത്തെ പല രീതിയിലാണ് ബാധിക്കുന്നത്. ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിന്റെ അളവ് കൂടുകയും വയർ ചാടുകയും ചെയ്യും. അതോടെ, ലൈംഗിക ശേഷിക്ക് ആവശ്യമായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുകയും ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഇസ്ട്രജന്റെ അളവ് കൂടുകയും ചെയ്യും.

GR

ഭക്ഷണത്തിന് സ്വാദ് കൂട്ടാൻ ഉപകരിക്കുന്ന കറുവപ്പട്ട ലൈംഗിക ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ദിവസവും 7 ഗ്രാമിൽ കൂടുതൽ കറുവപ്പട്ട അകത്തായാൽ ടെസ്റ്റോസ്റ്റീറ്റോണിന്റെ ഉൽപ്പാദനത്തിൽ 35 % വരെ കുറ്റവുണ്ടാകും.

MEN

ശ്വാസ വായുവിന് സുഗന്ധം തരുന്ന, പാനീയങ്ങൾക്കും രുചി വർദ്ധിപ്പിക്കുന്ന നല്ലൊരു ഘടകമാണ് മെന്തോൾ. നമ്മുടെ നാട്ടിൽ കാണുന്ന കർപ്പൂരതുളസി, പുതിനച്ചെടി ഇലകളിൽ ധാരാളം മെന്തോൾ അടങ്ങിയിട്ടുണ്ട്. പുതിയ പഠനങ്ങൾ പ്രകാരം മെന്തോൾ ലൈംഗിക ശേഷി കുറയാൻ കാരണമാകുന്നുണ്ട്.

SEED


ഫ്ലാക്സ് സീഡ് അഥവാ ചണ വിത്തുകളുടെ ഉപയോഗം മലയാളികളിൽ അടുത്തിടയായി വർദ്ധിച്ചു വരുന്നുണ്ട്. മറ്റു പല പ്രയോജനങ്ങൾ ഉണ്ടെങ്കിലും ലൈംഗികതയ്ക്ക് ഇത് കാര്യമായി പോറലേൽപ്പിക്കുന്നുണ്ട്.

STAW

കടകളിൽ നിന്ന് വാങ്ങുന്ന സ്ട്രോബറി നന്നായി കഴുകിയ ശേഷം ഉപയോഗിക്കാൻ ശ്രമിക്കണം. സ്ട്രോബറിയുടെ പുറത്ത് കാണാൻ സാധ്യതയുള്ള കീടനാശിനി നമ്മുടെ അകത്തായാൽ ഇസ്ട്രജന്റെ ഉൽപ്പാദനം കൂട്ടുകയും അത് വഴി ലൈംഗിക ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

English summary

ലൈംഗിക ശേഷിയുടെ ശത്രുക്കളായ ഭക്ഷണങ്ങൾ !

if you want to increase your stamina, you should eat some particular foods and follow remedies that increase your testosterone level, and stay away from those that stimulate estrogen. So here are 10 foods that can kill your stamina.
X
Desktop Bottom Promotion