For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്കിലൂടെ രക്തം വരുന്നതെപ്പോഴൊക്കെ?

By Sruthi K M
|

മൂക്കിലൂടെ രക്തം വരുന്നത് നമ്മളെ ഭയപ്പെടുത്തുന്ന ഒന്നാണ്. നിസ്സാരമായ ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ മൂലവും മൂക്കില്‍ നിന്ന് രക്തം വരാം. എപ്പിസ്റ്റാക്‌സിസ് എന്നാണ് ഈ രോഗത്തിന് പറയുന്നത്. മൂക്കിനുള്ളിലും പാര്‍ശ്വഭാഗങ്ങളിലുമുണ്ടാകുന്ന അസുഖങ്ങള്‍ ഇതിലൊന്നാണ്.

മൂക്കില്‍ നിന്ന് രക്തം വന്നാല്‍..

രക്തത്തെയും ശരീരത്തെയും ബാധിക്കുന്ന അസുഖങ്ങള്‍ കാരണവും ഇതുണ്ടാകുന്നു. മൂക്കില്‍ നിന്ന് രക്തം വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്. ഇത്തരം കാര്യങ്ങള്‍ ആദ്യം അറിഞ്ഞിരിക്കണം. വരണ്ട അന്തരീക്ഷം, അലര്‍ജി, ഇന്‍ഫെക്ഷന്‍, മൂക്കില്‍ തോണ്ടല്‍, തുമ്മല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മൂക്കില്‍ നിന്നും രക്തം വരാം.

കാരണങ്ങള്‍

കാരണങ്ങള്‍

മൂക്കില്‍ ദശ വളര്‍ന്നു വന്നാലും അണുബാധയുണ്ടെങ്കിലും മൂക്കില്‍ നിന്ന് രക്തം വരാം.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം കൂടിയാലും മൂക്കില്‍ നിന്ന് രക്തം വരാം.

കരള്‍

കരള്‍

കരളിന് എന്തെങ്കിലും കേടുപാട് സംഭവിച്ചതിന്റെ ലക്ഷണമാകാം മൂക്കില്‍ നിന്നുള്ള രക്തം.

വൃക്ക

വൃക്ക

വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ മൂലവും മൂക്കില്‍ നിന്നും രക്തം വരാം.

സൈനസൈറ്റിസ്

സൈനസൈറ്റിസ്

സൈനസൈറ്റിസിന്റെ ഒരു ലക്ഷണമാണ് മൂക്കില്‍ നിന്നുള്ള രക്തം വരുന്നത്. സൈനസില്‍ നിന്നും മൂക്കിലേക്കുള്ള ദ്വാരം അടയുമ്പോള്‍ സൈനസിനുള്ളിലെ കഫം അണുബാധയേല്‍ക്കുകയും സൈനസൈറ്റിസ് എന്ന രോഗം പിടിപ്പെടുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

മൂക്കില്‍ നിന്ന് രക്തം വരുമ്പോള്‍ മൂക്ക് ചീറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.

പ്രതിവിധികള്‍

പ്രതിവിധികള്‍

തണുത്ത വെള്ളത്തില്‍ മുക്കിയ വൃത്തിയായ തുണി മൂക്കിനോട് ചേര്‍ത്ത് മൂക്ക് അടച്ചു പിടിച്ച് വായിലൂടെ 10 മിനിട്ട് ശ്വസിക്കുന്നത് നല്ലതാണ്.

ഐസ്

ഐസ്

മൂക്കില്‍ നിന്നും പെട്ടെന്ന് രക്തം വരികയാണെങ്കില്‍ ഐസ് കഷ്ണങ്ങള്‍ വയ്ക്കാം.

വൈറ്റമിന്‍ കെ

വൈറ്റമിന്‍ കെ

വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തംകട്ടപിടിക്കാന്‍ സഹായിക്കും.

വിനഗര്‍

വിനഗര്‍

മൂക്കില്‍ നിന്നും രക്തം വരുന്ന സമയത്ത് അല്‍പം വിനാഗിരി തുണിയില്‍ ഒഴിച്ച് മൂക്ക് തുടയ്ക്കുക.

English summary

nosebleeds causes and treatments

Nosebleeds are common due to the location of the nose on the face, and the large amount of blood vessels in the nose.
Story first published: Wednesday, June 17, 2015, 13:26 [IST]
X
Desktop Bottom Promotion