For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗ ചെയ്ത് സ്‌ട്രോക്കിനോട് പോരാടൂ

By Sruthi K M
|

സ്‌ട്രോക്കിനോട് പോരാടാന്‍ യോഗയ്ക്ക് കഴിവുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം സുഗമമാക്കാനും സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും യോഗ കൊണ്ട് സാധിക്കും. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയാണ് സ്‌ട്രോക്കിന് കാരണമാക്കുന്നത്. ഇതുമൂലം ശരീരം പൂര്‍ണമായോ, ഭാഗികമായോ തളര്‍ന്നുപോകാം.

ആരോഗ്യം നിലനിര്‍ത്താനുള്ള യോഗാസനങ്ങള്‍

തിരക്കുപിടിച്ച ജീവിതത്തില്‍ ഉണ്ടാകുന്ന മാനസികപിരിമുറുക്കം, പൊണ്ണത്തടി തുടങ്ങിയവയൊക്കെ സ്‌ട്രോക്കിലേക്ക് നയിക്കാം. ഇത്തരം അവസ്ഥകള്‍ വരാതെ സൂക്ഷിക്കുന്നതാണ് ഉത്തമം. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കില്‍ ഈ രോഗത്തെ ചെറുത്തു നിര്‍ത്താന്‍ സാധിക്കും. സ്‌ട്രോക്കിനെ നേരിടാന്‍ കഴിവുള്ള യോഗാസനങ്ങള്‍ പരിചയപ്പെടാം..

പത്മാസനം

പത്മാസനം

ധ്യാനത്തിലിരിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ആസനമാണിത്. ശരീരത്തിന് സ്ഥിരതയും മനസ്സിന് നിയന്ത്രണവും ഏകാഗ്രതയും ലഭിക്കുന്നു.

ഭുജംഗാസനം

ഭുജംഗാസനം

ഭുജംഗാസനം വഴി അരക്കെട്ടും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളും ശക്തമാകുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം ലഭിക്കുന്നു. കൈകളും പുറത്തെ പേശികളും ശക്തമാകുന്നു. ഇതുമൂലം സ്‌ട്രോക്കിനെ ചെറുത്തുനിര്‍ത്താം.

വ്യാഘ്രാസനം

വ്യാഘ്രാസനം

ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം കിട്ടുന്നു. സ്‌ട്രോക്കിനു കാരണമാകുന്ന പല രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണിത്.

വൃക്ഷാസനം

വൃക്ഷാസനം

ഏകാഗ്രതയ്ക്ക് അനുയോജ്യമായ ആസനമാണിത്. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

ഉഷ്ട്രാസനം

ഉഷ്ട്രാസനം

ഹൃദയത്തിനും ശ്വാസകോശത്തിനും നല്ല വികാസവും ആരോഗ്യവും ലഭിക്കുന്നു. രക്തചംക്രമണം ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. മാനസിക രോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണിത്. സ്‌ട്രോക്കു വരുന്നതില്‍ നിന്നും ശരീരത്തെ വളരെയധികം സഹായിക്കുന്ന യോഗയാണിത്.

വൃശ്ചികാസനം

വൃശ്ചികാസനം

ഹൃദയത്തിനും ശ്വാസകോശത്തിനും ആമാശയത്തിനും നല്ലരീതിയിലുള്ള പ്രവര്‍ത്തനം കിട്ടുന്നു. ശരീരത്തിലെ എല്ലാ ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം സുഗമമാകുന്നതുകൊണ്ട് സ്‌ട്രോക്കിനുള്ള സാധ്യത കുറയുന്നു.

വനമുക്താസനം

വനമുക്താസനം

നട്ടെല്ലിനും കഴുത്തിനും ബലം ലഭിക്കുന്നു. നടുവേദനയ്ക്കും ശമനമുണ്ടാകുന്നു. ഇതും സ്‌ട്രോക്കിനോട് പോരാടും.

ധനുരാസനം

ധനുരാസനം

കുടവയര്‍ ചുരുങ്ങുന്നതിനു സഹായിക്കുന്ന ആസനമാണിത്. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം ലഭിക്കുന്നു.

പര്‍വതാസനം

പര്‍വതാസനം

തലച്ചോറിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നു. ഇതിലൂടെ സ്‌ട്രോക്കിനോട് പൊരുതാം.

English summary

Yoga Exercise Benefits Stroke Victim

Performing yoga regularly can help people who have had a stroke regain
Story first published: Thursday, June 25, 2015, 18:17 [IST]
X
Desktop Bottom Promotion